പാക്കിസ്ഥാൻ ഒരു വിപ്ലവത്തിനു കാതോർക്കുകയാണ്‌

ഫാത്തിമ ഭൂട്ടോ
പാക്കിസ്ഥാൻ ഒരു വിപ്ലവത്തിന്‌ കാതോർക്കുകയാണ്‌. ഒരു തുടക്കം, അതുമാത്രമേ ഇനി വേണ്ടു. പാക്കിസ്ഥാൻ ഒരു പരാജിത രാഷ്ട്രമല്ല. പ്രകൃതി വിഭവങ്ങളും അളവറ്റ സമ്പത്തും കൊണ്ട്‌ സമ്പന്നമാണത്‌. സാധാരണ ക്കാരുടെ അഭിലാഷമാണ്‌ ജനാധിപത്യം. എന്നാൽ കാലങ്ങളായി ഇവിടെ നടന്ന്‌ കൊണ്ടിരിക്കുന്നത്‌ ജനങ്ങളെ കബളിപ്പിക്കലാണ്‌. തെരഞ്ഞെടുപ്പ്‌ ഒരു പ്രഹസനം. ഭരണ വർഗ്ഗത്തിന്‌ പാവപ്പെട്ടവരുടെ കാര്യത്തിൽ ഒരു താൽപ്പര്യമോ പ്രതിബദ്ധതയോ ഇല്ല. സമ്പന്ന വരേണ്യ വർഗ്ഗത്തിന്‌ ഭരണകൂട ത്തിന്റെ ദൈനംദിന കാര്യങ്ങളിൽ താൽപ്പര്യമില്ല.

2008 ൽ"സോംഗ്സ്‌ ഓഫ്‌ ബ്ലഡ്‌ ആന്റ്‌ സ്വാർദ്ദ്‌സ്‌" എന്ന ഗ്രന്ഥം പൂർത്തിയായതു മുതൽ ഒരു ഉറുദു പ്രസാധകനെ തേടുകയാണ്‌. ഇന്നുവരെ കണ്ടെത്തിയിട്ടില്ല. എന്റെ ഗ്രന്ഥത്തിന്‌ ഭരണകൂട വിരുദ്ധ നിലപാടുള്ളതുകൊണ്ട്‌ അതു പ്രസിധീകരിക്കാൻ ആരും തയ്യാറാകുന്നില്ല. അത്‌ ഇന്ത്യയിൽ അച്ചടിച്ചാണ്‌ പാക്കിസ്ഥാനിൽ വിതരണം ചെയ്യുന്നത്‌. പാവപ്പെട്ടവരിൽ നിന്ന്‌ സർക്കാരിന്‌ വെല്ലു വിളിയുണ്ടാകും എന്ന്‌ തിരിച്ചറിയുന്ന ഭരണകൂടം, ആശയ പ്രചാരണാ യുധമായ മാധ്യമങ്ങൾക്ക്‌ നേരെ നിയന്ത്രണ മേർപ്പെടുത്തുന്നു. ഫ്രഞ്ചിലും, ഇറാനിയിലും, ഹിന്ദിയിലും തർജ്ജമ ചെയ്ത്‌ പ്രസിദ്ധീകരിച്ച എന്റെ പുസ്തകം പാക്കിസ്ഥാനിലെ സാധാരണക്കാരന്‌ വായിക്കാനാകുന്നില്ല. പാക്കിസ്ഥാനിലെ വരേണ്യ വർഗ്ഗത്തിൽ ഒരു പ്രതീക്ഷയും വേണ്ട. അവർ അലസരാണ്‌. ബുദ്ധിജീവികളാണെങ്കിൽ സർക്കാരിനോട്‌ ചേർന്നു നിൽക്കുന്നു. കുതറുന്നവരെ വരുതിയിലാക്കാൻ ഭരണകൂടങ്ങൾക്ക്‌ കഴിയുന്നുണ്ട്‌. എന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ എന്റെ അമ്മയുടെ കാറിന്‌ നേരെ ചിലർ വെടിവെച്ചു. കേസ്‌ ഫയൽ ചെയ്യാൻ പോയ ബന്ധുക്കളെ പോലീസ്‌ മർദ്ദിച്ചു. (അസീസ്‌ സർദ്ദാരി) എന്ന ഒരു വ്യക്തിയാണ്‌ ഇതെല്ലാം ചെയ്യിക്കുന്നതെന്ന്‌ ഞാൻ പറയുന്നില്ല. എന്നാൽ, എന്റെ കുടുംബം വേട്ടയാട പ്പെടുകയാണെന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌. പാക്കി സ്ഥാനിലെ പാവപ്പെട്ടവർ ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടു വരുമെന്നു തന്നെയാണ്‌ എന്റെ പ്രതീക്ഷ.

