സാംസ്ക്കാരികമായ വീണ്ടെടുപ്പിന്റെ അനിവാര്യത

യു .ടി . പ്രേം നാഥ്
ഫാഷിസത്തിന്റെ  പ്രകടമായ   സാംസ്ക്കാരിക  ഭാഷ  
രൂപപ്പെടുത്തിക്കൊണ്ടു ദൃശ്യ മാധ്യമങ്ങളും   
അച്ചടി മാധ്യമങ്ങളും   സാഹിത്യത്തിന്റെയും    
കലകളുടെയും  ലോകത്ത്  അധിനിവേശങ്ങള്‍  
 നടത്തി ക്കൊണ്ടിരിക്കുന്നു. .

 കലയും , സംസ്ക്കാരവും  മൂലധന ശക്തികളുടെയും   വര്‍ഗ്ഗീയഫാസിസ്റ്റ്  ശക്തികളുടെയും   ഏറ്റവും   വലിയ  പ്രചാരണ  മാധ്യമമാണ്  . വിദഗ്ദ്ധമായി    ചമയിച്ച്ചെടുത്ത   ദൃശ്യ -ശ്രവ്യ  അക്ഷര സങ്കര ങ്ങളിലൂടെ   ഇവര്‍  തങ്ങളുടെ  രാഷ്ട്രീയ  സാമ്പത്തിക  ലക്ഷ്യങ്ങള്‍  നിറവേറ്റി ക്കൊണ്ടിരിക്കുന്നു. 
വ്യക്തമായ അജണ്ടകളുടെ    പിന്‍ബലത്തില്‍   യുവജനതയെ  സാമൂഹിക സംവേദന ത്വമില്ലാത്ത  ഒരു    തരം  ജഡാവസ്ഥ യിലേക്ക്   എത്തിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്ക്കാരത്തിന്റെ  യഥാര്‍ഥ   ലക്ഷ്യത്തില്‍  നിന്ന്  
ഏറെ  വഴിമാറി പോയികൊണ്ടിരിക്കുന്ന    
 ഒരു  തലമുറയുടെ  പ്രതികരണശേഷി   
 എത്രത്തോളമായിരിക്കുമെന്നു 
ഊഹി ച്ചെടുക്കാവുന്നതാണ്. 
ചുവന്ന പൊട്ടിന്റെയും,  
കറുത്ത  ചരടിന്റെ  ഭ്രമാത്മക  
സൌന്ദര്യത്തില്‍  അഭിരമിച്ചു കൊണ്ടു    
ഈ  തലമുറ   
തലച്ചോറും  സ്വത്വവും  അടിയറ  വെച്ചിരിക്കുന്നു.  
സാംസ്ക്കാരികമായ     
ഒരു  വീണ്ടെടുക്കലിനെ  കുറിച്ച്
     നാം  ഗൌരവമായി  
ആലോചിക്കേണ്ടത്  ഈ  സാഹചര്യത്തിലാണ് .

സ്വാതന്ത്ര്യാനന്തര  കേരളത്തില്‍   രാഷ്ട്രീയവും , സാംസ്ക്കാരികവുമായ   പുരോഗമനാശയങ്ങള്‍  മുന്നോട്ടു  വെച്ചുകൊണ്ട്   സമൂഹത്തില്‍   നിതാന്തമായ   സാംസ്ക്കാരിക  ഇടപെടലുകള്‍   നടത്തി കൊണ്ടിരിക്കുന്ന    ഒരു  തലമുറ  നിലനിന്നിരുന്നു . വായനാസംസ്ക്കാരം പ്രചരിപ്പിച്ചു   കൊണ്ട്    നാട്ടില്‍ ഉടനീളം    വായനകളും   ആര്‍ട്സ്  ക്ലബുകളും  സംസ്ക്കാരത്തിന്റെ  പുത്തന്‍  അനുഭവങ്ങള്‍   സമൂഹത്തില്‍ അലിയിപ്പിചെടുതിര്ടുന്നു.  ഇത്തരം കൂട്ടായ്മകള്‍     വര്‍ഗ്ഗീയവും   , ജാതീയവുമായ   വേര്‍തിരിവുകളുടെ    വരമ്പുകള്‍  തകര്ത്തു കൊണ്ട്    കേരളത്തിനെ  ഇന്ത്യയുടെ  തന്നെ   സാംസ്ക്കാരിക   മാതൃകയാക്കി തീര്‍ത്തു. പുരോഗമ നാശയങ്ങളുടെ   പ്രകടമായ  സ്വാധീനം ഇത്തരം സാംസ്ക്കാരിക ഇടപെടലുകളെ  സജീവവും    സത്യ സന്ധവുമാക്കി ത്തീര്ത്തു

