![]() |
എം.ടി. |
അതിസമ്പന്നതയുടെ നാടായി കേരളം മാറുന്നു. ഈ അവസ്ഥ അപകടത്തിലേക്കാണ്
മലയാളി കളെ എത്തിക്കുക. അത് പ്രവചനാതീതമാണ്. സമ്പത്തിന്റെ ഒഴുക്കു മൂലം
ഉപഭോഗ സംസ്ക്കാര ത്തിന്റെ മൂർദ്ധന്യതയിലാണ് കേരളം ഇപ്പോഴുള്ളത്. അത് ആത്മഹത്യകൾ
വർദ്ധിക്കാനും, മദ്യം കൂടുതൽ ചെലവാകാനും ഇടയാക്കുന്നുണ്ട്. വിദ്യാസമ്പന്നരായിട്ടും
സകല സാമ്പത്തിക തട്ടിപ്പുകളിലും മലയാളികൾ അകപ്പെട്ടുപോകുന്നു
ധനാകർഷണയന്ത്രങ്ങളും,
മറ്റുള്ളവരിൽ മോഹം ജനിപ്പിക്കാനെന്ന പേരിലുള്ള മരുന്നുകളും ഒരു മടി യുമില്ലാതെ
മലയാളികൾ വാങ്ങിക്കൊണ്ടിരിക്കുകയാണ്. നെറ്റ് വർക്ക് കേസുകൾ പെരുകി. പണം
പെരുപ്പി ക്കാൻ പുതിയ ശൃംഖലകളും നിക്ഷേപങ്ങളും തേടുന്നവരായി മാറി മലയാളികൾ. ഈ സാമ്പ ത്തിക ദുര മൂലം എല്ലാ രംഗങ്ങളിലും അസ്വസ്ഥകൾ കൂടി വരികയാണെന്നും എം. ടി.
അഭി പ്രായപ്പെട്ടു.
തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് നടന്ന "കേരളം
-വർത്തമാന കാലത്തിന്റെ ആധികൾ " എന്ന വിഷയ ത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ
ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം