![]() |
സി.രാധാകൃഷ്ണൻ |
മലയാളഭാഷ വ്യക്തമായും ശുദ്ധമായും പഠിക്കുന്നതിലൂടെ
ലോകത്തുള്ള ഏതൊരു ഭാഷയും
പഠിക്കാൻ എളുപ്പമാകും.
സംസ്ക്കൃതം, തമിഴ് അടക്കമുള്ള ഭാഷകൾക്ക് മലയാളവുമായി
ബന്ധമുണ്ട്.
എന്നിരുന്നാലും നന്നായി മലയാളം പഠിച്ച് പുറം രാജ്യത്ത്
ചെല്ലുന്നവർക്ക്
അവിടത്തെ ഭാഷ വളരെ ലളിതമായി തോന്നും.
കൃഷിയും ഭാഷയുമൊക്കെ നാടിന്റെ സംസ്ക്കൃതിയുടെ ഭാഗമാണ്.
ആലപ്പുഴയ്ക്ക് സമ്പന്നമായ ഒരു സംസ്ക്കൃതിയുണ്ട്.
അതു കൃഷിയുമായി ബന്ധപ്പെട്ടാണ്
നിൽക്കുന്നത്.
സംസ്ക്കൃതിക്ക് കാലാകാലങ്ങളിൽ വ്യതിയാനം വരും.
ഇത് ഒരു
പരിഷ്ക്കാരമോ, അധികമാനമോ ആകാം.
പാരമ്പര്യത്തിന്റെ ഗുണപരമായ അംശം സംസ്ക്കൃതി
നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണം.
ആലപ്പുഴ ജില്ലാ പഞ്ചായത്ത്
പുറത്തിറക്കിയ ദ്വൈമാസികയായ "ഇലയും, ഇതളും" പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണൻ.
പത്രവാര്‍ത്ത