![]() |
ആര്‍. വി.ആചാരി |
ഇന്‍ഡ്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായതുതന്നെ പ്രത്യയശാസ്ത്ര
വലതുപക്ഷ വ്യതി യാനത്തിനെതിരെയുള്ള പ്രതിരോധമായിട്ടാണ്. ആ
പ്രതിരോധ ത്തിനിടയില്‍ തീവ്രവാദ അക്രമണ രാഷ്ട്രീയം ഉയര്‍ന്നുവന്നു. ഈ രണ്ടു
വ്യതിയാനങ്ങളേയും ചെറുത്തുകൊണ്ടാണ് ഈ പാര്‍ട്ടി വളര്‍ന്നതും ചില
സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയായതും മൂന്നു സംസ്ഥാനങ്ങളില്‍ ചുക്കാന്‍
പിടിച്ചിരുന്ന സര്‍ക്കാരുകളുണ്ടായതും. രണ്ടു സംസ്ഥാനങ്ങളില്‍ മാറിവന്ന
സര്‍ക്കാരു കളുടെ ജനാധിപത്യ ധ്വംസനങ്ങള്‍ ചുരുളഴിയുന്നു.
ആശയവിനിമയസ്വാതന്ത്ര്യം എവിടെ യെത്തിനില്‍ക്കുന്നു ബംഗാളില്‍?

കേരളത്തിലാണെങ്കില്‍ ഒരു ചൊല്ലാണ്
ഓര്‍മയിലെത്തുന്നത്: 'ഈച്ച ,പൂച്ച പെരിച്ചാഴി,
തൊമ്മനും ഞമ്മനും തഥാ.
ഇവരൈവരുമില്ലെങ്കില്‍ കേരളം മനോഹരം.'
സ്ത്രൈണ രൂപത്തിലെ ഹിറ്റ്‌ലര്‍
ഭരണമാണ് ബംഗാളിലെങ്കില്‍ മതവിഭാഗങ്ങളുടെ നീരാളിപ്പിടു ത്തത്തില്‍ അമര്‍ന്നു
പോയ ഭരണമാണ് കേരളത്തില്‍.
സത്യം തുറന്നുപറയാനുള്ള ആര്‍ജവം കാട്ടിയ
അന്തോണിയെ
ഇന്ദ്രപ്രസ്ഥത്തിലേക്കു നാടുകടത്തിയവരുടെ ഭരണം.
ഇത്തരം രാഷ്ട്രീയ
സാഹചര്യത്തിലെ ബദലും പ്രധിരോധവുമാണ് ഈ പ്രസ്ഥാനം.
അതുകൊണ്ട് ഉൽഖണ്ഠയും,ആശങ്കയും ഒപ്പം പെരുത്ത ദുഖവും മറച്ചു വയ്ക്കാനാകുന്നില്ല.
പുരോഗമന പ്രസ്ഥാനത്തിന്റെ ശത്രുക്കളാണ്.
ജനാധിപത്യത്തിന്റെ ഘാതകരാണ്.
ഇവരില്‍ ആരെങ്കിലും മാര്‍ക്‌സിയന്‍
പ്രസ്ഥാനത്തിലെ അംഗങ്ങളാണെങ്കില്‍ അവര്‍ ആ പ്രസ്ഥാനത്തിന്റെ വഞ്ചകരാണ്,
കൊടും ചതിയരാണ്. വിപ്ലവപ്രസ്ഥാനങ്ങളില്‍ ഇത്തിള്‍ക്കണ്ണികള്‍ പല
ഘട്ടങ്ങളിലും ചേക്കേറാറുണ്ട്.
