അരാഷ്ട്രീയതയുടെ നവസാംസ്ക്കാരിക ഭാഷ്യം

ഗാന്ധിജി 
ബൗദ്ധിക ഔന്നത്യവും തൊഴിലിലെ പ്രതിബദ്ധതയും ഒരു കള്ളനുണ്ടെങ്കിൽ, അയാളുടെ ഇരുൾവഴികൾ തിരിച്ചറിയാൻ ഒരു സാധാരണ കാവൽക്കാരനുകഴിയില്ല.കള്ളൻകട്ടുമുടി ച്ചെന്നിരിക്കും.  അരാഷ്ട്രീയത യുടെ പ്രജനനവും, പ്രചാരണവും  ആസൂത്രിതമാണ്‌. രാഷ്ട്രീയ ജാഗരൂകത കൈവിടുമ്പോൾ അരാ ഷ്ട്രീയത കൊണ്ടാടപ്പെടും.
ഭഗത് സിംഗ് 
രക്തരഹിത സമരം, അഹിംസ എന്നതെല്ലാം  ഗാന്ധിജിയുടെ സ്വപ്നങ്ങൾ , ഭഗത്‌ സിംഗ്  അടക്കം  നിരവധി ദേശാഭി മാനികളുടെ രക്തം ചിതറിയ മണ്ണിലാണ്‌ ത്രിവർണ്ണ പതാകയുയർത്തിയത്‌. വിഭജനം ഇന്ത്യയുടെ ഹൃദയം വെട്ടി മുറിക്കലാണെന്ന നിലപാടെടുത്ത ഗാന്ധിജിയുടെ ഹൃദയത്തിൽ വർഗ്ഗീയ ശക്തികൾ വെടിയുണ്ടയുതിർത്തു. സാഹചര്യങ്ങളും എതിരാളികളും വ്യത്യസ്തമാണെ ങ്കിലും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും വിഘടന ഭീകര ശക്തി കൾക്കെതിരെയാണ്‌ രക്തം ചിന്തിയത്‌.
ഇന്ദിരാ ഗാന്ധി
കയ്യൂരിലേയും, കരിവള്ളൂരിലെയും    പുന്നപ്രയിലേയും, വയലാറിലേയും, ധീരസഖാക്കൾ രക്തമൊഴുക്കിയത്‌ മതേതര - ജനാധിപത്യ - സോഷ്യലിസ്റ്റ്‌ മൂല്യങ്ങൾക്ക്‌ വേണ്ടിയായിരുന്നു. സ്വതന്ത്ര ഭാരതത്തിലും രാഷ്ട്രീയ സ്വാതന്ത്ര്യം നിരോധി ക്കപ്പെട്ടതിലെ വിരോധാഭാസ ത്തിനെതിരെ  സ്ഫോടനാ ത്മകമായി 1950 ജനുവരി 26 നു,   പ്രകടനം നടത്തിയ സർദ്ദാർ ഗോപാലകൃഷ്ണൻ വെറുതെയങ്ങ്‌ മരിക്കുകയല്ല ഉണ്ടായത്‌,  മതിലകത്ത് നടന്ന പോലീസ് നരനായാട്ടില്‍ പടപൊരുതി ധീരരക്ത സാക്ഷിത്വം വരിക്കുകയായിരുന്നു. രക്ത സാക്ഷികള്‍ എന്നും ആവേശമാണ്..
രാജീവ് ഗാന്ധി 
സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ 











 നിരവധി രക്തസാക്ഷികളുടെ രക്തം കൊണ്ട്‌ ചുവന്ന മൺതറയിൽ നിന്ന്‌ പച്ച, മഞ്ഞ, ചുവപ്പു, ത്രിവർണ്ണ പതാക  കളുടെ അർത്ഥ വിന്യാസങ്ങള്‍  വേർ തിരിച്ചറിയാതെ, ജനാധിപത്യ- മതേതര - പൗരാവകാശ മൂല്യ ങ്ങളെക്കുറിച്ച്‌ നടത്തുന്ന നവ സാംസ്ക്കാരിക ഭാഷ്യങ്ങൾ  അരാഷ്ട്രീയത യിലേക്ക്‌ ഒഴുകിപ്പോകുന്നുണ്ട്‌. ഭൂത വർത്തമാന ഭാവി കാലങ്ങൾക്കെന്നും ആവേശ മുണർത്തുന്ന ചിന്തകളായി സമൂഹത്തിന്റെ   ഉയരമുള്ള    ശാഖകളിലെ സുഗന്ധം പരത്തുന്ന പുഷ്പ്പ ങ്ങളായിത്തന്നെ രക്തസാക്ഷികൾ നിലനിൽക്കുന്നു. അവരെ ചൂണ്ടിക്കാണിച്ച്‌ സമൂഹത്തിൽ രാഷ്ട്രീയം പഠിപ്പിക്കേണ്ടത്‌ പാർട്ടി - പ്രസ്ഥാനങ്ങളുടെ പരിപാടികളാണ്‌., അവകാശമാണ്‌, ബാദ്ധ്യതയാണ്‌. പഴകി നാറുന്ന വ്യവസ്ഥകളെ താങ്ങിനിർത്തുന്ന അധികാരത്തിന്നെതിരെ സമരം ചെയ്യുന്നവർക്ക്‌ രക്തസാക്ഷികളെ മാതൃകയാക്കി ഉയർത്തിപ്പിടിക്കേണ്ടി വരും. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും, ക്രിയാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാരാംശ ങ്ങളുണ്ട്‌. രക്ത സാക്ഷികളെ കണ്ട്‌` ഭയപ്പെട്ട്‌, യുവാക്കൾ പാർട്ടി വിട്ടോടും എന്നു പറയുന്നത്‌,  2012 ലെ ഏറ്റവും നല്ല ഫലിതമായി മാറിയേക്കാം.

