തിരക്കഥാകൃത്ത്
എൺപതുകളിൽ രാഷ്ട്രീയ വിഷയങ്ങൾ പ്രമേയവല്ക്കരിച്ച് സാമൂഹ്യവിമർശനം
നടത്തിയ ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മരണം
മുഖ്യധാരാസിനിമയ്ക്ക് നഷ്ടം തന്നെ. എല്ലാ വിമര്‍ശനങ്ങളും സ്വതന്ത്രമെന്നോ,
പുരോഗമനപരമെന്നോ പറയാനാകില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകൾ ചിന്തിപ്പിക്കുവാൻ
പ്രേരിപ്പിച്ചിരുന്നു. പലരും കൈവെയ്ക്കാൻ മടിക്കുന്ന വിഷയങ്ങൾ
അവതരിപ്പിക്കുന്നതിലൂടെ സാധാരണക്കാരൻ വരെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ
അക്കാലത്ത് തുടങ്ങിയെന്നത് ഗുണപരമായ നേട്ടമാണ്. മീൻ., അങ്ങാടി, കരിമ്പന , ഈ നാട്, അടിമകള്‍ ഉടമകള്‍ ,തുടങ്ങിയ
സിനിമകളിൽ തൊഴിലാളിവർഗ്ഗ ആത്മാഭിമാനം ഉയർത്തിക്കാണിക്കാൻ ശ്രമം
നടന്നിട്ടുണ്ടെങ്കിലും അത്തരം സിനിമകളിൽ പൊതു മുതലാളിത്ത പ്രത്യയശാസ്ത്രം
തന്നെയാണ് മുന്നിട്ടു നിന്നിട്ടുള്ളത്. കോഴിക്കോട് കായികാ ദ്ധ്യാപകനായി
ജീവിത മാരംഭിച്ച അദ്ദേഹം ഫുട്ബോൾ റഫറി, കമേൻഡേറ്റർ എന്നീ നിലകളില്‍
തിളങ്ങിയിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ച് അറുപതുകളിൽ സജീവമായി
നാടകപ്രവർത്തനം നടത്തിയിരുന്നു. നാടകരചയിതാവ്, നടൻ, സംവിധായകന്‍ , സംഘാടകൻ എന്നിങ്ങനെ
നാടകത്തിന്റെ വിവിധ വശങ്ങളിൽ കൈ വെച്ച അദ്ദേഹം ജീവിതത്തിന് നേരെ കണ്ണു തുറന്ന്
വെയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. തിക്കോടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ, കുഞ്ഞാണ്ടി
മുതലായവരുമയുള്ള സഹൃദമാണ് സിനിമയിലേക്ക് വഴി തുറന്നു കിട്ടിയത്`. അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുമ്പില്‍" സാർത്ഥകത്തിന്റെ " ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു.
അവസരങ്ങളുടെ
ആവനാഴി തന്നയാൾ
മമ്മൂട്ടി
ദാമോദരൻ മാഷിന്റെ
മരണവാർത്ത അറിയുന്നത് കാടിനു നടുവിൽ വെച്ചാണ്. :ചിമ്മിനി ഡാമിന്റെ"
ഉൾപ്രദേശത്തെവിടേയോ ഒരു ഏങ്ങലാണ് ഉള്ളിൽ ആദ്യമുയർന്നത്. യാത്ര പറഞ്ഞത് അത്രമേൽ
അടുപ്പമുണ്ടായിരുന്ന ഒരാളാണ്.
ദാമോദരൻ മാഷിനെ ആദ്യം കാണുന്നത്
നടനായിട്ടാണ്. "നഗരമേ നന്ദി: എന്ന സിനിമയിൽ പ്രേമ്നസീറിന്റെ ഏറ്റവും ഇളയ സഹോദരനായി
അഭിമയിച്ച മാഷിന്റെ ഷൂവും, പാന്റ്സുമെല്ലാം ഇന്നും കണ്ണിലുണ്ട്. അത്
സിനിമാപ്രസിദ്ധീകരണങ്ങൾ ആവേശപൂർവ്വം വായിച്ചു തള്ളിയിരുന്ന കുട്ടിക്കാലമാണ്.
ഓർമ്മകൾ എൺപതുകളിൽ ചെന്നുതൊടുന്നു. അഭിനയജീവിതത്തിന് നക്ഷത്ര പദവി ലഭിച്ച
നാളുകൾ. അതിന് അക്ഷരമൊരുക്കിയത് ദാമോദരൻ മാഷായിരുന്നു. എന്നെ സിനിമയിലേക്ക്
ക്ഷണിക്കാനായി കെ.ടി.സി.യുടെ അബ്ദുള്ളക്കൊപ്പം അദ്ദേഹം വന്ന ദിവസം ഇന്നും
മനസ്സിലുണ്ട്. കൊടൈക്കണാലിൽ' തൃഷ്ണയുടെ ' ലൊക്കേഷനിൽ വന്ന് മാഷ് സ്വതഃസിദ്ധമായ
ശൈലിയിൽ പരിചയപ്പെടുത്തി. 'ഞാൻ ടി. ദാമോദരൻ'താങ്കളെ ഞങ്ങളുടെ സിനിമയിലേക്ക്
ക്ഷണിക്കാനാണ് വന്നത്. എനിക്കു നേരെ അവസരങ്ങളുടെ ആവനാഴി വെച്ചുനീട്ടുകയായിരുന്നു
അദ്ദേഹം.