അത്തരം വിഷവിത്തുകളെ വേരോടെ പിഴുതെറിയാതെ
പ്രസ്ഥാനം മുന്നോട്ടുപോയതായ ചരിത്രമില്ല. ബാംഗ്ലൂര്‍ ഈ .എം .എസ് പഠനവേദിയില്‍ ആഴത്തില്‍
ചര്‍ച്ച ചെയ്ത ലേഖനത്തിലെ നിഗമനമാണിത്. ഈ പ്രസ്ഥാനം മുന്നോട്ടുപോകാതെ
മറ്റൊരു പോംവഴിയും മാനവരാശിക്കു മുന്നിലില്ല. മൂലധനാധിഷ്ടിത ആഗോളീകരണം
മാനവരാശിക്ക് നാശം വിതച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഡ്യയില്‍ പട്ടിണി
മരണങ്ങള്‍ കൂടുന്നു. ധനികര്‍ കൂടുതല്‍ ധനികരാകുന്നു. പാവങ്ങള്‍ പെരുകുന്നു.
ഇതിനെതെരെ പ്രതിരോധങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഇതു കണ്ടില്ലെന്നു
എത്രനാള്‍ നടിക്കാനാകും? ഈ അവസ്ഥ ഇന്ന് ഇന്‍ഡ്യയിലേതുപോലെ ലോകത്തിലെവിടെയും
പ്രകടമാണ്. പ്രതിരോധങ്ങളും ഉയരുന്നു. പല ഭാവത്തില്‍; പല രൂപത്തില്‍.
അതിന്റെ ഭാഗമായിട്ടേ വാള്‍സ്റ്റ്രീറ്റ് കീഴ്‌പ്പെടുത്തല്‍ കാണാനാകൂ.
സാമ്പ്രാജ്യത്വ നവ ലിബറല്‍ ആഗോളീകരണം ജനങ്ങളുടെ ഉപജീവനത്തിനു ഭീഷണിയാകുന്ന
ചിത്രമാണ് യൂറോപ്പിലേത്. അത് മുതലാളിത്വത്തിന്റെ അപകടത്തെയും സാമ്പത്തിക
മാന്ദ്യത്തെയും ത്വരിതപ്പെടുത്തുന്നു. അധ്വാനിക്കുന്നവരുടെയും മറ്റ് പല
വിധത്തില്‍ ചൂഷണത്തിനിരയാകുന്നവരുടെയും ഉപജീവന ഭീഷണിക്കെതിരെ ഉയരുന്ന
പ്രതിരോധങ്ങള്‍ ഫലപ്രദമാക്കാന്‍ ചാലകശക്തി കൂടിയേതീരു. അതാണ് ഈ പ്രസ്ഥാനം.
ഇതിനാ ദൗത്യം നിറവേറ്റാനാകില്ലെങ്കില്‍ ഇതിന്റെ സ്ഥാനത്ത് മറ്റൊരു പ്രസ്ഥാനം
വന്നേ മതിയാകൂ. മറ്റൊരു പ്രത്യയ ശാസ്ത്രം? അങ്ങനൊന്ന് ഇപ്പോഴില്ല. ഇതൊക്കെ
വലിയ വലിയ കാര്യങ്ങള്‍. ഒരു പൈശാചിക നരഹത്യയുമായെന്തു ബന്ധം എന്നു
ചോദിക്കുന്നവരുണ്ടാകാം. മാനവമോചനം എന്ന ഒരേയൊരു ലക്ഷ്യമേ ഈ
പ്രസ്ഥാനത്തിനുള്ളു. സാമൂഹ്യ അവബോധത്തിനുതകുന്ന വിധത്തില്‍ രൂപപ്പെടുന്ന
അടവുതന്ത്രങ്ങളില്‍ കുടുങ്ങി ലക്ഷ്യബോധം നഷ്ടമായി പോകുന്ന പ്രസ്ഥാനമല്ലിത്.
അങ്ങനെ വന്നാല്‍ മേല്‍ സൂചിപ്പിച്ച മറ്റൊരു പ്രസ്ഥാനം എന്ന ആശയം
പ്രസക്തമാകാം.
ടി പി ചന്ദ്രശേഖരന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ്
പാര്‍ട്ടിയില്‍നിന്നു വിട്ടുപോയ വ്യക്തിയാണ്. അങ്ങനെ പോയ ആദ്യത്തെ
ആളൊന്നുമല്ല. ഗൗരിയമ്മയും എം വി രാഘവനും അടുത്ത കാല ത്തായി എം ആര്‍ മുരളിയും
ഇപ്പോള്‍ സെല്‌വരാജും പാര്‍ട്ടി വിട്ടവരാണ്. അവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു ഇദ്ദേഹം.
