![]() |
പെരുമ്പടവം |
മലയാള
ഭാഷയുടെ ശൈലിയിലും വ്യാകരണത്തിലും
പ്രാദേശിക വ്യത്യാസങ്ങൾക്കപ്പുറം ഏകീകരണം
ഉണ്ടാകേണ്ടത്
ഭാഷയുടെ വികാസത്തിന് അത്യാവശ്യമാണ്.
കേരള ത്തിനകത്തു തന്നെ
ഭാഷയ്ക്ക് വ്യത്യസ്തമായ അവതരണങ്ങളും പാഠ ഭേദങ്ങളുമുണ്ട്. പ്രയോഗത്തിലും
ലിപി വിന്യാസത്തിലും ആശയവ്യക്തത അതിപ്രധാനമാണ്.
അത് പുലർത്താനും
വൈകല്യമുള്ള
ഭാഷയെ ശുദ്ധീകരിക്കാനും
ഉത്തരവാദിത്വം എല്ലാ മലയാളികൾക്കുമുണ്ട്.
ഭാഷാ നവീകരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ അടങ്ങിയ മലയാളശൈലി പുസ്തകം
തയ്യാറാക്കുന്നതിലൂടെ അക്കാദമി തുടങ്ങി വെക്കുന്നത് ഭാഷാ - ലിപി പരിഷ്ക്കരണത്തിൽ
ഏകീകരണം സാധ്യമാകുമോ എന്ന അന്വേഷണത്തിനാണ്
എന്ന് കേരള സാഹിത്യ അക്കാദമി
പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ
അഭിപ്രായപ്പെട്ടു.
അക്കാദമി സംഘടിപ്പിച്ച
"ഭാഷ
എഡിറ്റിംഗ് പ്രൂഫ് പരിശോധന"
ശില്പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
----------------------------------------------
സര്‍ഗ്ഗാത്മകതക്ക്
എതിരാകരുത്
- ബാലചന്ദ്രൻ വടക്കേടത്ത്
ഭാഷയ്ക്കു ഏകീകരണം വേണമെന്നു പറയുമ്പോൾ തന്നെ വാക്കുകളും
പ്രയോഗങ്ങളും
സ്വതന്ത്രമായി ആവിഷ്ക്കരിക്കാനുള്ള സർഗ്ഗാത്മകതക്ക് എതിരാകാതെ നോക്കണമെന്ന്
അദ്ധ്യക്ഷത വഹിച്ച
അക്കാദമി വൈസ്പ്രസിഡണ്ട് ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.
---------------------------------------------
ശുദ്ധമായ പ്രയോഗവും
ലിപി വിന്യാസവുമാണ് വേണ്ടത്
- കെ.പി.ശങ്കരൻ
വാക്കിൽ ഉദ്ദേശിക്കുന്ന അർഥം വായനക്കാരന് കിട്ടത്തക്കവിധം
ശുദ്ധമായ പ്രയോഗവും
ലിപി വിന്യാസവുമാണ് വേണ്ടതെന്ന്
മലയാളശൈലി എന്ന വിഷയത്തിൽ
ക്ളാസ്സെടുത്തുകൊണ്ട്
കെ.പി.ശങ്കരൻ പറഞ്ഞു.
-----------------------------------------------------------
അക്ഷരത്തെറ്റ്
-ഡോ: കാവുമ്പായി ബാല കൃഷ്ണന്‍
അക്ഷരത്തെറ്റ് പുസ്തകങ്ങളിൽ കല്ലു കടിയാകുന്നുണ്ടെന്നും
ഔചിത്യമുള്ള പ്രൂഫ് വായന അതി പ്രധാനമാണെന്നും
തെറ്റില്ലാത്ത മലയാളം
എന്ന വിഷയം
അവതരിപ്പിച്ചുകൊണ്ട്
ഡോ: കാവുമ്പായി ബാല കൃഷ്ണന്‍ പറഞ്ഞു.
-----------------------------------------------------
സാങ്കേതിക പദാവലികൾ
എം.പി. പരമേശ്വരൻ
ശാസ്ത്രലേഖനങ്ങൾ
ഇംഗ്ളീഷിൽ നിന്ന് പരിഭാഷപ്പെടുത്തി യതോടെയാണ്
മലയാളത്തിൽ സാങ്കേതിക പദാവലികൾ
സൃഷ്ടി ക്കപ്പെട്ടെതെന്ന്
ഗവേഷണ കൃതികളും പ്രൂഫ് വായനയും
എന്ന വിഷയം
അവതരിപ്പിച്ചുകൊണ്ട്`
എം.പി. പരമേശ്വരൻ പറഞ്ഞു.
പത്രവാര്‍ത്ത