![]() |
വി. എം .സുധീരൻ |
പരിസ്ഥിതി
സംരക്ഷണം രാഷ്ട്രീയകക്ഷികൾ മുഖ്യ അജൻഡയാക്കി മാറ്റണം.
പരിസ്ഥിതി
സംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ
അത് ബുദ്ധിജീവികളുടെ കാര്യമെന്നു പറഞ്ഞ്
തള്ളിക്കളയുന്നവർ ഇപ്പോഴും ഉണ്ട്.
എന്നാൽ കണ്മുന്നിൽ പരിസ്ഥിതിക്ക് വരുന്ന
വലിയ
മാറ്റങ്ങൾ
ഇവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ് .
ആഗോളതാപനത്തിന്റെ ഫലങ്ങൾ
നമ്മുടെ കൊച്ചുകേരളത്തിൽ പോലും ഇന്ന് ദൃശ്യമാണ്. ഏതു ഭരണകൂടത്തേയും സ്വാധീനിക്കാൻ
തക്ക ശക്തിയുള്ളവരാണ് പരിസ്ഥിതിക്കെതിരെ അണി നിരക്കുന്ന മാഫിയകൾ. ഈ മാഫിയകൾക്കെതിരെ
ജാഗ്രതയോടെയുള്ള ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. നെൽവയൽ നികത്തൽ പോലെയുള്ള
പ്രശ്നങ്ങളിൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമങ്ങൾ പോലും നടപ്പാക്കപ്പെടുന്നില്ല.
ഒരു സർക്കാർ ചെയ്ത തെറ്റ് മുമ്പൊക്കെ മറ്റൊരു സർക്കാർ തിരുത്തിയിരുന്നു.
എന്നാൽ തങ്ങൾക്കു കൂടി സൗകര്യപ്പെടുമെങ്കിൽ തെറ്റാണെങ്കിലും മിണ്ടാതിരിക്കുകയാണ്
ഇന്നത്തെ നയം. ആറന്മുള യിലെ സ്വകാര്യ വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇതാൺ`
സംഭവിച്ചത്. വികസന പദ്ധതി കളുടെ നടത്തിപ്പ് സുതാര്യമല്ല. വികസനത്തിന്റെ പേരു
പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ്` ശ്രമം. ഇപ്പോൾ കേരളത്തിൽ നടക്കുന്ന ദേശീയപാത
വികസനത്തിന് ഒരു പ്രോജക്റ്റ് റിപ്പോർട്ടു പോലും ഇല്ലെന്നത് ഇതിന്
ദൃഷ്ടാന്തമാണ്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രതിബദ്ധതയോടെ പ്രവർത്തിച്ച
നേതാവായിരുന്നു പ്രൊഫ്: ഗംഗാപ്രസാദ്.
കൊല്ലം ജില്ലാ പരിസ്ഥിതിസംരക്ഷണ
ഏകോപനസമിതി സംഘടിപ്പിച്ച പ്രൊഫ്: ഗംഗാ പ്രസാദ് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത