സമകാലിക സമൂഹത്തിന്റെ സാംസ്കാരിക വികസനം എഴുത്തുകാരുടെ പരമപ്രധാനമായ ഉത്തരവാദിത്തമാണ്.
സമകാലിക
സമൂഹത്തിന്റെ അപചയത്തെ വെളിച്ചത്ത് കൊണ്ടുവരികയും മാതൃകാപരമായ
ജീവിതദര്‍ശനങ്ങളെ പ്രചരിപ്പിക്കേണ്ടതും എഴുത്തുകാരാണ്. സാഹോദര്യത്തിലും
സമത്വത്തിലും അടിസ്ഥാനമാക്കിയുള്ള ശില്പികളും അവര്‍തന്നെ. അപചയത്തെ
ചിത്രീകരിക്കുക, സോഷ്യലിസ്റ് വീക്ഷണം സ്വീകരിക്കുക എന്നീ രണ്ട്
ഉത്തരവാദിത്വങ്ങള്‍ കേരളത്തിലെ എഴുത്തുകാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ
മദ്ധ്യകാലം മുതല്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സാക്ഷരത മതേരത്വം
പുരോഗമനകാഴ്ച്ചപ്പാട് തുടങ്ങിയ കാര്യങ്ങളില്‍ ലോകത്തിനുതന്നെ മാതൃകയായി
കേരളം ഉയര്‍ന്നുവന്നത്. എന്നാല്‍ പരസ്യങ്ങളുടെ മോശം സ്വാധീനം നിമിത്തം
ലോകസോഷ്യലിസത്തിന് ഇടിവുണ്ടായി.
ഇക്കാലത്ത് കേരളം അപകടകരമായ ഉപഭോക്തൃ സംസ്ക്കാരത്തിന് അടിമപ്പെട്ടു.
ഉപഭോക്തൃ സംസ്ക്കാരത്തെ വളര്‍ത്തിക്കൊണ്ട് അനാവശ്യ അന്തവിശ്വാസങ്ങളും
കാലഹരണപ്പെട്ട സമ്പ്രദായങ്ങളും തഴച്ചുവളരുന്നു. മികച്ച സമൂഹത്തിന്റെ
ഉടയവരും രക്ഷകരും ആവുകയെന്ന എഴുത്തുകാരുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളെ ഈ
അനാരോഗ്യകരമായ ആഗ്രഹങ്ങള്‍ അന്ധകാരത്തില്‍ ആക്കുന്നു.
മികച്ചകൃതിക്കുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്ക്കാരം നേടിയശേഷം നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് അര്‍ഹനായ പ്രൊഫസര്‍ എം. .കെ. സാനു പറഞ്ഞു. ബഷീര്‍ ഏകാന്തതയുടെ അവധൂതന്‍ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.