പി.എം ആന്റണി

പി.എം.ആന്റണി

വാഴ്ത്തപ്പെടേണ്ട നാടകപ്പോരാളി





പ്രേം പ്രസാദ്
 പി. എം ആന്റണി എല്ലാ അര്‍ത്ഥത്തിലും ഒരു സംപൂര്‍ണ നാടക പ്രവര്‍ത്തക നായിരുന്നു. ആ സിരകളില്‍ നിറയെ നാടകം നുരഞ്ഞ് പതഞ്ഞ് ഒഴുകുകയായിരുന്നു. ആദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത് നാടകത്തെ കുറിച്ച് മാത്രമായിരുന്നു പൂര്‍ത്തി കരിക്കപ്പെടാത്ത നിരവധി നാടക സ്വപ്നങ്ങള്‍ ബാക്കി വെച്ചു ക്കോണ്ടാണ് അദ്ദേഹം കഥാ വശേഷനായത്. പി.എം.ആന്റണി ഒരു സര്‍വ കലാശാലയില്‍ നിന്നും നാടകം അഭ്യസിച്ചിട്ടല്ല മലയാള നാടകവേദിയില്‍ ഇടം തേടുന്നത്. തന്റെ സര്‍വ്വ കലാശാല തന്റെ തന്നെ ജീവിതവും ചുറ്റുപാടുകളുമായിരുന്നു. ആലപ്പുഴ കടലോരത്തെ മുക്കുവരുടെ ജീവിതം തീര്‍ച്ചയായും സംഭവ ബഹുലങ്ങളായിരുന്നു. അവരിലൊരാളായി ജനിച്ചു വീണ ആന്റണി തുറന്നുവെച്ച തന്റെ ഇന്ദ്രിയങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അനുഭവൈക ജ്ഞാനത്തിന്റെ  (ഋാുശൃശരമഹ സിീംഹലറഴല) പിന്‍ബലത്തിലാണ് തന്റെ ലോക വീക്ഷണത്തേയും നാടകാ വബോധത്തേയും നവീകരിച്ചെടുത്തത്. രാഷ്ട്രിയം, സാഹിത്യം, ജയില്‍ അനുഭവങ്ങള്‍ സൌഹൃദങ്ങള്‍, അലച്ചിലുകള്‍ ഇവയെല്ലാം തീര്‍ച്ചയായും തന്റെ രചനകളിലും രംഗാ  വിഷ്കാരങ്ങളിലും സംക്രമിപ്പിക്കാനും അതിലൂടെ തികച്ചും ജനകിയമായ ഒരു ഭാവുകത്വ പരിസരം സൃഷ്ടിക്കാനും ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരുപക്ഷേ വിഷയവൈവിദ്ധ്യം കൊണ്ടും രാഷ്ട്രീയ ഉള്ളടക്കം കൊണ്ടും ആന്റണിയെ താരതമ്യപ്പെടുത്താവുന്നത് ബംഗാളിലെ പ്രസിദ്ധനാടക പ്രവര്‍ത്തകനായ ഉല്‍പല്‍ദ ത്തിനോടാണ്. ലെനിനെക്കുറിച്ചും നാവിക കലാപത്തെക്കുറിച്ചും ചൌ എന്‍ലാ യിയെ വധിക്കാനുള്ള സി.ഐ.എ.ഗൂഢാലോചനയെക്കുറിച്ചുമെല്ലാം ഉല്‍പല്‍ദത്ത് അതീവ നാടകീയ സന്ദര്‍ഭങ്ങള്‍ ഉള്‍ച്ചേരുന്ന നാടകങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. അതുപോലെ തന്റെ രാഷ്ട്രീയ നിലപാടിനെ സാധൂകരിക്കും വിധം റോമന്‍ അടിമകലാപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്പാര്‍ടാക്കസ്സും