വാദിക്കോ പ്രതിക്കോ വേണ്ടി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ കവിയെ കാണരുത്‌


ഓ.എൻ.വി
എവിടെയെങ്കിലും ഒരു കൊല നടന്നാൽ അവിടെ ചെന്ന്‌ വാദിക്കോ, പ്രതിക്കോ വേണ്ടി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ കവിയെ കാണരുതെന്ന്‌ പ്രൊഫ്: ഓ.എൻ.വി. കുറുപ്പ്‌. ഒരു സ്ത്രീ വിധവ യായാൽ അതിൽ ദുഃഖിക്കാത്ത കവിയായി എന്നേയോ, സുഗതകുമാരിയേയോ കാണുന്നവർ ,കവികളെ തെറ്റിദ്ധരിക്കാൻ മാത്രം പഠിച്ചവരും കക്ഷിരാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച  വരുമാണ്.
മനസ്സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്ന കൊലപാതകമായിരുന്നു അത്‌. 
പിന്നീടുണ്ടായ പ്രതികരണ പ്രവാഹത്തിൽ പങ്കു ചേർന്നില്ലെന്ന 
കുറ്റപ്പെടുത്തലുമുണ്ടായി. 
അതിനുത്തരവാദി ആരായാലും കവി അവരോടൊപ്പമല്ല. 
ഇതറിയാവുന്നയാൾക്ക്‌ പ്രതികരണം ചോദിക്കേണ്ട ആവശ്യവുമില്ല. 
കവിയുടേതായ വാക്കുകളെ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ 
തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോഴാണ്‌
മിണ്ടാതിരിക്കുന്നത്.  

വിധവയാകുന്ന ഒരു സ്ത്രീയുടെ കണ്ണീരുപ്പ്‌ ഞങ്ങളുടെ ഹൃദയത്തിൽ എന്നും ദുഃഖമുണ്ടാക്കു ന്നതാണ്‌. അത്‌ ഞങ്ങളുടെ കണ്ണീരുപ്പുപോലെയാണ്‌. എന്റെ അമ്മ 34 ആം വയസ്സിൽ വിധവയായതാണ്‌. ആ കണ്ണീരിന്റെ ഉപ്പ്‌ തന്നെയാണ്‌ വിധവയായ ഏതൊരമ്മയുടെയും .“മാ നിഷാദ” എന്ന സന്ദേശത്തെ പിന്തുടരുന്നവരാണ്‌ കവികൾ. ആരോപണങ്ങൾ കൊണ്ട്‌ വിജയിക്കാമെന്ന്‌ ആരും വിചാരിക്കരുത്‌. മനസ്സിലാക്കപ്പെടാതിരിക്കുകയെന്നതാണ്‌ കവിയുടെ ദുഃഖം.

സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കവി ഓ.എൻ.വി.കുറുപ്പ്‌.

പത്രവാര്‍ത്ത