കൃഷ്ണമേഘങ്ങൾ----കവിതകൾ
പവിത്രൻ കണ്ണപുരം
“തന്റെ ജീവിത ക്ളേശങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ലോകത്തിലെങ്ങുമുള്ള മനുഷ്യർ നേരിടുന്ന പീഢനങ്ങളും. സഹിക്കുന്ന വേദനകളും , അനുഭവിക്കുന്ന കഷ്ടതക്ളും തന്റേതാണെന്നു മനസ്സിലാക്കുന്ന ആളാണ്` ഈ കവി. ആ അറിവാണ് ഇതിലുള്ള കവിതകളുടെ ആന്തര ശക്തി.
അന്തിമലരിയും, കൃഷ്ണതുളസിയും , മുറ്റത്തെ മുല്ലയും നട്ടുനനച്ചതിന്റെ ഓർമ്മയുള്ളവർ പൈതൃകമുത്തുകൾ തീറെഴുന്നവർ ആയതിന്റെ അവിശ്വസനീയത ഉയർത്തുന്ന ഭയവിസ്മയങ്ങളും, ക്രോധപ്രതിഷേധങ്ങളുമാണ് പവിത്രന്റെ കാവ്യലോകത്തിൽ സ്ഥായിയായി കഴിയുന്ന ഭാവങ്ങൾ. ഈ കാലവിപര്യയത്തെ ചിത്രീകരിക്കുമ്പോൾ കവിയുടെ തൂലിക വർത്തമാനകാപട്യത്തിന്റെ നെഞ്ചു പിളർക്കുന്ന മൂർച്ഛയുള്ള ആയുധമായിത്തീരുന്നു. .പുലർകാല നാളം മറച്ചുവെച്ചോരെ കവി കണ്ട് ക്രൂദ്ധനാകുന്നു.
കവിയുടെ ഭാവിദർശനത്തിന് രൂപം കൊടുക്കുന്നത് അദ്ദേഹത്തെ അനവരതം വലയം ചെയ്തു മർദ്ദിക്കുന്ന വർത്തമാനത്തിലെ ദുസ്സഹതകളാണ്. ഭൂതകാലത്തേയും ഈ സമ്മർദ്ദതീവ്രതയോടെയാണ് കവി കാണുന്നത്.”----ഡോ:സുകുമാർ അഴീക്കോട്
കവർഡിസൈൻ--പ്രസാദ് പവിത്രൻ
പ്രസാധനം- പ്രവാസി ശബ്ദം പബ്ളിക്കേഷൻസ്
വില-60 രൂപ