താനുള്‍പ്പെടുന്ന കടലിന്റെ മക്കളെക്കുറിച്ചുള്ള നാടകവും, താന്‍ ജനിച്ച കത്തോലിക്ക സമുദായത്തിലെ പൌരോഹിത്യ പ്രാമാണി കതയ്ക്കെതിരെയുള്ള വിശുദ്ധ പാപങ്ങളും, കസാന്‍ സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനങ്ങള്‍ എന്ന കൃതിയെ അവലംഭിച്ച് രചിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവും തന്റെ അവസാന കാലരചനകളായ സ്റാലിനും അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന നാടകവുമെല്ലാം തന്റെ ലോകവീക്ഷണം ഉയര്‍ത്തിപ്പിടിക്കാനുള്ള പി.എം.ആന്റണിയുടെ പരിശ്രമങ്ങളായിരുന്നു. അവതരിപ്പിക്കപ്പെട്ട നാടകങ്ങള്‍ ഒരുവിധത്തിലുമുള്ള വാണിജ്യപരമായ ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്നിട്ടും അവയെല്ലാം സാമാന്യപ്രേക്ഷകരെ ആകര്‍ഷിക്കും വിധം രൂപപരമായി മികവുറ്റവയായിരുന്നു. കടലിന്റ മക്കളും, സ്പാര്‍ട്ടക്കസ്സും വിശുദ്ധ പാപവുമെല്ലാം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടാസ്വദിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരുപക്ഷേ കെ.ടി.മുഹമ്മദിനുശേഷം സാമൂഹ്യരാഷ്ട്രീയ പ്രമേയങ്ങള്‍ വാണിജ്യ തന്ത്രങ്ങളിലൂടെയല്ലാതെ തന്നെ ഫലപ്രദമായി ജനങ്ങളിലെത്തിച്ച മറ്റൊരു നാടകപ്രവര്‍ത്തകനെ കണ്ടെടുക്കാനാവില്ല. പ്രൊസീനിയം തീയ്യറ്ററിന്റെ പരിമിതി ലംഘിച്ചുകൊണ്ട് നാടകത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമവും ആന്റണി നിര്‍വ്വഹിച്ചിരുന്നു. തന്റെ സാംസ്ക്കാരികവേദി പ്രവര്‍ത്തനകാലത്ത് രൂപപ്പെടുത്തിയ തെരുവുനാടകങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെടുകയുണ്ടായി. സമീപകാലത്ത് നടത്തിയ സൈക്കിള്‍ നാടകയാത്ര ശ്രദ്ധേയമായ ഒരു നാടകപരിശ്രമമായിരുന്നു.എന്നാല്‍ താന്‍ സ്വപ്നം കണ്ടരീതിയില്‍ ഈ സൈക്കിള്‍ നാടക യജ്ഞം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയതിന് മലയാളിയുടെ അവികസിതമായ നാടകാവബോധത്തേയാണ് യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്.

