ബോംബെ രവി 

ഇന്ത്യന്‍ സിനിമയിലെ മെലഡി കിങ്ങ്  - ഹരിഹരന്‍ 

 







ആറുപതിറ്റാണ്ട് ഇന്ത്യന്‍ സിനിമയില്‍ അതുല്യനായി നിലകൊണ്ട സംഗീത പ്രതിഭയായിരുന്നു ബോംബെ രവി. ഇന്ത്യന്‍ സിനിമയിലെ മെലഡികിങ് എന്നാണ് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുക. കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ആരാധകനായിരുന്നു ഞാന്‍. ആരാധകനായാണ് അദ്ദേഹത്തെ നഖഷതങ്ങള്‍ എന്ന സിനിമയിലേക്ക് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിച്ചത്. അത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

ഭാഷയ്ക്കതീതമായ ഭാഷയായിരുന്നു അദ്ദേഹത്തിന് സംഗീതം. സിനിമയുടെ കഥ ഗാനസന്ദര്‍ഭം, വരികളുടെ അര്‍ത്ഥം, ചിത്രീകരിക്കുന്നതെങ്ങനെ എന്നിവയൊക്കെ മനസ്സിലാക്കിയാണ് ബോംബെ രവി സംഗീതസംവിധാനം നിര്‍വഹിക്കാറ്. പാട്ടെഴുതിയ ശേഷം ഈണമിടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ഈ സമര്‍പ്പണം കാരണം അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ജനങ്ങള്‍ നന്നായി സ്വീകരിച്ചു.

അദ്ദേഹത്തിന്റെ   സംഗീതത്തിന് കഴിഞ്ഞു. ആ സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടാണ് പിന്നീടും പല സിനിമകളിലും അദ്ദേഹത്തെ സംഗീതസംവിധാനത്തിന് ക്ഷണിച്ചത്. വടക്കന്‍വീരഗാഥയും പരിണയവും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ആ ബന്ധം വളര്‍ന്നു. ഒടുവില്‍ മയൂഖം എന്ന ചിത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ചത്. എം.ടിയുമൊത്തുള്ള അടുത്ത ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും ആഗോഗ്യകാരണങ്ങളാല്‍ വിസമ്മതിക്കുകയാണുണ്ടായത്.

എത്രയോ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ബോംബെ രവിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് പരിണയത്തിലൂടെയാണെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ദേശീയതലത്തിലുള്ള അംഗീകാരം ലഭിച്ചത് എന്റെ സിനിമയിലൂടെയാണെന്ന കാര്യം പലപ്പോഴും സന്തോഷത്തോടേയും കൃതജ്ഞതയോടെയും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കു തന്നെ വിലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. അതില്‍ ദുഃഖമുണ്ട സ്നേഹിക്കുന്നവരുടെ വ്യസനത്തില്‍ പങ്കുചേരുന്നു.


ഈവിയോഗം എന്റെ 

ഹൃദയത്തെ സ്പര്‍ശിക്കുന്നു-  ഒ.എന്‍.വി


ഓ.എന്‍.വി

 പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവിയുടെ തികച്ചും അപ്രതീക്ഷിതമായ വിടവാങ്ങല്‍ മലയാള സിനിമാ സംഗീത ശാഖയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് അതിലുപരി ഒരു ജ്യേഷ്ഠ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അനുഗൃഹിതനായ ആ സംഗീതജ്ഞന്റെ വിയോഗം എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു- ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.

ഏതാണ് രണ്ടരമാസം മുന്‍പ് തിരുവനന്തപുരത്തെ ശ്രീരാഗം എന്ന സംഗീതകുടുംബത്തിന്റെ ക്ഷണപ്രകാരം അതിഥിയായി എത്തിയ അദ്ദേഹം അവര്‍ സംഘടിപ്പിച്ച ബോംബെ രവി നൈറ്റ് എന്ന സംഗീത പരിപാടിയിലും പങ്കുകൊണ്ടു. അവിടെ എന്നോടൊപ്പമിരുന്നാണ് ആ സംഗീത പരിപാടി അദ്ദേഹം ആസ്വദിച്ചത്. ഞങ്ങള്‍ പണ്ട് ഒന്നിച്ചിരുന്നുണ്ടാക്കിയ പാട്ടുകള്‍ പുതിയ ഗായകര്‍ ആലപിക്കുന്നത് ഞങ്ങള്‍ ഒന്നിചിചരുന്ന് കേട്ടു. അതിനുശേഷം അടുത്തദിവസം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അദ്ദേഹം വീണ്ടും എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് അവസാന സംഭാഷണമാകുമെന്ന് കരുതിയിരുന്നില്ല.

