![]() |
വൈലോപ്പിള്ളി |
തോടും ചിറയും നിറഞ്ഞു നില്ക്കെ
ആർദ്രമാം, വായുവിലാലോലം ചിന്നുമീ-
നേർത്ത പരിമളമെങ്ങു നിന്നോ?
നല്ക്കൃഷിദേവത തന്മുടിക്കെട്ടിൽ നി-
ന്നുൽഗളിയ്ക്കുന്ന സുഗന്ധം പോലെ?
ചീർത്തോരു ലജ്ജയാലാരോടും മിണ്ടാതെ
കൈത്തോട്ടിൻ വക്കത്തെ കൈത പൂത്തു

ളൊത്തു തൊടുത്തോരു മാലപോലെ
മൂവരിമുള്ളിന്നിരുട്ടിലീമട്ടൊരു
പൂവിരിഞ്ഞീടുമെന്നാർ ഗണിച്ചൂ?
ചന്തമാം പൂനിലാവിങ്കലുലാവുമീ
ച്ചന്ദനഗന്ധമെന്നാർ നിനച്ചൂ?
ഇച്ചിറവക്കത്തു പുഞ്ചകൾ കാത്തെഴും
കൊച്ചു പുലക്കള്ളിയായ കൈതേ,
ഇന്നലെയന്തിയിൽ വിണ്ണിലെ പ്രേമമീ
നിന്നെയുമൊന്നു വന്നുമ്മ വെച്ചു
ആ യുവപ്രായത്തിൻ മായികസ്വപ്നത്തിൽ
നീയുമൊരപ്സരസ്സായി മാറി
ഉള്ളിലെക്കൂമ്പു വിരിഞ്ഞുഞ്ഞെരുങ്ങി നി-
ന്നുന്മുഖിയായി നീ യുച്ഛ്വസിയ്ക്കേ
സംഭ്രമം പൂണ്ടു വിരച്ചുപോയ് വാനിലെ
യമ്പിളി, വെൺമലർപാറ്റപോലെ
അന്നെടുവീർപ്പിലൊരല്പ്പമെടുത്തതല്ലോ
തെന്നലിന്നോമല്‍കവിത തീർത്തു!
ഓമനച്ചക്കയോടൊത്തു തഴപ്പായി-
ന്നോലയുമായിനി നീ വസിയ്ക്കേ,
അന്നത്തെ രാവിലെയോർമ്മകൾകൊണ്ടു നീ
യുന്നിദ്രരോമാഞ്ചയാവുകില്ലേ?
പൊങ്ങുമന്നേരത്തു പേലവഗന്ധമൊ-
ന്നെങ്ങുനി,ന്നെങ്ങുനി.ന്നാർക്കറിയാം ?