അന്ത്യനിമിഷം വരെ താന്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെ എല്ലാ വ്യവസ്ഥാപിത പ്രലോഭനങ്ങളെയും അതിജീവിച്ചു ക്കൊണ്ട് അതി സാഹസികമായി മുന്നെറാന്‍ കഴിഞ്ഞത് നിസ്സാരമായി കാണാന്‍ കഴിയില്ല. അരങ്ങേറിയ അവസാന്നത്തെ നാടകമായ ' അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' അസാമാന്യമായ അനുഭവമാണ് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്. തിയ്യറ്ററിന്റെ കെട്ടുകാഴ്ച്ചകള്‍ ഒന്നുമില്ലാതെ അവതരിപ്പിക്കപ്പെട്ട വിശുദ്ധമായ ഒരു ജനകിയ ആവിഷ്കാരം !

പ്രോസീനിയത്തിന്റെ ഫെയിമുകളില്‍ മുകളില്‍ നിന്ന് സ്വതന്ത്രമായി തുറന്ന വേദിയില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം അങ്ങേയറ്റം സംവേദന ക്ഷമവും ശക്തവുമായിരുന്നു. പുന്നപ്ര- വയലാര്‍ സമരത്തെ അതിന്റ എല്ലാ തീക്ഷ്ണതയേടെയും നാടകിയ സന്ദര്‍ഭങ്ങള്‍ മിഴി വാര്‍ന്നവിതം ഉള്‍ച്ചേര്‍ത്ത്ക്കൊണ്ടും അവതരിപ്പിക്കപ്പെട്ട ഈ നാടകം മലയാള ജനകീയ നാടക ധാരയുടെ അസാമാന്യ മാതൃകയാണെന്ന് ഉറപ്പിച്ച് പറയാനാവും ആന്റണിയുടെ രാഷ്ട്രിയ കലാദര്‍ശനങ്ങള്‍ കാല്‍പ്പനികമാണെന്ന് ആരോപിക്കുന്നവരുണ്ടാകാം എന്നാല്‍ ആന്റണി എന്ന നാടക പ്രവര്‍ത്തകനും ആന്റണി എന്ന മനുഷ്യനും തമ്മില്‍ അന്തരമില്ലായിരുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. തന്റെ വിശ്വാസ പ്രമാണങ്ങളുടെ കനല്‍ വഴികളിലൂടെ നിര്‍ഭയനായി മുന്നേറാനുള്ള ആര്‍ജവം അദ്ദേഹം എന്നും പ്രകടിപ്പിച്ചിരുന്നു. തന്റെ ജീവിതമാണ് സന്ദേശം എന്ന ഗാന്ധിയന്‍ ഇച്ഛാശക്തി എന്നും ആന്റണിക്ക് വഴികാട്ടിയായിരുന്നു. തന്റെ ശവശരീരത്തെ വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍തന്നെ നിഷ്കര്‍ഷിക്കാന്‍ കഴിഞ്ഞത് വര്‍ത്തമാന കേരളസാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല. കത്തോലിക്കനായി ജനിച്ച ഒരാള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ തെമ്മാടിക്കുഴിയിലെ നരകാത്മാവായി തീരുമെന്ന് കരുതുന്ന സ്ഥാപന വല്‍ക്കരിക്കപ്പെട്ട ക്രൈസ്തവ സഭയെ ധിക്കരിക്കുകയായിരുന്നു ആന്റണി. ഒരുപക്ഷേ സമീപകാലത്ത് പൊന്‍കുന്നം വര്‍ക്കിയുടെ ഭൌതീകശരീരം മാത്രമാണ് സെമിത്തേരിക്ക് പുറത്ത് അടക്കം ചെയ്യപ്പെട്ടത്. തന്റെ ജീവിതകാലം മുഴുവന്‍ സര്‍ഗ്ഗ പ്രതിഭകൊണ്ട് ക്രൈസ്തവ പൌരോഹിത്യ മൂല്യങ്ങളെ ചെറുത്ത പൊന്‍കുന്നം വര്‍ക്കിയുടെ ശരീരംഏറ്റെടുക്കാന്‍ പള്ളിതന്നെ മുന്നോട്ട് വരികയും ചില ബന്ധുക്കളെങ്കിലും അതിനെ അനുകൂലിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വര്‍ക്കിസാറിന്റെ സന്തതസഹചാരികളായിരുന്ന സുഹൃത്തുക്കളും  മക്കളും പ്രകടിപ്പിച്ച ഇച്ഛാ ശക്തികൊണ്ട് മാത്രമാണ് വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ കഴിഞ്ഞത്. ആന്റണിയുടെ കാര്യത്തില്‍ ആ ശവസംസ്കാര ചടങ്ങ് ഏറെ സ്വാഭാവികതയോടെ തന്നെയാണ് അവിടെ ഒത്തുചേര്‍ന്ന ആ വലിയ പൌരാവലി ഏറ്റുവാങ്ങിയത്. ശവശരീരം ചിതയിലേക്കെ ടുക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരെ കണ്ഠത്തില്‍ നിന്നെന്നപോലെ ഇന്‍ക്വിലാബ് വിളിക്കുകയായിരുന്നു. സി.പി.ഐ.(എം) എന്നോ സി.പി.ഐ എന്നോ, സി.പി.ഐ.എം.എല്‍ എന്നോ വേര്‍തിരിവില്ലാതെ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യമാണ് യഥാര്‍ത്ഥത്തില്‍ ആന്റണിയ്ക്കു ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരം. ഗാസിയാബാദില്‍ തെരുവുനാടകം നടത്തവെ അക്രമിക്കപ്പെട്ട് രക്തസാക്ഷിയായ സഫ്ദര്‍ ഹാഷ്മിയ്ക്കാണ് സമാനമായ മുദ്രാവാക്യമുഖരിതമായ സംസ്കാരച്ചടങ്ങ് ലഭിച്ചത്.

