മലയാള ഭാഷ ദുർഘടസന്ധിയിൽ


ചെമ്മനം ചാക്കോ

മലയാളഭാഷ ദുർഘടസന്ധിയിലാണെന്നും അവിടെ നിന്നും ഭാഷയെ ഉയർത്തികൊണ്ടുവരാൻ പുതിയ തലമുറ തയ്യാറാവണമെന്നും കവി ചെമ്മനം ചാക്കോ പറഞ്ഞു. സർക്കാരുകൾ വിദ്യാഭ്യാസക്കച്ചവടക്കാരുടെ അടിമകളാവരുത്‌. മലയാളത്തിലെ പദങ്ങളുടെ അർഥം ശരിയാം വണ്ണം മനസ്സിലാവാത്ത തലമുറയാണ്‌ വളർന്നുവരുന്നതെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

പാമ്പാടി നെഹ്രു കോളേജ് ഓഫ്‌ എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച്‌ സെന്ററിൽ കണ്ണൂർ മലയാളഭാഷാ പാഠശാലയുടെ വിവിധ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
-പത്രവാര്‍ത്ത