![]() |
ഡോ:കെ.ജി. ബാലകൃഷ്ണൻ |
1-ഈ നൂലാമാലയിൽ
ഒരു നിലാവിഴത്തുടിപ്പ്
ഒരു ചിലമ്പൊലിയുടെ ലവം
പൂത്തുമ്പിചിറകനക്കം
നിന്റെ ഒളിച്ചിരിപ്പിന്ന്
അറുതി
ഇരുളിൽ,
എവിടെ നിന്നോ
ഒരു തൂവൊളിത്തുള്ളി
ഇറ്റുന്നത്
ഈ ഇത്തിരിയുടെ
ഈറ വീപ്പിൽ
തുടക്കമൊടുക്കം
കെട്ടുപിണഞ്ഞത്
2
നീളം, വീതി, ആഴം-
സമയമിഥ്യയുടെ
കാനൽജലത്തിൽ
ഇന്നലെ,ഇന്ന് നാളെ
തുടർച്ചയുടെ ജലപ്പെരുക്കം;
നിന്റെ പുല്ലാംകുഴൽവിളി,
തിര, ഈണം.
3
കാതിന്ന്
അപ്പുറം, ഇപ്പുറം
മറുപുറം
അറിയാത്താളം
ലയത്തിൽ മിനുമിനുപ്പ്