എന്റെ രണ്ടാം വീട്ടിലെ
കാരണവർ
കാരണവർ
മോഹൻലാൽ
എന്റെ
രണ്ടാംവീടായിട്ടാണ് കോഴിക്കോടിനെ ഞാൻ കാണുന്നത്. ആ വീട്ടിലെ കാരണവരായിരുന്നു
ദാമോദരൻ മാഷ്. ഞങ്ങൾക്കിടയിൽ കുസൃതി കലർന്ന ബന്ധമായിരുന്നു. അതിൽ സിനിമയും,
സ്പോർട്ട്സും ചരിത്രവും,കോഴിക്കോറ്റൻ ഭക്ഷണവും വരെ കടന്നുവന്നിരുന്ന.
ദാമോദരൻ മാഷിനൊപ്പമിരിക്കുക എന്നാൽ ബുദ്ധിപരമായി എപ്പോഴും ഉണർന്നിരിക്കുക
എന്നാണ്. പല വിഷയങ്ങളിലേക്ക് മാഷ് ചാടിച്ചാടിപ്പോകും. 1982-ലാണ് ഞങ്ങൾ ആദ്യമായി
ഒന്നിക്കുന്നത്. 'അഹിംസയാണ്' സിനിമ എന്നാൺ` എന്റെ ഓർമ്മ. പിന്നീട് എത്രയോ
സിനിമകൾ അദ്ദേഹം എന്നെ മനസ്സിൽ കണ്ട് എഴുതി.'കിളിച്ചുണ്ടൻ മാമ്പഴത്തിൽ' ഞങ്ങൾ
ഒന്നിച്ചഭിനയിച്ചു. എന്റെ ചേട്ടൻ പ്യാരിലാലുമായി മാഷിന് വളരെ അടുത്ത
ബന്ധമായിരുന്നു.
ആ ചിത്രം ഞാൻ
പൂർത്തിയാക്കും
പൂർത്തിയാക്കും
ഐ.വി. ശശി
സിനിമയ്ക്കുള്ള തിരക്കഥ എഴുതിത്തന്ന് സ്ഥലം വിടുന്ന
എഴുത്തുകാരനായിരുന്നില്ല ഞാൻ ഏറെ സ്നേഹിക്കുകയും, കലഹിക്കുകയും, ബഹുമാനിക്കുകയും
ചെയ്തിരുന്ന ടി. ദാമോദരൻ മാഷ്. തിരക്കഥയ്ക്കു മുമ്പുള്ള ചർച്ചകൾ മുതൽ ലൊക്കേഷൻ
തിരഞ്ഞെടുക്കുന്നതിലും ചിത്രീകരണസമയത്തും സിനിമയുടെ ആദ്യപ്രിന്റ് തയ്യാറാകുന്നതു
വരേയും അദ്ദേഹം ഒപ്പം കാണും. താൻ പ്രവർത്തിയ്ക്കുന്ന സിനിമകളോട് അത്രയ്ക്കും
ആത്മാർപ്പണമായിരുന്നു ആദ്ദേഹത്തിന്. എന്റെ മകൻ മുംബൈയിൽ നിന്ന് വിളിച്ചപ്പോഴാൺ`
മാഷുടെ മരണവിവരം ഞാൻ അറിയുന്നത്.വല്ലാത്ത സങ്കടം തോന്നി. കോഴിക്കോട്ടു പോയി
അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണണമെന്നുണ്ടായിരുന്നു. പക്ഷേ, കണ്ണിന്
അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള മുന്നൊരുക്ക്കത്തിലായിരുന്നതിനാൽ സാധിച്ചില്ല.
ദാമോദരൻ മാഷ് എഴുതിയ ഏറ്റവും ഒടുവിലത്തെ തിരക്കഥ ഇപ്പോൾ എന്റെ കയ്യിലുണ്ട്.
മമ്മൂട്ടിയേയോ, മോഹൻലാലിനേയോ മുഖ്യകഥാപാത്രമാക്കി ഈ സിനിമ ചെയ്യണമെന്നായിരുന്നു
ഞങ്ങളുടെ ആഗ്രഹം. ചിത്രം നിർമ്മിക്കാൻ നിർമ്മാതാവും തയ്യാറായതായിരുന്നു. പക്ഷേ, ഈ
പ്രോജെക്റ്റ് നീണ്ടുപോയി. അടുത്ത വർഷത്തിനുള്ളിലെങ്കിലും ചിത്രം
പൂർത്തീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.
