![]() |
ലീലാമേനോൻ |
മലയാളസാഹിത്യത്തിൽ
റിയലിസം കൊണ്ടുവന്നത് തകഴിയാണ്. പച്ചയായ ജീവിതം, ഭാവനയിൽ ചാലിച്ചെടുത്ത്
സാഹിത്യമാക്കിയ എഴുത്തു കാരനാണദ്ദേഹം, തന്റെ പരിസര ത്തുള്ളവരുടെ കഥയാണ് അദ്ദേഹം
പറഞ്ഞത്. അദ്ദേഹത്തിന്റെ ചെറുകഥകൾ പോലും കലർപ്പില്ലാത്ത ജീവിത ത്തിന്റെ
ചിത്രീകരണമാണ്. "ചെമ്മീൻ" തകഴിയെ അനശ്വരനാക്കി. ചെമ്മീൻ മലയാള സാഹിത്യത്തിന് ആഗോള
സാന്നിദ്ധ്യമ്യ്ണ്ടാക്കി.
തകഴിയുടെ നോവലുകളിൽ കമ്മ്യൂണിസത്തിന്റെ
ചലനങ്ങൾ കാണാം. എന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റല്ല. സാമൂഹിക പ്രതിബദ്ധതയുള്ള
എഴുത്തുകാരനാണ്. തകഴിയുടെ "തോട്ടിയുടെ മകനിലൂടെ" യാണ് "ദളിത് സാഹിത്യം "
ഉടലെടുത്തത്. ദളിത് ജീവിതത്തിന്റെ എല്ലാ പശ്ച്ചാത്തലവും ആദ്ദേഹം വക്കുകളിലൂടെ
വരച്ചു കാണിച്ചു. കുട്ടനാടിനെ നമ്മുടെ ഹൃദയത്തിലേക്കാ വാഹിച്ച് തന്ന ഒരു കഥാകാരൻ
തകഴിയെ പോലെ മറ്റൊരാളില്ല. ഇത്രയും വലിയ കഥാകാരനെ മലയാളത്തിന് വേറെ
കിട്ടിയിട്ടില്ല.
തകഴിയുടെ ജന്മ നാടായ ശങ്കരമംഗലത്ത് നടന്ന
തകഴി
ശിവശങ്കരപ്പിള്ള അനുസ്മരണ സമ്മേളനം
പ്രശസ്ത എഴുത്തുകാരിയും,
പത്ര പ്രവർത്തകയുമായ
ലീലാമേനോൻ ഉൽഘാടനം
ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
തകഴി സ്മാരക സമിതി
ചെയർമാൻ പ്രോ: തകഴി ശങ്കരനാരായണൻ
അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ കേരള സാഹിത്യ അക്കാദമി
അംഗം പ്രോ: നെടുമുടി ഹരികുമാർ അനുസ്മരണപ്രഭാഷണം
നടത്തി. ഡോ: എസ് ബാലക്കൃഷ്ണൻ നായർ,
പ്രോ: എൻ. ഗോപിനാഥ പിള്ള,
കാവാലം ബാല ചന്ദ്രൻ,
കെ.പി. കൃഷ്ണദാസ്
എന്നിവർ
പങ്കെടുത്തു.
അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ കേരള സാഹിത്യ അക്കാദമി
അംഗം പ്രോ: നെടുമുടി ഹരികുമാർ അനുസ്മരണപ്രഭാഷണം
നടത്തി. ഡോ: എസ് ബാലക്കൃഷ്ണൻ നായർ,
പ്രോ: എൻ. ഗോപിനാഥ പിള്ള,
കാവാലം ബാല ചന്ദ്രൻ,
കെ.പി. കൃഷ്ണദാസ്
എന്നിവർ
പങ്കെടുത്തു.
---------------------------------
കർഷകനായ ഒരു കുറിയ മനുഷ്യൻ സാഹിത്യത്തിൽ മഹാത്ഭുതം
കാട്ടിയ ചരിത്രമാണ് തകഴി യുടേത്. തകഴിയുടെ ഓരോ കഥകളും മഹത്തരമെന്ന്
കരുതുന്നവരുണ്ട്. തകഴി ശിവ ശങ്കര പ്പിള്ളക്കൊപ്പം ലക്ഷദ്വീപിൽ പോകാൻ അവസരം
ലഭിച്ചിരുന്നു. അന്ന് രാജകീയമായ സ്വീകരണമാണ് തകഴിക്കവിടെ ലഭിച്ചതു.
സാഹിത്യത്തെക്കുറിച്ച് ഇംഗ്ലീഷിലാണ് അദ്ദേഹം പ്രസംഗിച്ചതു, അങ്ങനെ അദ്ദേഹം സദസ്സിനെ
കയ്യിലെടുത്തു. കേരളത്തിന് പുറത്തുള്ളവർക്ക് ഇന്നും തകഴി തന്നെയാണ്
അടിസ്ഥാനപരമായി മലയാള സാഹിത്യകാരൻ. "ചെമ്മീൻ" തകഴിയേയും, മലയാള നോവലിനേയും
വിശ്വപ്രസിദ്ധമാക്കി. അറിവും ആശയവും മനസ്സി ലുണ്ടായിരുന്ന ത്കഴി സാധാരണക്കാരനായി,
സാധാരണക്കാർക്കിടയിൽ തന്നെയാണ് ജീവിച്ചതു.
ഷേക്സ്പിയർ സ്മാരകം പോലെ തകഴി
സ്മാരകവും തീർത്ഥാടന കേന്ദ്രമായി മാറ്റണം. തകഴി സ്മാരകം നല്ല നിലയിൽ
സൂക്ഷിക്കേണ്ടത് നാട്ടുകാരുടേയും സമൂഹത്തിന്റേയും ഭരണ കൂടത്തിന്റേയും ചുമതലയാണ്.
തകഴി സാഹിത്യോൽസവത്തിന്റെ ഭാഗമായി തകഴിയിൽ നടന്ന "ചെമ്മീൻ"
നോവലിനെക്കുറിച്ചുള്ള ചർച്ച ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രശസ്ത
നോവലിസ്റ്റ് സേതു. തകഴി അയ്യാപ്പക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
- പത്രവാര്‍ത്ത