![]() |
പ്രചോദ് ചന്ദ്രന്‍
|
ഞാനവളോട് അത് പറയാന്‍ നിന്നത് തിടുക്കത്തിലെന്നപോലെ പറയാന്‍ വന്നത് കാര്‍ മേഘ ചുരുളിലെവിടെയോ ഉടക്കി,
വീണ്ടും ഒരു പ്രണയാക്ഷര
വാക്ക്ധാരയുടെ പുനര്‍ജ്ജനി...
മൂടിയ കാര്‍മേഘം ശരീരത്തിനു -
ഒരു ഉഷ്ണത്തിന്റെ അസ്വസ്ഥത .....
![]() |
വര-സോമന്‍ കടലൂര്‍ |
ചുട്ട മനസ്സില്‍ കുളിരിന്റെ വിറയല്‍
നെറുകയില്‍ വീണ മഴതുള്ളി
അസ്വസ്ഥതക്ക് ഒരു ഇടവേള ...
വീണ്ടും ഒരിടി മുഴക്കത്തിന്റെ ;
ഭീകരാരവത്തിന്റെ പ്രതിധ്വനിയില്‍ -
ഉടക്കി തൂങ്ങിയ അക്ഷരങ്ങളുടെ നീണ്ട നിര ...
ഇനി ഞാന്‍ അവളോടു പറയട്ടെ
വീണ്ടും വാക്കുകളില്‍
അക്ഷരങ്ങളുടെ ശൂന്യത -
അർത്ഥമില്ലായ്മയുടെ
അക്ഷരക്കൂട്ടുകള്‍...
നനുത്ത് പെയ്തിറങ്ങിയ ചാറ്റല്‍ മഴ ,
ഞാനവളോട് ചിരിച്ചു . അവള്‍ എന്നോടും
പിന്നെ വാക്കുകളിലെ -
അർത്ഥങ്ങൾക്ക് സ്പഷ്ടത ഏറി-
പിന്നെ ഞാനവളോട്
പറഞ്ഞു തീരും മുന്‍പേ മഴ തിമര്‍ത്തു പെയ്യുകയായിരുന്നു .....!