റേഷൻ കാർഡ്-കവിതകൾ
വിമീഷ് മണിയൂർ
കവർ-മനോജ് കോട്ടമ്പള്ളി
പ്രസാധനം--പായൽ ബുക്സ്
വില-40 രൂപ
വിമീഷ് മണിയൂർ
“അശാന്തമായ വാക്കുകളുടെ ഘോഷയാത്ര.
ഓർമ്മകൾ കൊണ്ട് മുറിവേറ്റവരുടെ കൊടിമരജാഥ, നഷ്ടങ്ങളിൽ നിന്നും ഇഷ്ടങ്ങളെ തിരിച്ചെടുക്കാനുള്ള ഒറ്റയാൾ പോരാട്ടം.
ഇരുട്ടിൽ നിന്നും ചോരയുടെ സ്വാതന്ത്ര്യം തിരക്കുന്നവരുടെ നിശ്ശബ്ദമായ അലർച്ചകൾ.പുതുകവിതയിൽ, തന്റേതായൊരിടം കണ്ടെത്തിക്കൊണ്ടുള്ള വിമീഷിന്റെ കാവ്യയാത്രയിൽ ഹൃദയം കൊണ്ടൊരൊപ്പിടുന്നു.
വാക്കുകൾ കൊണ്ടുള്ള ഇടിമിന്നലുകളിൽ മുഴച്ചു നില്ക്കുവാൻ ബാക്കിയൊന്നുമില്ലാതെ ജീവിതത്തെ തന്നെ നെയ്തു തരുന്നു ഈ കവിതകൾ.ജീവിതത്തിന്റെ റേഷൻ കടയിൽ ക്യൂ പാലിച്ചു നില്ക്കുന്ന ഒരു മെലിഞ്ഞ സ്വപനം ഈ കവിത വായിക്കുമ്പോൾ എന്നെ വന്നു തൊട്ടിട്ടുണ്ട്. എന്നും നിരാശയോടൊപ്പം മടങ്ങുന്നൊരു വേദന എനിക്കൊപ്പം നടക്കുന്നു. ഈ മടക്കത്തിൽ നിന്നും തുടങ്ങട്ടെ വിമീഷിന്റെ കാവ്യപുലരികൾ”

---പവിത്രൻ തീക്കുനി
കവർ-മനോജ് കോട്ടമ്പള്ളി
പ്രസാധനം--പായൽ ബുക്സ്
വില-40 രൂപ