![]() |
എം.വി.രാഘവന്‍ |
വിപ്ലവപ്രസ്ഥാനം വര്‍ഗ്ഗശത്രുവായി കരുതുന്ന
പ്രസ്ഥാനങ്ങളുമായി ചന്ദ്രശേഖരന്‍ കൈ കോര്‍ത്തില്ല എന്നതാണ് ഏറെ പ്രധാനം.
പ്രത്യയശാസ്ത്രത്തിനു പുറത്തുപോയിട്ടല്ല വിമര്‍ശനം നടത്തേണ്ടത് എന്ന്
രണദിവെയും എന്തു നടപടിയെടുത്താലും ഈ പ്രത്യയശാസ്ത്രം
വിട്ടൊരു ജീവിതമില്ലെന്നു പി. ജി. യും പറഞ്ഞതോര്‍ത്തുപോകുന്നു. പ്രസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തില്‍
പ്രത്യയ ശാസ്ത്രപരമായി പാര്‍ട്ടി ഘടകത്തിലെ 'വ്യതിയാനം' തിരുത്തു എന്നാണ്
അദ്ദേഹം പ്രതികരിച്ചത്. ഈ വിവരം ശരിയായാണെങ്കില്‍ താന്‍ വര്‍ഗ്ഗ
വഞ്ചകനല്ലെന്നും തന്റെ ഇടര്‍ച്ച ആശയ സമരമല്ലാതെ മറ്റൊന്നുമല്ല, അതിനുള്ള ഇടം
തന്റെ ഘടകത്തില്‍ നഷ്ടമായിരിക്കുന്നു എന്നതിന്റെ സൂചന ആയിട്ടേ എനിക്കു
കാണാനാവുന്നുള്ളു. സാമൂഹ്യ വിരുദ്ധമെന്നു കരുതാവുന്ന പ്രവര്‍ത്തിയില്‍
ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല. അംഗ രക്ഷകരേയോ സ്വയം രക്ഷക്കുള്ള ആയുദ്ധമോ
കൊണ്ടു നടന്നിരുന്നില്ല. ഇതൊക്കെ മാധ്യമ ങ്ങളിലൂടെ കിട്ടിയ അറിവുകള്‍ മാത്രം.
അതെല്ലാം ശരിയാണെങ്കില്‍, മാറ്റത്തിനു വേണ്ടി നിലകൊണ്ട മറ്റൊരു
ചാലകശക്തിയാണ് ചന്ദ്രശേഖറിന്റെ കൊലപാതകത്തിലൂടെ സമൂഹത്തിനു
നഷ്ടമായിരിക്കുന്നത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയും, മറ്റു മതേതര
ജനാധിപത്യ വാദികളുമായി കൂട്ടുകൂടി വര്‍ഗീയ ശക്തികളെയും ആഗോളമൂലധനാധിഷ്ടിത
മാര്‍ഗം പിന്തുടരുന്നവരെയും നേരിടാന്‍ ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന,
അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ഇത്തരം ഒരു കൊലയുമായി
എന്തെങ്കിലും ബന്ധമുണ്ടെന്നു സ്വപ്നത്തില്പോലും കരുതാനാവില്ല. ഒരു കാര്യം
ഉറപ്പായി പറയാം: ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം ഈ രാഷ്ട്രീയ കൊലപാതകത്തിനു
പിന്നിലുണ്ടെങ്കില്‍ ആ പ്രസ്ഥാനത്തിന്റെ മാര്‍ഗം കൊലപാതക രാഷ്ട്രീയം
ആണെന്നതില്‍ സംശയം വേണ്ട. അതോടൊപ്പം ഈ കൊലപാതക ത്തിന്റെ പിന്നിലെ
വ്യക്തിയേയോ വ്യക്തികളേയോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിനും
പൊറുപ്പിക്കാനുമാവില്ല.