മുതിർന്ന നേതാക്കൾ പുറത്തു നിന്ന്‌ ഭരണത്തെ നിയന്ത്രിക്കണം

എം.കെ. സാനു
രാജ്യത്തിന്റെ ഭരണം ദുഷിക്കാതിരിക്കാൻ രാഷ്ട്രീയ രംഗത്തെ തല മുതിർന്ന നേതാക്കൾ പുറത്തു നിന്ന്‌ ഭരണം നിയന്ത്രിക്കണം. ഇന്നത്തെ രാഷ്ട്രീയ തലമുറയെ ബാധിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കാൻ അനുഭവസമ്പത്തുള്ളവർ പുറത്തു നിന്ന്‌ നിയന്ത്രണം നൽകുന്നതാണ്‌ നല്ലത്‌. നെഹ്രുവിന്റെ ഭരണകാലത്ത്‌ ഗാന്ധിയെപ്പോലുള്ള മുതിർന്ന ആളുകൾ അക്കാലത്തെ ഭരണാധികാരികളെ സ്വാധീനിച്ചിരുന്നു. വൃദ്ധജനങ്ങളുടെ സംരക്ഷണം സംസ്ക്കാരത്തിന്റെ ഭാഗമായാണ്‌ പണ്ടുകാലത്ത്‌ കരുതിപ്പോന്നത്‌. .എന്നാൽ വയോജനങ്ങളെ വൃദ്ധസദനങ്ങളിലേക്ക്‌ അയയ്ക്കുന്ന പ്രവണത ഇപ്പോൾ ഏറിവരികയാണ്‌.

സമൂഹം ഇന്നത്തെ നിലയിൽ കെട്ടിപ്പടുക്കാൻ 
ഒരു കാലത്ത്‌ നിർണ്ണായക പങ്കു വഹിച്ചവരാണ്‌
 വൃദ്ധസദനങ്ങളിൽ കഴിയുന്നത്‌. 
അവരെ സംരക്ഷിക്കാനുള്ള ജാഗ്രത 
പുതു തലമുറ കാണിക്കുന്നില്ല. 
അവർക്ക്‌ സ്നേഹവും സാന്ത്വനവും പരിചരണവും നൽകി
 പൈതൃക സംരക്ഷണത്തിന്റെ മാതൃക 
പുതു തലമുറ മനസ്സിലാക്കണം.

സീനിയർ സിറ്റിസൺ സർവ്വീസ്‌ കൗൺസിൽ എറണാംകുളം അദ്ധ്യാപകഭവനിൽ സംഘടിപ്പിച്ച സംസ്ഥാന പഠനക്യാമ്പ്‌ ഉദ്ഘാടനം ചെയ്ത ശേഷം "വയോജന സംരക്ഷണത്തിന്റെ സാംസ്ക്കാരിക തലം" എന്ന വിഷയത്തിൽ" പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീ എം.കെ സാനു.വർക്കിംഗ്‌ പ്രസിഡണ്ട്‌ കെ.എൻ.കെ നമ്പൂതിരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
-പത്രവാര്‍ത്ത