ആത്മാവിന്‍റെ അംബരാന്തങ്ങളിലേക്ക്
ഒരു കിളി പറക്കലിനെ അനുകരിക്കുകയാണ്.
പറക്കുക എന്നത് ഒരു ആവശ്യമാകാത്തിടത്തോളം
ആ കിളി പറക്കുന്നത് ഒരു അനുകരണമാണ്.
സകല വ്യോമങ്ങളെയും
അത് കീറി നോക്കി സ്വയം പരിഹസിച്ചു.
പറവ പറക്കലിന്‍റെ ഇരയോ അനുകരണമോ ?
പറന്നുകൊണ്ട് ആകാശത്തെ
ഒരു കളിസ്ഥലമാക്കുന്നത്
ഏതായാലും മനുഷ്യന്‍റെ ആത്മീയതയല്ല.
വളരാനോ കൂവനോ
വേണ്ടിയല്ലാതെയും ആത്മീയതയുണ്ട്.
അവനവനെക്കുറിച്ച്
ചോദ്യങ്ങൾ ചോദിക്കാതെയും.
മനസ്സിനുള്ളിലേക്ക്
ചീവീടിനെപ്പോലെ ചിലയ്ക്കാതെയും.