സുവീരൻ
മൂല്യബോധമുള്ള നല്ല സിനിമകൾ ഉണ്ടാക്കുമ്പോൾ നിർമ്മാതാവ് കടക്കാരനായി മാറുന്ന കാലം കഴിഞ്ഞെന്ന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ്` നേടിയ :ബ്യാരി:യുടെ സംവിധായകൻ സുവീരൻ അഭിപ്രായപ്പെട്ടു. :ബ്യാരി: ഭാഷ സംസാരിക്കുന്ന പാവപ്പെട്ടവരുടെ ജീവിതമാണ് :ബ്യാരി: എന്ന സിനിമ.
പേടിച്ചു കഴിയുന്ന സ്ത്രീസമൂഹത്തെയാണ് ബ്യാരിയിൽ കാണാനാവുക.
അവർ എന്തിനേയോ ഭയക്കുന്നു. ആദിവാസികളുടെ ജീവിതം പകർത്തിയ :നാട്ടുഗദ്ദിക: പോലെ
:ബ്യാരി: സമൂഹത്തിൽ ജീവിച്ചും അവരെ പ്രകോപിപ്പിച്ചുമാണ് താൻ ഈ സിനിമ ചെയ്തത്.
മണിയാട്ട് കോറസ് കലാസമിതി നല്കിയ സ്വീകരണയോഗത്തിൽ
പ്രസംഗിക്കുകയായിരുന്നു സുവീരൻ.
-പത്രവാര്‍ത്ത