മമ്മൂട്ടിയുടെ മകന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് അവസാനമായി ഞാൻ മാഷെ കാണുന്നത്. താൻ ഏറ്റെടുക്കുന്ന ദൗത്യം വിജയകരമാക്കാൻ എന്തു കഷ്ടതകളും സഹിക്കുന്ന വ്യക്തിയായിരുന്നു ദാമോദരൻ മാഷ്.
തല്ലയെടുപ്പുള്ള
തിരക്കഥാകൃത്ത്
തിരക്കഥാകൃത്ത്
സത്യൻ അന്തിക്കാട്
മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള തിരക്കഥാകൃത്തായിട്ടാണ് ദാമോദരൻ മാഷിനെ ഞാൻ ഓർക്കുന്നത്. തിരക്കഥയിലൂടെ വളരെ ശക്തമായ വിമർശനങ്ങൾ നടത്തിയപ്പോഴും മാഷ് എഴുത്തിൽ ഒരിക്കലും സഭ്യതയുടെ അതിർവ്വരമ്പുകൾ ഭേദിച്ചില്ലഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്:." എന്ന സിനിമയുടെ തിരക്കഥ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ഞാനും ശ്രീനിവാസനും മാഷിന് വായിച്ചുകേൾപ്പിച്ചിരുന്നു. അതു കേട്ട് മാഷ് പറഞ്ഞു," നിങ്ങൾ ണല്ലോരു പത്രം ഉണ്ടാക്കിവെച്ചിരിക്കുന്നു. പക്ഷേ, അതിൽ വിഭവങ്ങൾ ഒന്നുമില്ല. കേട്ടപ്പ്‌ഓൽ ഞങ്ങളൊന്നു പരുങ്ങി. എന്നാൽ പടം കണ്ട ശേഷം എന്നേയും ശ്രീനിയേയും കെട്ടിപ്പിടിച്ച് ആദ്യമായി അഭിനന്ദിച്ചതു മാഷായിരുന്നു. അതായിരുന്നു മാഷിന്റെ പ്രകൃതം. ആരേയും സൊപ്പിടാൻ അറിയാത്ത നട്ടെല്ലുള്ളൊരു മനുഷ്യൻ,എഴുത്തുകാരൻ.വിളക്കിൻ നാളം പൊലിയും പോലെയാണ്` മരണം' എന്ന് എം.ടി. എഴുതിയതാണ് മാഷിന്റെ മരണവാർത്തയറിഞ്ഞപ്പോൾ ഓർമ്മ വന്നത്. തന്റേടത്തോടെ ഒരു വിട പറയൽ
ഉറച്ച നിലപാടുള്ള ബുദ്ധിജീവി
സിനിമയിലും
ജീവിതത്തിലും അച്ചടക്കവും ഉരച്ച നിലപാടുകളും പുലർത്തിയ ബുദ്ധിജീവിയായിരുന്നു ടി.
ദാമോദരൻ. എന്നും മലയാളസിനിമയുടെ നന്മ മാത്രമാൺ1 അദ്ദേഹം ലക്ഷ്യമാക്കിയത്.
സിനിമയുടെ മർമ്മം എന്തെന്നറിയാവുന്ന അദ്ദേഹം കലാമൂല്യവും, വാണിജ്യമൂല്യവുമുള്ള
ഒട്ടേറെ ഹിറ്റുകൾ മലയാളസിനിമയ്ക്കു സംഭാവന ചെയ്തു. സമൂഹത്തിലെ ദുഷിച്ച
പ്രവണതകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ കലാജീവിതം.
സാമൂഹിക വിമർശനം മുൻ നിർത്തി ആദ്ദേഹം തയ്യാറാക്കിയ സിനിമകലെല്ലാം കുറിക്കു
കൊള്ളുന്നതായിരുന്നു. "അഹിംസ, അദ്വൈതം, വാർത്ത തുടങ്ങി യെസ് യുവർ ഓണർ വരെ
ഞങ്ങളൊരുമിച്ചു പ്രവർത്തിച്ച ചിത്രങ്ങളാണ്. സിനിമ രൂപവത്ക്കരണത്തിന്റെ ഓരോ
ഘട്ടത്തിലും എനിക്കൊരു സുഹൃത്തായും, സഹോദരനായും അദ്ദേഹത്തിന്റെ സഹായങ്ങൾ നിർലോഭം
ലഭിച്ചുകൊണ്ടിരുന്നു.
സ്വന്തം അഭിപ്രായം ഒരു മടിയുമില്ലാതെ ഏതു വേദിയിലും
അദ്ദേഹം പറയുമായിരുന്നു. അതു സ്ഥാപിക്കാൻ ഏതറ്റം വരേയും അദ്ദേഹം പോകും.
ആത്മാർത്ഥമായ വിശ്വാസ പ്രമാണ ങ്ങളായിരുന്നു ആ അഭിപ്രായ പ്രകടനങ്ങൾക്കു പിന്നിൽ.
അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും എനിക്കു വ്യക്തിപരമായും തീരാനഷ്ടമാണ്.
- പത്ര വാര്‍ത്ത