ഡോ: മിനി പ്രസാദ്
ദയാബായി തന്റെ ‘പച്ചവിരൽ’ എന്ന ആത്മകഥാപരമായ കൃതിയിൽ ലോകത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു പൊതു സ്ഥലത്ത് ഒറ്റയ്ക്കു നില്ക്കുന്ന സ്ത്രീ എത്രത്തോളം തന്റെതാണ് എത്രത്തോളം മറ്റാരുടേതാണ് ? കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ ചോദ്യം പ്രസക്തമാകുന്നത് നാം നിരന്തരം കേൾക്കുന്ന പീഢനത്തിന്റേയും ആക്രമണത്തിന്റേയും കഥകളി ലൂടേയാണ്. സദാചാര കാവല്ക്കാരുടെ ചില തീർപ്പുകല്പ്പിക്കിലിന്റെ കാഠിന്യ ങ്ങളാരായുന്ന തോടെയാണ് . ഒറ്റയ്ക്കായിപ്പോവുന്ന ഒരു സ്ത്രീയോടുള്ള കാരുണ്യപൂർവമായ , അനുകമ്പാ പൂർണ്ണമായ ഒരു സമീപനത്തിനപ്പുറം അവൾ അങ്ങനെ നില്ക്കാൻ പാടില്ലെന്ന അലംഘനീയമായ തീർപ്പിൽ നിന്ന് അവളെങ്ങനെ നില്ക്കുന്നു എന്നതിലേക്ക് സഭ്യമല്ലാത്ത ചില കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നും നമ്മുടെ തൊഴിലും അതിന്റെ സമയക്രമങ്ങളും സ്വഭാവങ്ങളും മാറിപ്പോയിരിക്കുന്നു എന്നും സദാചാര പോലീസുകാർ മറന്നുപോയിരിക്കുന്നു.
സ്ത്രീകൾ വീട്ടമ്മ പദവിക്കൊപ്പം ഉദ്യോഗസ്ഥപദവിയും വഹിച്ചു തുടങ്ങുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തോടെയാണ് `. അന്നും സ്ത്രീകൾക്കായി ചില പ്രത്യേക തൊഴിൽ മേഖലകൾ നമ്മുടെ സമൂഹം നിജപ്പെടുത്തിയിരിക്കുന്നു. നഴ്സ്`. അദ്ധ്യാപിക, സർക്കർഗുമസ്ഥ, ഇങ്ങനെയൊക്കെ. ഇതിൽ ഏറ്റവും അഭികാമ്യം അദ്ധ്യാപികയാവുക എന്നതായിരുന്നു. സ്ത്രീകള്‍ നല്ല അദ്ധ്യാപികമാരാവും എന്നതോ അവർ പഠിപ്പിക്കുന്ന കുട്ടികളെ മാതൃഭാവത്തോടെ ചേർത്തുപിടിയ്ക്കും എന്നതുകൊണ്ടോ ഒന്നുമല്ല ഇത്തരമൊരു തീരുമാനം. മറിച്ച് ഒഴിവുസമയം ധാരാളം ലഭിക്കുന്നതിനാലാണ്`. അതായത് വീട്ടിലേയും കുടുംബത്തിലേയും കാര്യങ്ങൾക്കൊന്നും ഒരു ബുദ്ധിമുട്ടും വരാതെ തന്നെ അവളുടെ ഉദ്യോഗഭരണം നടക്കണം. അവളുടെ ശംബളം എന്ന വരുമാനസ്രോതസ്സിന് കോട്ടവും തട്ടരുത്. അങ്ങനെ അനേകം അദ്ധ്യാപികമാരും നഴ്സുമാരും ഉണ്ടായി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന
വർഷങ്ങളോടെ ഐ.ടി. രംഗത്ത് പുതിയ തൊഴിൽ മേഖലകൾ രൂപപ്പെട്ടു. അതിനനുസൃതമായ
കോഴ്സുകളും ഉണ്ടായി. എം.സി.എ., എം.ബി, എ എന്നിങ്ങനെ ഐ.ടി പാർക്കുകൾ, സ്മാർട്ട്
സിറ്റികൾ ഇങ്ങനെയൊക്കെ വലിയ കെട്ടിടങ്ങളും , മതില്ക്കെട്ടുകളും ഉയർന്നുവന്നു. ഐ.ടി
വികസനമാണ് ഇനി നമ്മെ രക്ഷിക്കാൻ പോവുന്നതെന്ന് സർവരും പറഞ്ഞു. പണ്ട് സ്കൂളില്‍
മാത്രം നിറഞ്ഞുനിന്നിരുന്ന യൂണിഫോമിലുൾപ്പെട്ട ടൈ കെട്ടി ഇത്തരം വലിയ
സ്ഥാപനത്തിലേക്ക് ഐ.ഡി.കാർഡ് എന്ന മാലയിട്ട് കയറിപ്പോയ ജോലിക്കാരെ മറ്റുള്ളവർ
ആരാധന കലർന്ന അസൂയയോടെ നോക്കി നിന്നു. കാരണം അവർക്കൊക്കെ ലക്ഷക്കണക്കിനായിരുന്നു
ശമ്പളം .അമേരിക്കൻ കമ്പനികളിലായിരുന്നു ജോലി.