ബോംബെ രവി മലയാള സിനിമാസംഗീത സംവിധാന രംഗത്തേക്ക് ആദ്യമായി എത്തിയപ്പോള്‍ ഗാനരചന നിര്‍വഹിച്ചത് ഞാനായിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഒട്ടേറെ ചിത്രങ്ങള്‍ ഞങ്ങളുടെ കൂട്ടുകെട്ടിലുണ്ടായി. അതില്‍ വൈശാലി എന്ന ചിത്രത്തിലെ ഗാനത്തിന് ദേശീയപുരസ്കാരവും ലഭിച്ചു. ബോംബെ രവി സംഗീതം നല്കിയ പാട്ടുകള്‍ കേട്ടാല്‍ മലയാളിയല്ലാത്ത സംഗീതസംവിധായകനാണ് അവയ്ക്ക് സംഗീതം നല്കിയതെന്ന ആരും പറയില്ല. അത്രയ്ക്ക് മലയാളി സ്പര്‍ശം രവിയുടെ ഈണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള സംഗീതപ്രേമികളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.

മെലഡിയുടെ സ്വന്തം രവി


ഇന്ത്യയുടെ അതിരുകളും നദികളും മലനിരകളും മറികടന്ന് ജനപദങ്ങള്‍ മൂളുന്നഗാനം ഏതായിരിക്കും? ശോഭന പരമേശ്വരന്‍ നായര്‍ ഭാസ്കരന്‍ മാഷോട് ചോദിച്ചു. വന്നേരിയിലെ വടക്കന്‍ തലയ്ക്കല്‍ കാട്ടുമാടത്തിന്റെ ഇല്ലത്തിരുന്ന് മലയാളത്തിന്റെ ഗന്ധര്‍വ്വകവി പറഞ്ഞു "ഒരു സംശയവും വേണ്ട, റഫി സാഹബ്ബ് പാടിയ, ചാന്ദ് ഹൊ'' എന്ന ഗാനം തന്നെ മെലഡിയുടെ നിലാവ് ഇത്രമേല്‍ നിറഞ്ഞ ഒരു ഗാനവുമില്ല.

ആ പാട്ടിന്റെ സൃഷ്ടാവാണ് രവിശങ്കര്‍ വര്‍മ്മ എന്ന രവി. ആ പാട്ടിന്റെ റെക്കോര്‍ഡിംങ് കഴിഞ്ഞപ്പോള്‍ പാതിയടഞ്ഞ കണ്ണുകളോടെ ഗുരുദത്ത രവിക്ക് തുകയെഴുതാത്ത ചെക്കെടുത്ത് നീട്ടി. രവി ആ ചെക്കില്‍ എഴുതിയതേയില്ല പകരം ആവശ്യപ്പെട്ടത് ഗുരുദത്തിന്റെ കീശയില്‍ ഒളിപ്പിച്ച ലഹരിയായിരുന്നു. ആ ജീവിതം ലഹരിയുടെ വാരിക്കുഴിയില്‍ വീണുകിടക്കുന്നത് രവി വേദനയോടെ കണ്ടിരുന്നു. വഹിദാ റഹ്മാനോടൊപ്പം ആ ഗാനരംഗത്തില്‍ പ്രണയോന്മാദത്തോടെ അഭിനയിച്ച ഗുരുദത്ത് സാഹബ്ബ്, പിന്നീട് ലഹരിയുടെ വേട്ടക്കാരനും ഇരയുമായി.രവിക്ക് അതുപോലെയൊരു ആത്മബന്ധമായിരുന്നു മുഹമ്മദ് റാഫിയോടും. ആ സൌഹാര്‍ദ്ദത്തിന്റെ തീവ്രതയില്‍ റാഫി പാടിയ പാട്ടുകള്‍ കാലങ്ങളെ അതിജീവിച്ച് ഹൃദയതടങ്ങളെ നനച്ചു.

ആജാതുജ്കോ, പുകാരേ മേരാ പ്യാര്‍, ബാര്‍ ബാര്‍ ദേഖോ, ബാബുല്‍കി ദുവായേം തുടങ്ങിയ മനോഹരഗാനങ്ങള്‍ പിന്നീട് നദിപോലെ ഒഴുകി. ഒരൊറ്റഗാനം കൊണ്ടാണ് രവി, മഹേന്ദ്ര കപൂര്‍ എന്ന ഗായകനെ വിശ്രുതിയുടേയും ആരാധനയുടേയും തലത്തിലെത്തിച്ചത് "നീലേ ഗഗന്‍ കേതലേ, ധര്‍ത്തി കാ പ്യാര്‍ ഫലേ'' ആ ഗാനം റാഫി പാടിയിരുന്നെങ്കിലെന്നും പില്‍ക്കാലത്ത് രവിതന്നെ അത്ഭുതം കൂറി.
- പത്ര വാര്‍ത്തകള്‍.