ചെന്നായ്ക്കൾക്കു സ്വാഗതം

Varamozhi Editor: Text Exported for Print or Save
അർജ്ജുൻ ബാലകൃഷ്ണന്‍ 

ഇരുട്ട്‌ കട്ട പിടിച്ച ഇടനാഴിയിലൂടെ
എന്റെ പ്രണയം ഓടിയകലുന്നു
നോക്കി നോക്കി അട്ടഹസിക്കുന്നു
ചുളിഞ്ഞ നെറ്റിയാലെന്റെ
സർഗ്ഗസൃഷ്ടിയെ പരിഹസിക്കുന്നു
എന്നിലെ ഞാനെന്ന ദുഷിപ്പിനെയുണർത്തുന്നു
ചന്ദനവും കറുകയും ഇപ്പോഴെന്നെ മണക്കുന്നു
ഒരു തീനാളത്തിന്റെ തീവ്രതയിൽ
എന്റെ വ്യക്തിത്വം പുകയുന്നു
ചെളി നിറഞ്ഞ മൺപാതയിലൂടെ ഓടിയകലുമ്പോൾ
എന്റെ കാൽപ്പാടുകളിൽ രക്തക്കറ മാത്രം
ആരും പിൻതുടരരുത്‌; ചെന്നായ്ക്കൾക്കു സ്വാഗതം