ആചാര വെടിയും സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും ആന്റണിയുടെ കാര്യത്തിലെങ്കിലും അനൌചിത്യമായി പോയെന്ന് ചിന്തിക്കുന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തികച്ചും യുക്തിസഹമായ ഒരു ചിന്ത തന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ. തന്റെ ജീവിതം കൊണ്ടും നാടകം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രിയ നിലപാടുകൊണ്ടും അടിമുടി വ്യവസ്ഥാ വിരുദ്ധനായിരുന്ന ഒരാള്‍ മരിക്കുന്നതോടെ ഭരണകൂടം ഔദോഗിക ബഹുമതിയെന്നപേരില്‍ ഇടപെടുന്നത് ശരിയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല. ജീവിതകാലം മുഴുവന്‍ ഭരണവര്‍ഗ്ഗ മൂല്യങ്ങള്‍ക്കെതിരെ പോരാടിയിരുന്ന ഒരാളെ ഭരണകൂടം തന്നെ ഹൈജാക്ക് ചെയ്യുകയാണ്. ധിക്കാരിയും കലാപ കാരിയുമായിരുന്ന ഒരാളുടെ പോരാട്ട വീര്യത്തെ നിര്‍വ്വീര്യമാക്കാനുള്ള ഭരണകൂട തന്ത്രമായി തന്നെ ഇത് വിലയിരുത്തപ്പെടേണ്ടതാണ്. രാജസേവ നടത്തിയിരുന്ന ആസ്ഥാന  പണ്ഡിതരും വ്യവസ്ഥയുടെ സ്റാറ്റസ്കോ നിലനിര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാനു കൂലികള്‍ക്കും മാത്രമെ ഇത്തരം  സര്‍ക്കാര്‍ ബഹുമതികള്‍ ചേര്‍ന്ന് പോവുകയൊള്ളു. തന്റെ ചിന്തകൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും എഴുത്തുകൊണ്ടും അതിനിശിതമായി വ്യവസ്ഥാ മൂല്യങ്ങളെ ചെറുക്കുകയും മരണത്തെ അഭിമുഖം നേരിടുന്ന ഘട്ടത്തില്‍ പോലും അധിനിവേശ കടന്നാ ക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടു തന്നെ പിടഞ്ഞുവീണു മരിച്ച വിജയന്‍ മാഷിനുവേണ്ടി ആചാരവെടി മുഴങ്ങിയപ്പോഴും ഈ വിധം ചിന്തിച്ച് ഹൃദയം നൊന്ത നിരവധിപേരുണ്ടായിരുന്നു.

