![]() |
അക്കിത്തം |
മലയാളഭാഷയുടെ പോക്ക് അപകടത്തിലേക്കാണ്. എല്ലാ മലയാളികൾക്കും ഇപ്പോൾ ഇംഗ്ലീഷ് പഠിച്ചാൽ മതിയെന്നാണ്. മറ്റു ഭാഷകൾ പഠിക്കുന്നു എന്ന് കരുതി സ്വന്തം ഭാഷയെ അവഗണിക്കുന്ന പ്രവണത ശരിയല്ല.
ഇരുപത്തിരണ്ടാം നൂറ്റാണ്ടാകുമ്പോഴേക്കും മലയാളം ഉണ്ടാകുമെന്ന് പറയാനാകില്ല. തൃശൂരിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോൽസവത്തിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
അദ്ദേഹം സ്വന്തം കവിത ചൊല്ലുകയും ചെയ്തു.അക്കാദമി പ്രസിദ്ധീകരണം "സാഹിത്യ ലോക ത്തിന്റെ ടാഗോർപതിപ്പ്" എം.ഡി രാജേന്ദ്രനു നൽകി അക്കിത്തം പ്രകാശം ചെയ്തു. അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബാലചന്ദ്രൻ വടക്കേടത്ത് , കെ, വി, ദാസൻ എന്നിവരും പ്രസംഗിച്ചു.