കാര്യങ്ങള്‍   മാറി മറഞ്ഞത്   വളരെ  പെട്ടെന്നാണ്. 
ലോകത്തെല്ലായിടത്തും  ആധുനികതയുടെ  കടന്നുവരവ് , 
മാനവരാശിയുടെ    പുരോഗതിയെ ചൊല്ലിയായിരുന്നു. 
ഇന്ത്യയില്‍  പ്രത്യേകിച്ച് , കേരളത്തില്‍  ഈ  അവസരം  
വര്‍ഗ്ഗീയ   മൂലധന  ശക്തികള്‍   വേണ്ടും  വണ്ണം  
 പ്രയോജനപ്പെടുത്തി കൊണ്ടു  ഈ   തലമുറയെ  പുരോഗമാനാശയങ്ങളില്‍    
നിന്നും  വേര്‍പെ ടുത്തി  കീഴാള - ദളിത്‌ ~ 
 സ്വത്വങ്ങള്‍ക്ക്‌  മേല്‍  
സാംസ്ക്കാരിക    അധിനിവേശം  
സ്ഥാപിചെടുക്കുകയാണ്    ചെയ്യുന്നത് . 

സവര്‍ണ്ണ ആധിപത്യ ത്തിന്റെ    ഇരുണ്ട  യുഗത്തിലേക്ക് ഇന്ത്യയെ  പറിച്ചുനടാന്‍    ഇവര്‍  നടത്തുന്ന  ഹീനമാര്‍ഗ്ഗം    കീഴാള   - ദളിത്‌  വിഭാഗങ്ങള്‍ക്ക്  തിരിച്ചറിയാനാകുന്നില്ല.  . ഫാസിസ്റ്റ് ശക്തികളുടെ   പ്രേരണയില്‍  സ്വന്തം  ദൈവങ്ങളെയും , സംസ്ക്കാരത്തെയും  വെടിഞ്ഞു കൊണ്ടു അതുവരെ  പരിചിതമല്ലാത്ത  പുത്തന്‍  ദൈവങ്ങളെയും , ആചാരങ്ങളെയും  സ്വീകരിക്കാന്‍  വെമ്പല്‍  കൊള്ളുകയാണ്  അവര്‍ . പ്രാചീന ഭാരതത്തില്‍    നിലനിന്നിരുന്ന  സവര്‍ണ്ണ  മേല്‍ക്കോയ്മ   മറ്റൊരു തരത്തില്‍  ഇവരില്‍  അടിച്ചേല്‍പ്പിക്കാന്‍  നടത്തുന്ന  ശ്രമങ്ങളെ   ചെറുക്കേണ്ടതുണ്ട് 

കലയുടെ  സംസ്ക്കാരത്തിന്റെ  യഥാര്‍ത്ഥ  മുഖം    വീണ്ടെടുത്തുകൊന്ടു   അവയെ   ശക്തമായ  പ്രചാരണ ആയുധമാക്കി     തീര്‍ക്കുക   എന്നതാണ്  ഇതിനൊരു  പോംവഴി . കേരള  ജനത  അവരുടെ   ശത്രുവിനെ  തിരിച്ചു അറിയേണ്ടതുണ്ട്.  പുരോഗമാനാഭിമുഖ്യമുള്ള   സാംസ്ക്കാരിക  പ്രവര്‍ത്തന ങ്ങളി ലൂടെ     മലയാളിയുടെ  യഥാര്‍ത്ഥ സംസ്ക്കാരം    വീണ്ടെടുക്കാന്‍ , വര്‍ഗ്ഗീയ  ശക്തികളുടെ    പ്രതിലോമ സംസ്ക്കാരത്തെ   ചെറുത്തു  തോല്‍പ്പിക്കാന്‍  അവരെ  പ്രാപ്തരാക്കാന്‍  കഴിയുമെന്ന് പ്രത്യാശിക്കുക.
പുരോഗമനാശയങ്ങള്‍  
 പ്രചരിക്കുന്നതിനോപ്പം  
 പുരോഗമ നോന്മുഖമായ  
 സാംസ്ക്കാരിക  പ്രവര്ത്തനത്തെകുറിച്ചും
  നമുക്കവരെ  ഓര്‍മ്മപ്പെടുത്താം . 
 സംസ്ക്കാരമെന്നാല്‍  സ്വത്വത്തെ  
തിരിച്ചറിയാന്‍ കൂടിയാണ്. 
അത്  വിദ്വേഷത്തെ   ശമിപ്പിക്കുന്നതാവണം . 
ആളിക്കത്തിക്കുന്നതാവരുത്..