ഇതു പറയുന്നത്‌, ഇരുപത്തൊമ്പതുകാരിയായ പാക്കിസ്ഥാനിലെ എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ ഫാത്തിമ ഭൂട്ടോ.അന്താരാഷ്ട്രവേദികളിൽ പാക്കിസ്ഥാൻ വിരുദ്ധ രാഷ്ട്രീയം ആളിക്കത്തിക്കുന്ന ഫാത്തിമ വധിക്കപ്പെട്ട പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി സുൽഫീക്കർ അലി ഭൂട്ടോയുടെ മകൻ മൂർത്താസ ഭൂട്ടോയുടെയും ഫൗസിയ ഫസിലുദ്ദീന്റേയും മകൾ, കൊല്ലപ്പെട്ട മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ അനന്തിരവൾ. 1979 ലാണ്‌ സിയാ ഉൾഹക്‌` ഭരണകൂടം സുൽഫിക്കർ അലി ഭൂട്ടോയെ വധിച്ചതു. മർട്ഠ്താസായും കുടുംബവും നാടു കടത്തപ്പെട്ടു. കാബൂളിൽ, 1982 ലാണ്‌ ഫാത്തിമ ജനിച്ചതു. സിയായുടെ കാലശേഷം കറാച്ചിയിൽ തിരിച്ചെത്തി. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും, ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. കറാച്ചിയിൽ സ്ഥിരതാമസമാക്കി. 

1996 ൽ ബേനസീർ  പ്രധാന മന്ത്രിയയിരിക്കവെയാണ് സഹോദരൻ മൂർത്താസയെ പോലീസ്‌ വെടിവെച്ച്‌ കൊല്ലുന്നത്‌`. പതിനൊന്നു വർഷത്തിനു ശേഷം ബേനസീർ കൊല്ലപ്പെട്ടു. അവരുടെ ഭർത്താവ്‌ അസിഫ്‌ അലി സർദ്ദാരി ഭരണ നേതൃത്വത്തിലായി. സർദ്ദാരിക്കെതിരെ എഴുതിയും, പ്രസംഗിച്ചും ഫാത്തിമ രംഗത്തു വന്നു. നിരവധി വിമർശന ലേഖനങ്ങളും "സോംഗ്സ്‌ ഓഫ്‌ ബ്ലഡ്‌ ആന്റ്‌ സ്വാർഡ്‌" എന്ന കൃതിയും കോളിളക്കമുണ്ടാക്കി. ഭരണ കൂടത്തിന്‌ അനഭിമതയായ ഫാത്തിമ എഴുതിയിരുന്ന പംക്തികൾക്കെതിരെ മാധ്യമങ്ങളിൽ വിലക്കു വന്നു. പാക്കിസ്ഥാൻ ചാര സംഘടനയായ ഐ .എസ്‌.ഓ അവരെ സദാ പിൻതുടരാൻ തുടങ്ങി. പതിന്നാലാം വയസ്സിൽ ആദ്യപുസ്തകമായ "വിസ്പേർസ്‌ ഓഫ്‌ ദ ഡസേർട്ട്‌ "പ്രസിദ്ധീകരിച്ചു. "8.05പി.എം, 8 ഒക്ടോബർ  2005" എന്നഗ്രന്ഥം , കറാച്ചിയെ ഒരു ഭൂകമ്പ ത്തെക്കുറിച്ചെഴുതിയ അന്വേഷണാ ത്മക പത്രപ്രവർത്തന മാതൃകയിലാണ്‌ രചന.

"ഒരേ ചരിത്രത്തിന്റെ ഭാഗമായി നിലകൊണ്ട്‌ ഇത്രയും അടുത്തുകിടക്കുന്ന ഇന്ത്യയും, പാക്കിസ്ഥാനും അകന്നു നില്‍ക്കുന്നു എന്നത്   സമീപനത്തിന്റെ പ്രശ്നമാണ്‌. " ആ സമീപനം മാറ്റേണ്ടത്‌`തന്നെ യാണെന്നതിൽ സംശയ മില്ല. " അവർ കേരളം സന്ദർശിച്ച അവസരത്തിൽ മാധ്യമങ്ങളുമായി അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കുകയുണ്ടായി.