വായന കുറഞ്ഞാലും പ്രസാധകര്‍ കൂടുന്നു


ലെനിന്‍ രാജേന്ദ്രന്‍ 


ദിവസം കൂടുന്തോറും പുതിയ പ്രസാധകരും പുസ്തകങ്ങളും പുറത്തിറങ്ങുകയാണ്‌. ആനു പാതികമായി വായന വളരുന്നുണ്ടോ എന്നു പരിശോധിക്കണം. മുത്തശ്ശി ക്കഥകളിലൂടെ വായനയുടെ ലോകത്തേക്ക്‌ എത്തിയ കുട്ടികളുടെ കാലം കുറയുകയാണ്‌. എൻട്രൻസിൽ മാത്രമാണ്‌` അവരുടെ ശ്രമം. ഒട്ടും വായിക്കാതെ മൽസര പരീക്ഷയുടെ നേട്ടത്തിൽ മാത്രം ജീവിതം സന്തോഷ മാക്കാനാണ്‌ കുട്ടികൾ ശ്രമിക്കുന്നതു.   സംവിധായകൻ ലെനിൻ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ധിഷണാശാലികളുടേയും ബുദ്ധിജീവികളുടേയും എണ്ണം കുറഞ്ഞുവരുന്നു. പണ്ടുകാലത്തു കോളേജു കളിൽ വേറിട്ട വായനയും ചിന്തയും ഉള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരുന്നു എന്നാൽ സുമുഖരായി അരയിൽ കത്തിയുമായി നടക്കുന്ന വിദ്യാർത്ഥികളാണ്‌ ഇന്നുള്ളത്. ഇന്നുള്ളതെന്നു.

പബ്ലിക്‌ ലൈബ്രറി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്ത കോൽസവം ഉൽഘാടന ചെയ്തു സംസാരിക്കുകയായിരുന്നു സംവിധായകൻ ലെനിൻ രാജേന്ദ്രൻ .
- പത്രവാര്‍ത്ത