ബാക്കിയാവുന്നത് .

സതീശന്‍ .ഓ.പി.



ഈ കാറ്റിന് നിന്റെ മണമാണ് !
ഏകാന്തതയ്ക്കുമേലെ  നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍ ,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...

ഈ പൂവിനു നിന്റെ നിറമാണ്‌ ,
കുഴിച്ചു മൂടപെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍ ,
ഉയിര്‍  ത്തെഴുന്നേറ്റു  പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ് ...

വര -സോമന്‍ കടലൂര്‍ 

ഇന്നലെ നനഞ്ഞ മഴയ്ക്ക്‌
നിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....