സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിച്ച്
വിപണിയിൽ മത്സരിക്കുന്ന
ഉത്പന്നങ്ങളേയും
സ്ഥാപനങ്ങളേയും ബഹിഷ്ക്കരിക്കാൻ
കേരള മുസ്ലീം വനിതാസമ്മേളനത്തിന്റെ
ഭാഗമായി
കോഴിക്കോട് നടന്ന സെമിനാർ ആഹ്വാനം ചെയ്തു.
സ്ത്രീ ശരീരം പരസ്യവിപണിയുടെ ചരക്കാക്കി
മാറ്റുന്നതിനെതിരെ
നിയമ നിർമ്മാണത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
സ്ത്രീധന വിവാഹങ്ങളോടും, വിവാഹധൂർത്തിനോടും , ആഭരണ ഭ്രമത്തിനോടും മത സാംസ്ക്കാരിക രാഷ്ട്രീയ നേതൃത്വങ്ങൾ കുറ്റകരമായ നിസ്സംഗതയാണ് പുലർത്തുന്നതെന്ന് വിദ്യാർത്ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.
"സാമൂഹിക നവോഥാനത്തിന് സ്ത്രീമുന്നേറ്റം" എന്ന സന്ദേശവുമായുള്ള സമ്മേളനം ബീച്ച് മറൈൻ ഗ്രൗണ്ടിലാണ് ആരംഭിച്ചത് .
-പത്രവാര്‍ത്ത