![]() |
പ്രഭാവർമ്മ |
കാവ്യബാഹ്യമായ ഘടകങ്ങൾ പരിഗണിച്ച്`
കവിതയെ വിലയിരുത്തി
പ്രസിദ്ധീകരണം നിർത്തുന്ന സമ്പ്രദായത്തോട്
യോജിക്കാനാവില്ല.
കവിതയെ വിലയിരുത്തി
പ്രസിദ്ധീകരണം നിർത്തുന്ന സമ്പ്രദായത്തോട്
യോജിക്കാനാവില്ല.
പത്രാധിപരുടെ രാഷ്ട്രീയ
നിലപാടിനോട് യോജിക്കുന്നവരുടെ കവിത മാത്രമേ തന്റെ വാരികയിൽ
പ്രസിദ്ധീകരിക്കുകയുള്ളുവെന്ന നിലപാട്` മലയാളസാഹിത്യ പത്രപ്രവർത്തന
ചരിത്രത്തിലില്ല.
ശനിയാഴ്ച്ച ഇറങ്ങിയ “ മലയാളം” വാരികയിൽ പ്രഭാവർമ്മയുടെ
“ശ്യാമമാധവം” എന്ന ഖണ്ഡകാവ്യത്തിന്റെ പ്രസിദ്ധീകരണം നിർത്തുന്നതായി പത്രാധിപർ എസ്.
ജയചന്ദ്രൻ നായർ പത്രാധിപക്കുറിപ്പിൽ അറിയിച്ചിരുന്നു. ടി.പി.ചന്ദ്രശേഖരന്റെ
കൊലപാതകത്തിൽ പ്രതിഷേധിച്ച എഴുത്തുകാരെ ‘ദേശാഭിമാനി’ പത്രത്തിലൂടെ വിമർശിച്ചതിനാണ്
ഇത് ചെയ്യുന്നതെന്ന് പത്രാധിപർ വ്യക്തമാക്കിയിരുന്നു.
ടി.പി.
ചന്ദ്രശേഖരന്റെ വധത്തെ താൻ ന്യായീകരിച്ചെന്ന ആരോപണം ശരിയല്ലെന്നും വാക്കു കൊണ്ടോ, വാക്കു കൾക്കിടയിലെ മൗനം കൊണ്ടോ താനത്‌ചെയ്തിട്ടില്ല. എന്നാൽ മഹാശ്വേതാ ദേവിയെപ്പോലേയുള്ള ഒരു ജ്ഞാനപീഠം ജേതാവിനെ കേരളത്തിലെ
രാഷ്ട്രീയ യാഥാർത്ഥ്യ ങ്ങളേയും സത്യങ്ങളേയും അറിയ്ക്കാതെ നാടുനീളെ
കൊണ്ടുനടക്കുന്നവരെയാണ് പത്രത്തിലെ ലേഖനത്തിൽ വിമർശിച്ചത്.
“ശ്യാമമാധവം” എന്ന
തന്റെ കവിതയുടെ പ്രസിദ്ധീകരണം " മലയാളം" വാരിക നിർത്തി യതിനെപ്പറ്റി
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
- പത്രവാര്‍ത്ത