"ഇന്ദുലേഖ''യെ പുരുഷകേന്ദ്രീകൃതമായി തിരുത്തി


പി.കെ. രാജശേഖരന്‍


ചന്തുമേനോന്റെ 'ഇന്ദുലേഖഖയുടെ യഥാര്‍ത്ഥപ്രതിയില്‍ നിന്ന് ഒട്ടേറ മാറ്റങ്ങള്‍ വരുത്തിയ പതിപ്പുകളാണ് ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നോവലിസ്റിന്റെ  സാമൂഹ്യ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തും വിധമുള്ള ഇടപെടലുകള്‍ ഈ നോവലില്‍ നടന്നിട്ടുണ്ട്. ഒഴിവാക്കലുകളും തിരുത്തലുകളും വരുത്തിയത് 'ഇന്ദുലേഖഖയുടെ വിപ്ളവകരമായ സ്വഭാവത്തെ റീ ഇമാജിനിങ് കേരള കള്‍ച്ചര്‍-ലിറ്ററേച്ചര്‍-സൊസൈറ്റി എന്ന വിഷയത്തിലുളള പ്രഭാഷണ പരമ്പരയുടെ എട്ടാം ഭാഗമാണ് മലയാള സാഹിത്യലോകത്ത് പുതുചര്‍ച്ചകള്‍ക്ക് വഴി തുറന്ന വെളിപ്പെടുത്തലിന് വേദിയായത്. നോവലിന്റെ അന്ത്യത്തിലെ എട്ടു ഖണ്ഡികയോളം വരുന്ന പ്രധാനഭാഗം 1950-ന് ശേഷമിറങ്ങിയ പതിപ്പുകളില്‍ നിന്ന് അപ്രത്യക്ഷമായി. വാക്കുകളും പ്രയോഗങ്ങളും സംഭാഷണങ്ങളുമൊക്കെയോ തിരുത്തപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു.


 പില്‍ക്കാലപതിപ്പുകള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞുപോയ അവസ്തയിലാണ്. കഥാപാത്രങ്ങളുടെ സ്വഭാവവും ബന്ധങ്ങളുമൊക്കെ തുടക്കത്തില്‍ ചേര്‍ത്തിരിക്കുന്ന പീഠികയില്‍ വിവരിക്കുന്നുണ്ടെന്ന് നോവലിനുള്ളിലെ ചില സന്ദര്‍ഭങ്ങളിലായി ചന്തുമേനോന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇന്ന് നാം വായിക്കുന്ന ഒരു പതിപ്പിലും ഈ ഭാഗം കാണുന്നില്ല. സ്ത്രീ ശാക്തീകരണം, വിദ്യഭ്യാസം തുടങ്ങി ചന്തുമേനോന്‍ പ്രകടിപ്പിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിപ്രായങ്ങള്‍ നഷ്ടപ്പെട്ടുപോയി. ചില ഭാഗത്ത് നായികാ കേന്ദ്രീയമായെഴുതിയ വാക്യങ്ങള്‍ പുരുഷ കേന്ദ്രീകൃതമായി തിരുത്തി. കേരള ചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനം തുടച്ചുമാറ്റാന്‍ നടന്ന പുരുഷകേന്ദ്രീകൃത ശ്രമങ്ങള്‍ കൂടിയാവും ഇത്തരം ഇടപെടലുകള്‍. പില്‍ക്കാലത്ത് വ്യാകരണശുദ്ധിവരുത്താനും വായനാസുഖം പകരാനുമൊക്കെ നോവലില്‍ മാറ്റങ്ങള്‍ വരുത്തി. ഇതൊക്കെ ആരാണ് നഷ്ടപ്പെടുത്തിയത് എന്നതിന്റെ ഉത്തരം പറയേണ്ടത് മലയാള സാഹിത്യമാണ്. 

ഈ നോവലിനെ അധികരിച്ച് പഠനങ്ങള്‍ നടത്തിയ ഗവേഷകരോ സര്‍വ്വകലാശഷാലകളോ ഈ 'അംഗഛേദ'ത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. 19-ാം നൂറ്റാണ്ടില്‍ മലയാളി ആര്‍ജ്ജിച്ച തിന്റെയൊക്കെയും കണ്ണാടിയായ ഈ നോവലിനെ വീണ്ടെടുക്കേണ്ടത് സാഹിത്യ കേരളത്തിന്റെ ദൌത്യമാണ്- പി.കെ. രാജശേഖരന്‍ പറഞ്ഞു. 


 'ഇന്ദുലേഖഖയുടെ വിപ്ളവകരമായ സ്വഭാവത്തെ റീ ഇമാജിനിങ് കേരള കള്‍ച്ചര്‍-ലിറ്ററേച്ചര്‍ - സൊസൈറ്റി എന്ന വിഷയത്തിലുളള പ്രഭാഷണ പരമ്പരയുടെ എട്ടാം ഭാഗമാണ് മലയാള സാഹിത്യലോകത്ത് പുതു ചര്‍ച്ചകള്‍ക്ക് വഴി തുറന്ന വെളിപ്പെടുത്തലിന് വേദിയായത്.  അതേ സമയം 1890-ല്‍ ഇറങ്ങിയ 'ഇന്ദുലേഖ'യുടെ രണ്ടാം പതിപ്പിനെ ആധാരമാക്കിയുള്ള വിമര്‍ശനാത്മക പാഠം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനും പി.കെ. രാജശേഖരനുമെ ന്നു ലക്സിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് എഡിറ്ററായ ഡോ. പി. വേണുഗോപാലന്‍ വെളിപ്പെടുത്തി. ഇതോടെ നിരൂപണങ്ങളിലും മറ്റും പറഞ്ഞവയടക്കം പലതും തിരുത്തി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

- പത്ര വാര്‍ത്ത