പുതിയ തലമുറയിലും ജീവൻ ത്യജിക്കുവാൻ സന്നദ്ധരാകുന്നവരുണ്ട്‌. അവരുടെ പോരാട്ടങ്ങളിൽ വ്യവസ്ഥാ   വിരുദ്ധ വെല്ലുവിളികൾ തീർച്ച യായുമുണ്ടാകുന്നുണ്ട്‌. അവയെ സൂക്ഷ്മമായി പിഴുതു കളയേണ്ടത്‌ ചൂഷണാധിഷ്ഠിത വ്യവസ്ഥാ സംരക്ഷകരുടെ നിലനിൽപ്പിന്റെ അനിവാര്യതയാണ്‌. രാഷ്ട്രീയ മാറ്റങ്ങളെ അങ്കലാപ്പോടെ നോക്കുന്ന മൂലധനശക്തികൾക്കു വേണ്ടി, അവരുടെ ശിങ്കിടി കളാണ്‌ ഈ അരാഷ്ട്രീയതാ വാദം ഉയർത്തിക്കൊണ്ടു വരുന്നത്‌.

വീയെസ് 
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട്‌, ജനകീയനായി, അവരുടെ നേതാവായി, ജന ലക്ഷങ്ങളുടെ മുന്നിൽ നിന്ന്‌ മുദ്രാവാക്യം വിളിക്കുന്ന നേതാക്കളാണ്‌ രാഷ്ട്രീയം പഠിച്ചവരും, പ്രശ്നപരിഹാര ശേഷി നേടുന്നവരും. അവരെ വ്യക്തിഹത്യ നടത്തി അപഹാസ്യരാക്കുന്ന മിമിക്രിക്കാരുടെ കലാപരിപാടി തന്നെയാണ്‌ "അത്തരം നേതാക്കൾ വേണ്ട" എന്നു പറയുന്ന സാഹിത്യകാരനും നിർവ്വഹിക്കുന്നത്‌. ഫ്രാൻസിലും ജർമ്മ നിയിലും അത്തരം നേതാക്കളില്ലാത്തത്‌ അവരുടെ ദുരവസ്ഥ. കേരളത്തിനും, ഇന്ത്യക്കും ആ രാജ്യങ്ങളെ മാതൃക യാക്കേണ്ട   കാര്യമൊന്നുമില്ല. പുതിയ തലമുറക്ക്‌ ചരിത്രം പറഞ്ഞുകൊടുത്തിട്ട്  ‌ കാര്യമില്ലെന്നു പറ യുന്നതും ചരിത്ര - രാഷ്ട്രീയ പാഠങ്ങളുടെ നിരാകരണമാണ്‌.

യൗവനതീക്ഷ്ണമായ ഇന്നലെകളില്‍  ഭാംഗിനും, ചരസ്സിനും, കഞ്ചാവിനും ഇരയായി അരാഷ്ട്രീയ സാഹിത്യ രചനയിൽ മുഴുകിയ അത്യന്താധുനിക സാഹിത്യ നിർമ്മാതക്കൾക്ക്‌ ജനകീയ രാഷ്ട്രീയം ചർദ്ദിലുണ്ടാക്കിയേക്കാം. എന്നാൽ അവരുടെ ഛർദ്ദിലുകൾ വിഴുങ്ങാൻ പ്രബുദ്ധരായ രാഷ്ട്രീയ കേരളത്തിന്‌ കഴിയില്ല. കള്ളൻ വരുന്ന അരാഷ്ട്രീയ വഴി തിരിച്ചറിയുന്ന കാവൽക്കാർ നിരവധിയുള്ള നാടാണ്‌ നമ്മുടേത്‌. ഇത്തരം നനഞ്ഞ അമിട്ടുകൾ പൊട്ടിക്കുന്നത്‌ .  കേരളം മുഴുവൻ, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ അപചയങ്ങൾക്കും അനീതികൾക്കും അരാഷ്ട്രീയതക്കും  എതിരെ സാഗരഗർജ്ജനം നടത്തിയ ഒരു മനുഷ്യന്റെ അനുസ്മരണച്ചടങ്ങിൽ വെച്ചാകുന്നത്‌ വിരോധാഭാസവും....
സുകുമാര്‍ അഴീക്കോട്