ജ്ഞാനപീഠം കിട്ടിയില്ലെങ്കിലും ഉറൂബിന്റെ കൃതികൾ മൂല്യവത്താണ്‌

ടി. പദ്മനാഭൻ 

മലയാളത്തിന്റെ പ്രശസ്ത നോവലിസ്റ്റ്‌ ഉറൂബിന്റെ " സുന്ദരികളും, സുന്ദരന്മാരും" എന്ന നോവലിന്‌ ജ്ഞാനപീഠം പുരസ്ക്കാരം ഒറ്റരാത്രികൊണ്ടാൺ` അട്ടിമറിക്കപ്പെട്ടത്‌. അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ ഇടപെടലുണ്ടായതിനാലാണ്‌ ഉറൂബിന്‌ നിശ്ച്ചയിച്ചിരുന്ന ജ്നാനപീഠം പുരസ്ക്കാരം നഷ്ടപ്പെട്ടത്‌. തീരുമാനം പൂർത്തിയായി മാദ്ധ്യമങ്ങളെ അറിയിക്കാനിരിക്കവേയാണ്‌ പ്രസ്തുത പുരസ്ക്കാരം അട്ടിമറിക്കപ്പെട്ടത്‌. അന്നും ഇന്നും സാമാന്യം അപ്രശസ്തനായ ഒരെഴുത്തുകാരന്റെ മൂന്നാം തരം പുസ്തകത്തിനാണ്‌ അക്കൊല്ലം ജ്ഞാനപീഠം ലഭിച്ചതു. എന്നാൽ "ജ്ഞാനപീഠം" ലഭിക്കാത്തതുകൊണ്ട്‌ ഉറൂബിന്റെ പുസ്തകങ്ങൾക്ക്‌ എന്തെങ്കിലും മൂല്യച്യുതി ഉള്ളതായി ആരും കരുതുന്നില്ല. 
ഉറൂബ് 

അശ്ലീലവും മസാലയും എഴുതുന്നവരുടെ പുസ്തകങ്ങളാണ്‌ കൂടുതൽ വിറ്റു പോകുന്നത്‌. സാമ്പത്തിക വിജയമാണ്‌ എല്ലാറ്റിന്റേയും മനദണ്ഡമെന്നു കരുതുന്നത്‌ ഖേദകരമാണ്‌.
കോഴിക്കോട്‌  പൂർണ്ണ ബുക്സ്‌  പുതിയ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ "പൂർണ്ണ ഉറൂബ്‌ പുരസ്ക്കാരം" വിതരണം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു പ്രശസ്ത കഥാകൃത്ത്‌ ടി. പദ്മനാഭൻ.
മികച്ച നോവലിനുള്ള "പൂർണ്ണ ഉറൂബ്‌ പുരസ്ക്കാരം നേടിയ ടി. ഒ. ഏലിയാസിന്റെ "യതി" എന്ന കൃതി ടി പദ്മനാഭൻ, പി.കെ പാറക്കടവിനു നൽകിക്കൊണ്ട്‌ പ്രകാശനം ചെയ്തു. പി. ആർ. നാഥൻ, അദ്ധ്യക്ഷത വഹിച്ചു. എൻ.ഇ.മനോഹർ, സ്വാഗതവും, വി.കെ.ഹരിദാസ്‌ നന്ദിയും പ്രകാശിപ്പിച്ചു. എൻ.ഇ. ബാല കൃഷ്ണ മാരാർ പങ്കെടുത്തു.

പത്രവാര്‍ത്ത