സവിത നാരായണൻ
ഇന്നലെ എന്റെ സെൽഫോൺ പൊടുന്നനെ നിശ്ശബ്ദയായി
പ്രകാശം കെട്ടടങ്ങി
കരിനീലച്ച് ഒരു
ശൂന്യത മാത്രം അവശേഷിച്ച്
മരവിച്ച ഒരു
ഉടലായി മാറി അവൾ
ചിരിച്ചും, പരിഭവിച്ചും
ചിന്തിച്ചും തേങ്ങിയും
കഴിഞ്ഞ അവൾ
ഇന്നെന്തേ ഇത്ര മൗനിയായി?
ചിന്തകൾ അവളിൽ
ചത്തുചീഞ്ഞിരിക്കുമോ?
സന്ദേശങ്ങൾ പഴകി
നിറം കെട്ടിരിക്കുമോ?
ദൂതുകൾ ദൂരെയെത്താതെ
പിൻവാങ്ങിയിരിക്കുമോ?
ഓർമ്മകൾ തൻ തേൻ നിറച്ച
നൂറ് നൂറ്` അറകൾ
ഒന്നൊന്നായി
അടഞ്ഞിരിക്കുമോ?
ഒരിക്കൽ-
മഷിയില്ലാ വരകളും
മറുഭാഷാലിപികളും
എന്നെ പഠിപ്പിച്ചതു
നീയല്ലേ?
അശരീരമൊഴി
സൗഹൃദവും
വിദൂരഹൃദ്-
സൗരഭവും
മടിച്ച് ഞാൻ പങ്കിട്ടത്
നിനക്കോർമ്മയില്ലേ?
ഇന്ന്
ഞാൻ അവളിലേക്കെന്റെ
ഹൃദയം പകുത്തുവെച്ചു
നിമിഷങ്ങൾക്കകം
അവൾക്ക്`
ഉയിർ വെയ്ക്കുന്നു
അവൾ വളരുന്നു-ബോധവതിയായി,
യുവതിയായി,
മുഗ്ദ്ധയായി എന്റെ
അരികിലുണ്ടവൾ
എന്റെ ശ്വാസം ഏറ്റുവാങ്ങി
ഉയിർത്തെണീറ്റവൾ
എന്റെ രക്തം പകർന്ന്
ശക്തയായവൾ
എന്റെ ചിന്തകളിലൂടെ
ചന്തമാർന്നവൾ
ഇവൾ-ഇന്നെനിക്ക്
സഹയാത്രിക
ഇന്നലെ എന്റെ സെൽഫോൺ പൊടുന്നനെ നിശ്ശബ്ദയായി
പ്രകാശം കെട്ടടങ്ങി
കരിനീലച്ച് ഒരു
ശൂന്യത മാത്രം അവശേഷിച്ച്
മരവിച്ച ഒരു
ഉടലായി മാറി അവൾ
ചിരിച്ചും, പരിഭവിച്ചും
ചിന്തിച്ചും തേങ്ങിയും
കഴിഞ്ഞ അവൾ
ഇന്നെന്തേ ഇത്ര മൗനിയായി?
ചിന്തകൾ അവളിൽ
ചത്തുചീഞ്ഞിരിക്കുമോ?
സന്ദേശങ്ങൾ പഴകി
നിറം കെട്ടിരിക്കുമോ?
ദൂതുകൾ ദൂരെയെത്താതെ
പിൻവാങ്ങിയിരിക്കുമോ?
ഓർമ്മകൾ തൻ തേൻ നിറച്ച
നൂറ് നൂറ്` അറകൾ
ഒന്നൊന്നായി
അടഞ്ഞിരിക്കുമോ?
ഒരിക്കൽ-
മഷിയില്ലാ വരകളും
മറുഭാഷാലിപികളും
എന്നെ പഠിപ്പിച്ചതു
നീയല്ലേ?
അശരീരമൊഴി
സൗഹൃദവും
വിദൂരഹൃദ്-
സൗരഭവും
മടിച്ച് ഞാൻ പങ്കിട്ടത്
നിനക്കോർമ്മയില്ലേ?
ഇന്ന്
ഞാൻ അവളിലേക്കെന്റെ
ഹൃദയം പകുത്തുവെച്ചു
നിമിഷങ്ങൾക്കകം
അവൾക്ക്`
ഉയിർ വെയ്ക്കുന്നു
അവൾ വളരുന്നു-ബോധവതിയായി,
യുവതിയായി,
മുഗ്ദ്ധയായി എന്റെ
അരികിലുണ്ടവൾ
എന്റെ ശ്വാസം ഏറ്റുവാങ്ങി
ഉയിർത്തെണീറ്റവൾ
എന്റെ രക്തം പകർന്ന്
ശക്തയായവൾ
എന്റെ ചിന്തകളിലൂടെ
ചന്തമാർന്നവൾ
ഇവൾ-ഇന്നെനിക്ക്
സഹയാത്രിക