![]() |
സച്ചിദാനന്ദൻ |
മാനസീകപ്രശ്നങ്ങളെ സൗന്ദര്യാത്മകമായി സമീപിച്ച കവിയാണ്
വൈലോപ്പിള്ളി. വിവിധ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുമ്പോൾ പലപ്പോഴും വൈലോപ്പിള്ളിയെ
ലളിതവത്ക്കരിക്കു കയാണെന്ന പ്രതീതിയുണ്ടാകുന്നുണ്ട്. മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തമായ ഒരു ഉഭയദർശനം ആണ് വൈലോപ്പിള്ളി അവതരിപ്പിച്ചതു. അസ്തിത്വത്തിന്റേയും
, പ്രകൃതിയുടേയും ദൈനംദിന ജീവിതത്തിന്റേയും വൈരുദ്ധ്യങ്ങളെ ഇഴ ചേർത്ത് സമഗ്രമായൊരു
ജീവിതസങ്കൽപ്പത്തെ കവി അവതരിപ്പിച്ചു. മനുഷ്യത്വത്തെ മഹത്വപ്പെടുത്തുമ്പോൾ തന്നെ
പ്രകൃതിയുടെ മാഹാത്മ്യവും കവി പ്രഘോഷിക്കുന്നു.
ശാസ്ത്രബോധം പ്രകടിപ്പിക്കുമ്പോൾ
തന്നെ പുരാണങ്ങളുടേയും മിത്തുകളുടേയും അലൗകിക ലോകം തുറക്കുന്നു. കൊയ്ത്തിന്റെ
ആരവങ്ങൾക്കിടയിൽ തന്നെ ജീവിത പ്രാരബ്ധങ്ങളെ ഉയർ ത്തിക്കാട്ടുന്നു. ഇത്തരം ഇരുപുറ
കാഴ്ച്ചകളിലൂടെ ജീവിതത്തെ വ്യാഖ്യാനിക്കാനാണ്` കവി ശ്രമിച്ചതു.
നീതിബോധവും
, ലാവണ്യബോധവും സമന്വയിക്കുന്നിടത്താണ് ഉദാത്ത രചനകളുണ്ടാവുന്നത്. ഒരേ സമയം നമ്മുടെ
നീതിബോധത്തോടും ,സൗന്ദര്യബോധത്തോടും സംസാരിക്കാൻ മികച്ച കൃതികൾക്ക് കഴിയണം.
ഒന്നിനു വേണ്ടി മറ്റൊന്നിനെ ബലികഴിക്കുമ്പോൾ അതിന്റെ മൂല്യം കുറയും. നീതി ബോധവും
ലാവണ്യബോധവും സമന്വയിപ്പിച്ച കവിയാണ് വൈലോപ്പിള്ളി.
കേരളസാഹിത്യ
അക്കാദമിയിലെ പുസ്തകോൽസവത്തിന് "വൈലോപ്പിള്ളി ജന്മശതാബ്ദി" പ്രഭാഷണം
നടത്തുകയായിരുന്നു സച്ചിദാനന്ദൻ.
അക്കാദമി വൈസ് പ്രസിഡണ്ട് ബാലചന്ദ്രൻ
വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഗോപാലക്കൃഷ്ണൻ
സ്വാഗതമാശംസിച്ചു, കെ.വി.ബേബി വൈലോപ്പിള്ളി ക്കവിതകൾ ആലപിച്ചു.