കേരളയാത്രയും, യേശു മാഹാത്മ്യവും വിരോധാഭാസം

എം.എൻ.കാരശ്ശേരി
മതത്തിന്റെ ആളുകൾ രാഷ്ട്രീയം കളിക്കുന്നതും രാഷ്ട്രീയത്തിന്റെ ആളുകൾ മതം കളിക്കുന്നതും ഒരു പോലെ പ്രശ്നമാണെന്ന്‌ സെമിനാറിൽ അധ്യക്ഷത വഹിച്ച പ്‌റൊഫസ്സർ എം.എൻ. കാരശ്ശേരി പറഞ്ഞു.

ആത്മീയത കേരളത്തിൽ കച്ചവടമാകുന്ന അവസ്ഥയാണ്‌. ഇതിനെ ചികിത്സിക്കണമെങ്കിൽ ആദ്യം രോഗമുണ്ടെന്ന തിരിച്ചറിവ്‌ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേകന്നൂരിന്‌ എന്തു പറ്റി എന്ന്‌ അന്വേഷിക്കാതെ മദനിക്ക്‌ വേണ്ടി നിയമ സഭ പോലും ശബ്ദിച്ച സ്ഥിതിയാണ്‌ ഉണ്ടാ യത്‌.  കേരളത്തിൽ അര ലക്ഷം കോടി രൂപ പ്രതിവർഷം പ്രവാസികളുടേതായി വരുമ്പോഴും വയ നാട്ടിൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.