“ദ്രോണാചാര്യർക്ക് അർജ്ജുനനെയല്ലാതെ മറ്റു ശിഷ്യരെ അംഗീകരിക്കാൻ
മനസ്സുണ്ടായിരുന്നില്ല. അവഗണനയുടെ അഗ്നിയിൽ കർണ്ണനെ കത്തിച്ചു ചാമ്പലാക്കിയ ആ
അധ്യാപകൻ തന്നെയാണ് ഏകലവ്യന്റെ പെരുവിരൽ മുറിച്ചുവാങ്ങിയതും. കർണ്ണന്റേയും
ഏകലവ്യന്റേയും പിന്നീടുള്ള ജീവിതം ദ്രോണാചാര്യരോടുള്ള വെല്ലുവിളിയായിരുന്നു.
മനസ്സാക്ഷിയില്ലാത്ത ആ ഗുരുനാഥന്റെ പേരിലാണ് നമ്മുടെ നാട്ടിൽ മികച്ച
കായികപരിശീലകനുള്ള അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശിലയിൽ
ഉളികൊണ്ടെന്ന പോലെ അധ്യാപകരുടെ വാക്കുകൾ ചില കുട്ടികളുടെയെങ്കിലും മസ്തിഷ്ക്കത്തിൽ
എന്നെന്നേക്കുമായി രേഖപ്പെടുത്തും എന്ന് ഒരിക്കൽ സുകുമാർ അഴീക്കോട് പ്രസംഗിച്ചതു
കേൾക്കാനിടയായി. ക്ളാസ്സിലേക്കു കയറുമ്പോഴെല്ലാം വല്ലാത്തൊരു ഭീതി! ഏറ്റവും
പിന്നിലിരിക്കുന്ന ആ കുറിയവൻ ആയിരിക്കുമോ ഭാവിയിലെ അഴീക്കോട്. ? അവന്റെ ബുദ്ധിയിൽ
ആയിരിക്കുമോ എന്റെ വാക്കുകൾ രേഖപ്പെടുത്തപ്പെടുക? ഓരോ കുട്ടിയും കാണെക്കാണെ
വളരുന്നു. അവരിൽ കർണ്ണൻ ഉണ്ടോ? സംവാദങ്ങളിൽ ഗുരുവിനെ തോല്പ്പിച്ച ഗാർഗ്ഗിയും,
മൈത്രേയിയും ഉണ്ടോ? ഏകലവ്യനും എം.എൻ. വിജയനും ഉണ്ടോ? മുന്നിലിരിക്കുന്ന കുട്ടി
മടയനും മന്ദബുദ്ധിയും ആയിരിക്കുമെന്നു കരുതി എപ്പോഴെങ്കിലും എന്തെങ്കിലും
വിഡ്ഢിത്തങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ? എന്നിട്ട് അതൊരു നിയമ ലംഘനമേയല്ലെന്ന്
ആശ്വസിച്ചിട്ടും അഹങ്കരിച്ചിട്ടുമുണ്ടോ? ഒരു നാൾ അദ്ധ്യാപകരുടെ ഇത്തരം
അറിവില്ലായ്മകൾക്കും അഹന്ത കൾക്കും മേൽ ഇടിവാൾ പോലെ ചില ശാപങ്ങൾ വന്നു
പതിച്ചേക്കാം”.
മലയാളമനോരമ ദിന പത്രത്തില്‍ “അങ്കങ്ങൾക്കിടയിൽ ” എന്ന കോളം കൈകാര്യം ചെയ്യുന്ന ശ്രീമതി എസ് . ശാരദക്കുട്ടിയുടെ വാക്കുകൾ ശ്രദ്ധേയമായിരിക്കുന്നു.
മലയാളമനോരമ ദിന പത്രത്തില്‍ “അങ്കങ്ങൾക്കിടയിൽ ” എന്ന കോളം കൈകാര്യം ചെയ്യുന്ന ശ്രീമതി എസ് . ശാരദക്കുട്ടിയുടെ വാക്കുകൾ ശ്രദ്ധേയമായിരിക്കുന്നു.
‘