വി.എൻ. പ്രതാപൻ
ബാലറ്റ് പേപ്പർ കയ്യിൽ കിട്ടുമ്പോൾ
പകപ്പ്-
പരീക്ഷാഹാളിലെ വിദ്യാർഥിയെപ്പോലെ-
ഉത്തരവാദിത്തം- അനിശ്ച്ചിതത്വം-
മനസ്സ് മുങ്ങി-
ഭൂതം-ഭാവി-വർത്തമാനം-
------------------------------
മാർക്സ് -ഏംഗൽസ്- ഇ.എം.എസ്-
സ്ഥിതി സമത്വം-മനാവികത-
അരിവാൾചുറ്റിക നക്ഷത്രത്തിൽ കുത്തി-
------------------------------
മഹാത്മാഗാന്ധി-മൗലാനാ ആസാദ്-
പണ്ഡിറ്റ് നെഹ്‌റു-
മതേതരത്വം-ജനാധിപത്യം-
കൈപ്പത്തിയിൽ കുത്തി-
---------------------------
വാല്മീകി- വേദവ്യാസൻ-വിവേകാനന്ദൻ-
കർമ്മത്തിന്റെ- ധർമ്മത്തിന്റെ-
പൗരാണികനന്മയുടെ
ഗൃഹാതുരത്വം-
താമരയിൽ കുത്തി-
-----------------------------
എന്റെ വോട്ട്
അസാധുവായി---!
ചൂണ്ടുവിരലിലെ
ധോബിമാർക്ക് മാത്രം
ബാക്കി------