![]() |
അടൂർ ഗോപാലകൃഷ്ണന്‍ |
ചലച്ചിത്രമേഖലയിലേക്ക്
കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സംവിധാനരംഗത്ത് ഇപ്പോൾ സ്ത്രീകൾ കുറവാണ്. ഉള്ളവർ മികച്ചവരുമാണ്`. ചലച്ചിത്ര
ഫിലീം സൊസൈറ്റിയുടെ ഇരുപത്തിയൊന്നാമത് അരവിന്ദൻ പുരസ്ക്കാരം ബംഗാളി സംവിധായിക
അനുമിത ദാസ് ഗുപ്തക്കു നല്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ
സിനിമക്കു തന്നെ പുരസ്ക്കാരം ലഭിച്ചത് അനുമിതക്ക് നല്ല തുടക്കമാണെന്ന് അടൂർ
ചൂണ്ടിക്കാട്ടി.
കലാഭവൻ തീയേറ്ററിൽ നടന്ന ചടങ്ങിൽ ചല്ച്ചിത്ര ഫിലീം
സൊസൈറ്റി പ്രസിഡണ്ട് ജി.രാജ്മോഹൻ, കെ.ജയകുമാർ, ജി.ശങ്കർ എന്നിവർ സംസാരിച്ചു.
അരവിന്ദൻ പുരസ്ക്കാരത്തിന് അർഹമായ ബംഗാളി ചല്ചിത്രം ജുമേലിയുടെ പ്രദർശനവും
ഇതോടനുബന്ധിച്ചു നടന്നു.
-പത്രവാര്‍ത്ത