നിശാഗാനം

പി.കുഞ്ഞിരാമൻ നായർ
Varamozhi Editor: Text Exported for Print or Save
സൂര്യരശ്മിവന്നൊന്നുതൊട്ടപ്പൊഴാ-
സ്മേരവക്ത്രമാം ചെന്താരുപോലവെ
ഊയലാടികളിച്ചതുമന്മനം
ഗീതിതന്നലതുള്ളുന്നപൊയ്കയിൽ

അമ്മിഞ്ഞപ്പാൽ നുകർന്നുനുകർന്നുകൊ-
ണ്ടമ്മ തൻ കുളുർമാറിലായ്പ്പാഞ്ഞൊരു
പിഞ്ചിളമ്പൈതലായി പൂമഞ്ഞിതു
കിഞ്ചിനനേരമാലോലമെന്മനം

പ്രേമമുൾച്ചേർന്നലിഞ്ഞൊരഗ്ഗീതിത-
ന്നോമനസ്വരം കാതിൽപ്പതിച്ചുമേ
അൽപ്പനാളായി വിട്ടുപിരിഞ്ഞൊരെ-
ന്നമ്മ വന്നുവിളിച്ചതുപോലവേ!

നാരകാമുന്തിരിപ്പൊൻകുലയിൽ-
ച്ചോരുന്ന ദിവ്യാമൃതത്തിനായി
ചേണുറ്റൊരന്തിതൻ പൊൻകിനാവിൽ
കാണിച്ചു ഞാനെൻഹൃദയപാത്രം!
അന്തി തൻ തങ്കവിമാനത്തിങ്ക-
ലബ്ധിത്തിരയിൽ നീ വന്നിറങ്ങി!