ആന്റണിയുടെ ജീവിതം അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവി എന്ന പരികല്‍പ്പന അന്വര്‍ത്ഥമാക്കും വിധമായിരുന്നു. 'നഗര ത്തിലൊരനീതി ഉണ്ടായാല്‍ സന്ധ്യമയങ്ങും മുന്‍മ്പ് അതിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നഗരം കത്തി ച്ചാമ്പലാവുകയാണ് നല്ലതെന്ന'  ബ്രതോള്‍ഡ് ബ്രഹറ്റിന്റെ  വചനം ആ ജീവിതത്തില്‍ എന്നും വഴി കാട്ടിയായിരുന്നു. പ്രക്ഷോഭ ത്തിന്റെ- വിമോചനത്തിന്റെ നാടക വേദിയായിരുന്നു ആന്റണിയുടേത്. ബ്രഹ്റ്റിന്റെ ബോധന നാടകവേദിയുടെ (ജലറമഴീഴശര വേലമൃല) ശരിയായ ജനകീയ ധാരയില്‍ നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  തൊഴില്‍ കൊണ്ട് താന്‍ ഉള്‍പ്പെട്ടിരുന്ന  കടലിന്റെ മക്കളുടെ  ജീവിതം ആവിഷ്കരിച്ച നാടകവും താന്‍ ജനിച്ചു വീണ ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യത്ത ഹീനമായ നടപടികളെ ചോദ്യം ചെയ്യുന്ന വിശുദ്ധ പാപവും, ക്രിസ്തുവിന്റെ ആറാം തിരുമുറിവും സൃഷ്ടിച്ച പ്രകോപനങ്ങളും പ്രക്ഷുബ്ദതയും മലയാള നാടക ചരിത്രത്തിലെ ഈടുറ്റ അടയാളപ്പെടുത്തലുകളാണ്. തിരുമുറിവിന്റെ അവതരണ ത്തിനുശേഷം മത മേലദ്ധ്യക്ഷന്മാരുടെ   തന്നെ ആഹ്വാനത്തെ തുടര്‍ന്ന്, ഒരുപക്ഷെ വിമോചന സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ കൂട്ടായ്മ അരങ്ങേറിയതും ജനാധിപത്യ കേരള ത്തിലായിരുന്നു. സ്ത്രികളും കുട്ടികളുമടക്കം എല്ലാ ഇടവകകളും തെരുവിലിറങ്ങി. എന്നാല്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും കലാകാരന്മ്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരെ മനസ്സോടെ കൈകോര്‍ത്ത് ആ പ്രതിലോമതയെ പ്രതിരോധിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്. ആവിഷ്കാര സ്വാതന്ത്രമെന്ന മൌലിക  അവകാശ സങ്കല്‍പ്പനം സാമാന്യ ജനത നെഞ്ചി ലേറ്റിയത് ഈ പ്രതിരോധ സമര ത്തിലൂടെയായിരുന്നു.


ഒരു കള്‍ച്ചറല്‍ ആക്ടിവിസ്റ് എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞുനിന്നിരുന്ന ഒരാളെന്ന നിലയില്‍ ഭരണ കൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന വരുടെ പട്ടികയില്‍ ആന്റണിയു ഉള്‍പ്പെടുകയായിരുന്നു. കാഞ്ഞിരച്ചിറയില്‍ സോമരാജനെന്ന കയര്‍മുതലാളി നക്സലേറ്റുകളാല്‍ ഉന്മൂലനം  ചെയ്യപ്പെട്ടപ്പോള്‍ ആ ആക്ഷനില്‍ ഒരുതരത്തിലും പങ്കാളിയല്ലാതിരുന്ന പി.എം. ആന്റണിയും പ്രതിയായി ചേര്‍ക്കപ്പെട്ടു. വിസ്തരിച്ച കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിക്കുകയും ചെയ്തു. സാംസ്കാരിക പ്രവര്‍ത്തനം തീര്‍ത്തും അപകടരഹിതമായ ഒന്നാണെന്ന സങ്കല്‍പ്പം ശരിയല്ലെന്നതിന്റെ ദൃഷ്ടാന്തമാണ് ആന്റണിയ്ക്കു ലഭിച്ച ജെയില്‍ ശിക്ഷ. മനുഷ്യവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാര•ാരും ആക്ടിവിസ്റുകളും അന്യായമായ ഈ വിധിക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ശിക്ഷക്ക് ഇളവു ലഭിക്കുകയായിരുന്നു.

ജീവിത വിജയങ്ങളെ കുറിച്ച് കോട്ടി ഘോഷിക്കപ്പെടുന്ന അധീശത്വ ധാരണകളെ (റീാശിലി ശറലീഹീഴ്യ) ്നിരാകരിച്ച് സുഖവും ആഹ്ളാദങ്ങളും പരിഗണനയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം നിലയുറപ്പിക്കാനാണ് ആന്റണിഎന്നും ശ്രമിച്ച് പോന്നത്. തന്റെ രണ്ടു കണ്ണുകളും ദാനം ചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. ജീവിതത്തിലുടനീളം വിമോചന സ്വപ്നങ്ങളുടെ സന്ദേശം തന്റെ ആവിഷ്കാര മാധ്യമമായ നാടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ യത്നിച്ചഅദ്ദേഹം തന്റെ മരണം പോലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സന്ദേശമായി മാറ്റുകയായിരുന്നു.