സംസ്ഥാനത്ത് മുസ്ളീം പള്ളികൾ
സ്ത്രീകൾക്ക് നേരെ കൊട്ടിയടയ്ക്കാൻ
അനുവദിക്കുകയില്ലെന്ന്
കേരള മുസ്ളീം വനിതാ സമ്മേളനം പ്രഖ്യാപിച്ചു.

മുസ്ളീം സ്ത്രീകളുടെ പള്ളികളിലെ
ആരാധന സ്വാതന്ത്ര്യം തടയാൻ ആരേയും
അനുവദിക്കുകയില്ല. മാനവികതയുടെ മുദ്രാവാക്യം ഉയർത്തി യാത്ര നടത്തുന്നവർ തങ്ങളുടെ
പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് മാനുഷികമായ സ്വാതന്ത്ര്യം അനുവദിക്കാൻ തയ്യാറാവണം-
സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്ത്രീ ശാക്തീകരണ
സമ്മേളനം കോഴിക്കോട്` ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ജമീല ഉദ്ഘാടനം ചെയ്തു.
തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ സഫിയ അദ്ധ്യക്ഷത വഹിച്ചു. സുഹറ മമ്പാട് മുഖ്യാതിഥി ആയിരുന്നു .
- പത്രവാര്‍ത്ത