![]() |
ഡോ. എം.ലീലാവതി |
കക്ഷിരാഷ്ട്രീയം
കത്തിരാഷ്ട്രീയമായിത്തീർന്നതിനു നീണ്ട ചരിത്രമുണ്ട്. ഒറ്റ്ക്കൊലയും, കൂട്ടക്കൊലയും
കന്റും കേട്ടും മനസ്സ് മരവിക്കുന്നതു കൊണ്ടാണ് ബുദ്ധിവ്യാപാരം നിലയ്ക്കാത്തവർ കൂടി
ഒന്നും മിണ്ടാനാവാതെ നിന്നുപോകുന്നത്. പേറ്റികൊണ്ടുള്ള സതംഭനമല്ല അത്.സ്വന്തം തടി
കാക്കണമെന്ന നിലയിലെത്തിയവർക്കേ പേറ്റിക്കേണ്ടു. കക്ഷികൾക്കു വേണ്ടി വിടുപണി
ചെയ്യാത്തവർക്ക് പേടിക്കാനൊന്നുമില്ല.
കലാലയങ്ങളിലെ കക്ഷിരാഷ്ട്രീയത്തിൽ
ചോരക്കളി പതിവായിത്തുടങ്ങിയ കാലം മുതൽ
അതിനെതിരെ പ്രതികരിച്ചുപോന്നിട്ടുള്ള
ഒരാളാണ് ഇതെഴുതുന്നത്.
തലശ്ശേരിയിൽ തല കളുരുണ്ടിരുന്ന കാലത്തിന്നടുത്താണ് അവിടെ ഒരു
കലാലയത്തിന്റെ തലപ്പത്ത്` എത്തിപ്പെട്ടത്. അഷറഫ് എന്ന ഒരു വിദ്യാർഥി
രക്ത സാക്ഷിയായതിന്റെ വാർഷിക മാചരിക്കുന്ന വേളയിൽ സംഘട്ടനമുണ്ടായി. ചോരയൊഴുകുമെന്ന
നിലയായി. അന്ന്` എറ്റുമുട്ടുന്ന വരുടെ നടുക്ക് ചെന്നുനിന്ന് കെഞ്ചിയും
അനുനയിപ്പിച്ചും തത്ക്കാലത്തേക്കു പ്രശ്നമൊതുക്കുവാൻ കഴിഞ്ഞു. അവരുടെ നടുവിലേക്ക്
ഓടിച്ചെല്ലുന്നത്` മൂഢ സാഹസികതയാണെന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർ
ഒഴിഞ്ഞുനിന്നു. എങ്കിലും സ്നേഹവും വിവേകവും അനുനയവും നിഷ്പ ക്ഷതയും ഉണ്ടെങ്കിൽ ,
പെട്ടെന്നു വികാരഭരിതരായി അക്രമത്തിലേക്കു വഴുതുന്ന കുമാരന്മാരെ ഒട്ടൊക്കെ
ശാന്തരാക്കാൻ കഴിയുമെന്നായിരുന്നു അനുഭവം. കക്ഷിനേതാക്കൾക്ക് കക്ഷിയുടെ
വളർച്ചയല്ലാതെ മറ്റു പരിഗണനകളില്ല.
-മാതൃഭൂമി ദിന പത്രത്തിലെ ലേഖനത്തിലെ ചില ഭാഗങ്ങള്‍