എന്‍ .വി.കൃഷ്ണവാരിയര്‍
ഇരുളിലലിഞ്ഞു പൊളിഞ്ഞു കഴിഞ്ഞി-
ല്ലിന്നിയുമാന്തിക്കതിരുകള്‍;കുന്നിന്‍ -
ചെരിവിലെ നിഇരവ് നഗ്നവിശാലത
ചാരിയുറങ്ങി നന്നങ്ങാടികള്‍ ;
നിരുപാഖ്യേയ വിഷാദ ഭയാദര -
നീലിമ നിന്നു വിറച്ചു വായുവി-
ലൊരു നാള്‍ ഞാ ,ഞാനങ്ങെന്‍ ശ്ലഥ ചിന്തയി-
ലോര്‍മ്മകള്‍ നെയ്തു മിഴിച്ചുമിരുന്നു
നന്നങ്ങാടികൾ ഇക്കല്ലറകളിൽ
നൂറ്റാണ്ടുകളുടെയലകളിൽ, മൗന-
പ്പന്നഗ മെയ്ച്ചുരുളാർന്നു പുരാതന-
പുരുഷർ പരാപര നിദ്രയിൽ വാഴ്‌വൂ:
അവരുടെ നാഭിമണാള നളങ്ങ-
ളഗാധ നിഗൂഢതയേതിൽ ചളികളി-
ലവഗാഹിച്ചു നുഴഞ്ഞു പടർന്നതി-
നറ്റത്തെൻ ജനിനളിന.... വുമുളവായ്?
എൻ കൺകളിലുട, നായിരമാണ്ടുകൾ
ഞാത്തിയ പടുത,യുയർന്നീ,ക്കല്ലുകൾ
കാൺകെ, ക്രൂരമൃഗങ്ങൾ പതുങ്ങും
കൊടിയ വനാന്തരമായ് മാറുന്നു
കുത്സിത നഗ്ന വിരൂപന്മാർ , ഖര-
കുന്തളരെൻ പ്രപിതാമഹർ, കാടിതി-
നുൽത്സംഗത്തിൽ ക്കൊന്നും ചത്തും
തിന്നും തീനായ്‌ത്തീർന്നു, മുയിർപ്പു
വേട്ട കഴിഞ്ഞവർ തീയിനു ചുറ്റും
വെട്ടി വെളിച്ചപ്പെട്ടലറുന്നു
കെട്ടിമറിഞ്ഞു കിടന്നൊരു വകതിരി-
വേണ്യേ തങ്ങളിലിണചേരുന്നു
കാട്ടുമൃഗങ്ങൾ കഠോരബുഭുക്ഷാ-
കാമഭയാകുലർ , എങ്കിലുമവരിലു-
മൊട്ടു മിഴിഞ്ഞൊരു ദിവ്യജ്വലന-
ജ്വാല തിളങ്ങുന്നതു ഞാൻ കാണ്മൂ
സ്വപ്നം കാണുന്നുണ്ടവർ മൃതിയുടെ
മതിലിന്നപ്പുറമുള്ളൊരമർത്ത്യത
ശുദ്ധാദ്വയ സുഖശാന്തികൾ തളിരിടു-
മത്ഭുത ജീവിത ശാദ്വല ഭൂമികൾ
രാത്രിയിലരുണപ്പോൾക്കതി, രുൽക്കട-
രോഗവിപത്തിലനാമയ ഭദ്രത
ഒത്തുതുടിയ്ക്കും വർഗ്ഗധ്വാന-
ബലത്തിൽ മനുഷ്യനിരന്തമഹത്വം
കുന്നുകൾ വി,ട്റ്റവർ കീഴെയിറങ്ങി
ച്ചിതറീടുന്നു; കാടുകളവരുടെ
മുന്നിൽക്കൊടിതാഴ്ത്തുന്നു; മേറ്റു
കിളച്ചവർ വയലുകൾ വിരിയിയ്ക്കുന്നു
അവരുടെ ജീവിതകലുഷച്ചോലകൾ
കുത്തിയൊലിച്ചീമലയുടെ പൽളകൾ
നിവരെയിടിഞ്ഞു നിരന്നതിൽ മുളകും
കമുകും തെങ്ങും തല നീട്ടുന്നു.
തലമുറകളുടെ യവിശ്രമ ചരണ-
തലാഹത വത്സര ചക്രഭ്രമണം
മലയുടെ മടിയിൽ ത്തിരതല്ലും പിൻ
കടലിൽക്കോളുകൾ പൊന്തിക്കുന്നു
വിത്തു വിതച്ചവർ വിള കൊയ്യുന്നു
കുത്തി,ക്കുടലുകൾ ചാടിക്കുന്നു
വേർപ്പും ചോരയുമൊഴുകി മനുഷ്യനു
വേരുകൽ മൻണിൽ മുളച്ചീടുന്നു
അവർ പണിയുന്നു ഗ്രാമം നഗരം
കാവുകൾ, വീടുകൾ കല്ലിൽക്കല്വെ
ച്ചവർ കീറുന്നു തെളിനീരിനു മേൽ-
ത്തോനികൾ നീങ്ങും തോടുകൾ നെടുകെ
ദൈവികമവരുടെ ചരണാസ്വാസ്ഥ്യം
മാനുഷജീവിത നിമ്നോന്നത തട്-
ഭൂവിൻ മുഴുക്കെ വഴിത്താരകളുടെ
നൂലാമാലകൽ നീർത്തിവിരിപ്പൂ
മഴു കൈക്കൊണ്ടൊരു മുനിയെത്തുന്നു
മിനുത്ത പരുത്തിത്തുണിയണി നീല-
പ്പുഴയെഴുവോരും കാതുകൽ കുത്തി-
ക്കുടുമ വളർത്ത ഫിനീഷ്യന്മാരും
അറബികൾ പത്തേമാരികളീൽ, പ്പായ്
ക്കപ്പൽ നയിച്ചു വരുന്നൂ ഗാമയും
അവരുടെ പൊന്നും ,വെള്ളി, യിരുമ്പും
താഴ്‌വരയിൽത്തീപ്പൊരി ചിതറുന്നു
കടലിൻ കരയിലിരമ്പും ജീവ-
ക്കടലിൻ മീതെ മരണഗഭീരം
തടവി, ശാശ്വത നിദ്രയിലന്നു
മുറങ്ങിയിരുന്നു നന്നങ്ങാടികൾ
ഇടയിലൊരന്തി കരിഞ്ഞു കെടുമ്പോ-
യിവയുണരാറുണ്ടായിരമാന്റുകൾ
ഞൊടിയിൽ മുളച്ചു തളിർത്തു തഴച്ചു
ഫലിച്ചു നശിക്കുകയും പതിവത്രേ
അരയാൽ വിത്തിലൊരരയാൽ പോലീ-
നന്നങ്ങാടിയിലൊരു വിശ്വം ഞാ-
നവലോകിപ്പൂ സനാതന ചറ്റുല-
പ്രാണസ്പന്ദന വിതത്തവിലാസം
ഇതിൽ ഞാൻ കാണ്മൂ വൈരുദ്ധ്യത്തിൻ
തല്ലും തടവും കൊണ്ടു നിരന്തര-
ഗതിയിയലുന്ന് മനുഷ്യദുരൂഹ-
മഹാ പരിണാഹവിചിത്രചരിത്രം
കാടുകൾ വെട്ടി,ക്കായലുണക്കി
ക്കന്നും പുല്ലുമിണക്കി,ക്കർഷക
നാടിതു കെട്ടിയുയർത്തിയ കെൽപ്പും
നൂതന ദർശന നൈപുണവായ്പ്പും
ചത്തും കൊന്നും വിറ്റും വാങ്ങിയു-
മൊത്തുമകന്നും പ്രതിസങ്കീർണ്ണം
മർത്ത്യസമൂഹ വികസ്വരബന്ധം
തീർത്തൊരു ധിഷണയുമിതിൽ ഞാൻ കാണ്മൂ
എന്നുടെ ഭാഷയു,മെന്നുടെ കലകളു-
മെന്നുടെ ധാർമ്മിക മൂല്യവിവേകവു-
മെൻ ഭാവനയുടെ തോണിയൊലിയ്ക്കും
വർഗ്ഗകഥാഖ്യാനൈതിഹ്യങ്ങളും
എന്റെ ഞരമ്പിൽ ചാമ്പും ചോരയിൽ
വാസനായാ യൂറുന്നൊരഹന്തയും
എല്ലാം പണ്ടീ നന്നങ്ങാടികൾ
പണിതവർ നൽകിയ പൈതൃകസാരം
അവരസ്മൽക്കുല്വ്ര്ദ്ധനരവരുടെ
ജീവിത സമര സമുന്നത വീചിക-
ളധിരോഹിച്ചു മനുഷ്യപുരോഗതി-
ദുർഗ്ഗതടങ്ങളിൽ നമ്മളണഞ്ഞു
അവരുടെ നീൾത്തുടരിൽപ്പുതുകണ്ണികൾ
പൊട്ടിമുളച്ചു പടർന്നിടുവോളവു
മുയിരിൻ ചൂടും സ്പന്ദവുമൊഴിയി-
ല്ലിക്കല്ലുകളുടെ ഹൃദയതലത്തിൽ
ഇരുളിലലിഞ്ഞു പൊലിഞ്ഞു മറഞ്ഞു
മിയ്ക്കതുമന്തിക്കതിരുകൾ കുന്നിൻ
ചെരിവിലെ നിഷ്ഫല നീലവിശാലത
ചാരിയുറങ്ങീ നന്നങ്ങാടികൾ
മുകളിൽ മിടിച്ചൂ താരകൾ , താഴേ
മാമകഹൃദയവു മകലെ ത്താഴ്‌വര
മുഖരിതമാക്കിപ്പാഞ്ഞു പതഞ്ഞൂ
മാനവജീവിത നീർച്ചാട്ടങ്ങൾ