കുമാരനാശാൻ
മായാതസൂയകൾ വളർന്നു മനുഷ്യരീശ-
ദായദരെന്ന കഥയൊക്കെയഹോ മറന്നു
പോയൂഴിയിൽ പഴയ ശുദ്ധഗതി സ്വഭാവം
മായങ്ങളായ് ജനത മത്സരമായി തമ്മിൽ
ചിന്തിച്ചിടുന്നെളിമ കണ്ടു ചവിട്ടിയാഴ്ത്താൻ
ചന്തത്തിനായ് സഭകളിൽ പറയുന്നു ഞായം
എന്തോർക്കിലും കപടവൈഭവമാർന്ന ലോകം
പൊന്തുന്നു, സാധു നിയര താണു വശം കെടുന്നു
വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരിൽ
വിദ്യാവിഹീനനതു വന്നു വിരോധമില്ല
വിദ്യയ്ക്കു പണ്ടു വില വാങ്ങുകയില്ലയിപ്പോ-
ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല
എന്നല്ലയാംഗലകലാലയക്ലിപ്തവിദ്യ-
യൊന്നെന്നിയുന്നതി പരാനിഹ മാർഗ്ഗമില്ല
എന്നാൽ പഠിക്കുവതിനോ ധനമേറെ വേണ-
മിന്നോർക്കിൽ നിശ്വരിഹ നമ്മുടെ കൂട്ടരെല്ലാം
ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയർന്ന പണിയുള്ളവരേറെ നമ്മിൽ
മെല്ലെന്നു താഴുമുയരായിനിയൊന്നു രണ്ടാൾ
വല്ലോരുമാക്കിൽ- വലുതാം സമുദായമല്ലേ?
കഷ്ടം! കുഴങ്ങിയിഹ നമ്മുടെ ഭാവി, കണ്ടു
തുഷ്ടിപ്പെടാം ചിലരിതോർക്കുകിൽ, നാമതോരാ,
ദിഷ്ടം നമുക്കു കുറവായ് , സമുദായകാര്യ-
മിഷ്ടപ്പെടുന്നവരുമില്ലിഹ ഭൂരി നമ്മിൽ
വിദ്യാവുഹീനത വരട്ടെയിവർക്കു മേലി-
ലുദ്യോഗവും ബലവുമങ്ങനെ പോട്ടെയെന്നാം
വിദ്യാലയം ചിലതഹോ! തടയുന്നു നാട്ടിൽ
വിദ്യാർത്ഥിമന്ദിരമതും ചില നിഷ്കൃപന്മാർ
എന്തിന്നു ഭാരതധരേ! കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികൾപ്പിതമാണു തായേ,
ചിന്തിക്ക , ജാതിമദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ.രെന്തിനയേ"സ്വരാജ്യം"?
ഈ നമ്മൾ നമ്മളുടെ നന്മ നിനയ്ക്ക നല്ലൂ
ശ്രീ നൂനമാർക്കുമുളവാമിഹ യത്നമാർന്നാൽ
ഹാ! നമ്മിലീശകൃപയാലുയരുന്നു'ഭാഗ്യം'!
'ശ്രീ-നാ-ധ-പാ'ഖ്യകലരുന്ന മഹാർഹ യോഗം'
സ്വാന്തത്തിൽ നാം സഹജരേ, സ്വയമൈകമത്യ-
മേന്തി ശ്രമിക്കിലതു സർവ്വദമാമുറപ്പിൻ
കാന്താംഗസങ്കലിതമേനി കൃപാലു ദേവൻ
താന്താൻ തണുപ്പവരെയാണു തണുപ്പതോർപ്പിൻ