വിദേശകമ്പനികളിലാണ് ജോലി എന്നു പറയുന്നതിനേക്കാൾ എളുപ്പം അവരൊക്കെ വിദേശക്കമ്പനികൾക്കു വേണ്ടി പണിയെടുക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ നമ്മുടെ തൊഴിൽ നിയമങ്ങൾ അവർക്ക് ബാധകമല്ല. രാവിലെ പത്തുമുതൽ നാലുവരെ എന്ന എട്ടു മണിക്കൂർ ക്ളിപ്തമായൊരു തൊഴിൽ സമയവും വ്യത്യാസപ്പെടുന്നു. അതുകോണ്ട് രാത്രി വളരെ വൈകി ജോലി കഴിഞ്ഞു വരുന്ന പെൺകുട്ടികള്‍ക്ക് താമസസ്ഥലങ്ങളിലെത്താൻ സഹപ്രവർത്തകരേയോ, സുഹൃത്തുക്കളേയോ ആശ്രയിക്കേണ്ടി വരും. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനേക്കാൾ നന്ന് അവളുടെ സുഹൃത്തുമൊത്ത് പോവുകയാണെന്ന ബോധ്യത്തിലേക്ക് ഏതു പെൺകുട്ടിയേയും വലിച്ചടുപ്പിച്ച് നിർത്തിയത് ഈ സമൂഹം തന്നെയല്ലെ?
പക്ഷേ ഒരാണും ഒരു പെണ്ണും കൂടി
ഒന്നിച്ച് ബൈക്കിൽ പോയാൽ സദാചാരം ലംഘിക്കപ്പെട്ടു
എന്നു കരുതുകയും അത്`
സംരക്ഷിച്ചു നിർത്താൻ
തങ്ങൾ ബാധ്യസ്ഥരായതിനാൽ അതിനെ കൈകാര്യം ചെയ്യണം
എന്നു
വിശ്വസിക്കുകയും ചെയ്യുന്ന സദാചാര പോലീസുകാരോട് പറയാനുള്ളത്; നിങ്ങളുടെ ഇടുങ്ങിയ
മനസ്സുകളെ ക്കാൾ എത്രയോ ഉയരെയാണ് ആ പെൺകുട്ടികൾ എന്നു മാത്രമാണ്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19-ബി- ഇന്ത്യാ മഹാരാജ്യത്തെവിടേയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്നുണ്ട്. അതിൽ പൗരൻ എന്നാണ് എഴുതി യിരിക്കുന്നതെന്നും സ്ത്രീലിംഗമില്ലെന്നും വാദിക്കാം) നാം നാനാമുഖ പുരോഗതിയുടെ പാതകളി ലാണെന്നും പറയാം. പക്ഷേ മനസ്സിന്റെ ഇടുങ്ങിയ ചിന്തകളിൽ നിന്ന് പുറത്തു കടക്കാത്തിട ത്തോളം ഈ പുരോഗതികൾ വ്യർഥമാണ്. എറണാംകുളത്ത് തന്നെ ചോദ്യം ചെയ്ത സദാചാര പോലീസിനോട് ആ പെൺകുട്ടി പ്രതികരിച്ചു എന്നതാണ് അതിലും വലിയ പ്രശ്നം. അവർ ശാസിക്കാനും ശിക്ഷിക്കാനും അർഹതയുള്ളവർ. ഞാൻ അത് കേൾക്കാനും അർഹ എന്ന മട്ടിൽ നില്ക്കാൻ അവൾക്ക് കഴിയില്ല. കാരണം ഇവർ മനോരാജ്യം കാണും വിധത്തിൽ അവൾ ചിന്തിച്ചിട്ടു പോലും ഇല്ല. അവളേയും കൊണ്ട് ഒരു ഉല്ലാസയാത്രയ്ക്ക് പോകാനല്ല ആ സഹപ്രവർത്തകനും ഉദ്ദേശ്യം. എത്രയും വേഗം അവളെ താമസസ്ഥലത്ത് എത്തി യ്ക്കുകയായിരുന്നു.
അതുകൊണ്ട് സദാചാരപ്പോലീസുകാരോട്,
നമ്മുടെ
പെൺകുട്ടികൾ ഒരു പാട്` വളർന്നിരിക്കുന്നു. സ്വയം സംരക്ഷണയ്ക്കുള്ള ആയുധങ്ങളൊക്കെ
അവർക്ക് സ്വന്തമാണ് .
അവർ ജോലി ചെയ്യുന്നു. ജീവിക്കുന്നു, അവരെ വെറുതെ
വിട്ടേയ്ക്കുക.
അതെ സമയം എത്രയോ പെൺകുട്ടികൾ കബളിപ്പിക്കപ്പെട്ട് പീഡനങ്ങൾക്ക്
വിധേയരാവുന്നു. ആക്രമിക്കപ്പെടുന്നു. അപ്പോഴൊന്നും ഈ സദാചാരക്കാരെ കാണാറില്ലല്ലൊ?
എത്രയോ ഉന്നത രാഷ്ട്രീയ നേതാക്കന്മാരും പൊതുപ്രവർത്തകരും
ഉദ്യോസസ്ഥവൃന്ദവും ഒക്കെ
ആരോപ ണ വിധേയരാവുന്നു.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ.
എന്നിട്ടെന്തേ അവിടെയൊന്നും
ഒരു
ചെറുവിരലനക്കാൻ പോലും ഇവരെ കാണാത്തത്?
പൊതുസ്ഥലത്ത് ഒറ്റയ്ക്കു നില്ക്കുന്ന ഏതൊരു സ്ത്രീയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന അവസ്ഥയിൽ നിന്ന് ഓരോ സ്ത്രീയും നൂറു ശതമാനവും അവളുടേതും അതേ സമയം സുരക്ഷിത മായൊരു പൊതുസമൂഹത്തിന്റേതുമാണെന്ന ചിന്തയിലേക്ക് എത്താത്തിടത്തോളം കാലം ഈ പുരോഗതികൾ -അങ്ങിനെ അഭിമാനിക്കുന്നതത്രയും -വ്യർഥമാണ്.