മനുഷ്യാവസ്ഥയുടെ വൻകരകൾ തേടിയുള്ള യാത്രയാണ്‌ എഴുത്ത്‌-


                                                                                          
എം.ടി.


ഭൂഖണ്ഡങ്ങൾ തേടി കണ്ടെത്തുന്ന സാഹസികരായ യാത്രികരെപ്പോലെ മനുഷ്യാവസ്ഥയുടെ വൻകരകൾ തേടിയുള്ള യാത്രകളാണ്‌ എഴുത്തുകാരൻ നടത്തുന്നതെന്ന്‌ എം.ടി. വാസുദേവൻ നായർ പ്രസ്താവിച്ചു. അദ്ദേഹം തുടർന്നു" ഗ്രാമീണനായ ഒരു കുട്ടിയുടെ മനസ്സിൽ അനുരണനം ചെയ്ത വികാരങ്ങൾ കുറിച്ചിടുകയായിരുന്നു. , തന്റെ ബാല്യത്തിൽ താൻ ചെയ്തത്‌. അക്കാലത്ത്‌ അതത്ര എളുപ്പമല്ലായിരുന്നു. ഈ ബുദ്ധിമുട്ടുള്ള യാത്രക്കിടയിൽ പൂർവ്വസൂരികളുടെ നന്മ്‌ കൊണ്ടാണോയെന്നറിയില്ല ചില അനുഗ്രഹ തണലുകൾ കിട്ടി. അത്‌ എന്നെ മുന്നോട്ട്‌ നയിക്കുന്നു.

കുട്ടിയായിരുന്നപ്പോൾ വാക്കുകൾ ചേർത്ത്‌ വാക്യങ്ങളുണ്ടാക്കി കളിക്കുമായിരുന്നു. അതിലൂടെ ചിലത്‌ പറയണമെന്ന്‌ തോന്നി. കുറേയൊക്കെ എഴുതി. എന്റെ നാട്ടിലെ കുന്നിൻ ചെരുവിൽ നിന്നും ഞാൻ പറഞ്ഞതിന്‌ ചില പ്രതികരണങ്ങളുണ്ടായി. പിന്നെ ഇനിയെന്ത്‌ പറയാനുണ്ടെന്ന്‌ വായനക്കാരൻ ചോദിച്ചു. വായനക്കാരൻ എഴുത്തുകാരന്റെ മുന്നിൽ വെയ്ക്കുന്ന കെണിയാണത്‌. എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം വായിക്കാനായാൽ ചെറുപ്പത്തിൽ പഠിപ്പു പൂർത്തിയായെന്നായിരുന്നു എന്റെ നാട്ടിലെ വിശ്വാസം. രാമായണത്തിലെ ഏഴു വരിയും ഏഴക്ഷരവും തള്ളി വായിക്കാൻ പറയും. ആറു വയസ്സുകാരനെക്കൊണ്ട്‌ രാമായണത്തിലെ "സുന്ദരകാണ്ഡം" പോലും വായിപ്പിക്കും. അങ്ങനെ ദേശത്തിന്റെ ഭാവി, കാലത്തിന്റെ, രാഷ്ട്രത്തിന്റെ ഭാഷ പഠിപ്പിച്ച എഴുത്തച്ഛനോട്‌ നാമെല്ലാം കടപ്പെട്ടിരിക്കുന്നു.

"യൂലീസസ്‌ എഴുതിയ ജെയിംസ്‌ ജോയ്സ്‌ പറഞ്ഞത്‌ ഡ്ബ്‌ളിൻ എന്ത്‌ ചിന്തിക്കുന്നുവെന്ന്‌ അറിയാൻ എന്റെ ചിന്ത വായിച്ചാൽ മതിയെന്നാണ്‌. കാലം മാറി, കാലത്തിന്റെ മാറ്റങ്ങൾ അറിഞ്ഞിരുന്ന എഴുത്തുകാരൻ` സ്വന്തം വീട്‌ എന്തു ചിന്തിക്കുന്നുവെന്നുപോലും അറിയാതായി രിക്കുന്നു. സങ്കീർണ്ണമായ കാലഖട്ടത്തിൽ പ്രമേയങ്ങൾ കണ്ടെത്തുകയാണ്‌ എഴുത്തുകാരന്റെ പ്രശ്നം. അജ്ഞാതനായ വായനക്കാരന്‌ എനിക്കു കൊടുക്കാൻ കഴിയുന്നത്‌ നൽകുന്ന പ്രയാസ കരമായ യാത്രയാണിത്‌.

കേരളസർക്കാരിന്റെ എഴുത്തഛൻ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട്‌ , തിരുവനന്തപുരം ദർബാർ ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "അൽപ്പദീപങ്ങൾ നിറം ചാർത്തിയ ഈ ദർബാർ ഹാളിൽ നിങ്ങൾ എന്നെ പുരസ്ക്കാരം നൽകി ആദരിക്കുമ്പോൾ ആദരിക്കുന്നത്‌` മലയാള ഭാഷയെയാണ്‌, എഴുത്തച്ഛനെയാണ്‌" അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകാകിയായ മനുഷ്യന്റെ ആന്തരിക പ്രകമ്പനങ്ങളേയും സ്വപ്നങ്ങളേയു വ്യഥകളേയും ആവി ഷ്ക്കരിച്ച എഴുത്തുകാരനാണ്‌ എം.ടി. വാസുദേവൻ നായരെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ പെരുമ്പടവം ശ്രീധരൻ ആശംസകൾ അർപ്പിച്ചുകൊണ്ട്‌ പ്രസ്താവിച്ചു.

കേരളമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എഴുത്തച്ഛൻ പുരസ്ക്കാരവും, പ്രശസ്തി പത്രവും എം.ടി. ക്കു സമ്മാനിച്ചു.