തലമുറകളുടെ അന്തരം
എല്ലാ കാലഘട്ടങ്ങളിലും ഒരു പക്ഷേ ഉൽപ്പത്തി തൊട്ടേ ഉണ്ടായിരുന്നതായി
കാണാവുന്നതാണ്`. തലമുറകളുടെ വിടവ് ഒരു വികടസൃഷ്ടിയും യുവജനതയെ മനസ്സിലാക്കുന്നതിൽ
നിന്ന് ഒഴിഞ്ഞുമാറാനുള്ള വികല സിദ്ധാന്തവുമാണ്. എല്ലാ കാലങ്ങളിലും സമൂഹവും
സാഹചര്യങ്ങളുമാണ് വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതും, നയിക്കുന്നതും.
സമൂഹത്തിന്റെ എല്ലാ നന്മകളും, തിന്മകളും വ്യക്തികളിൽ ഏറിയും കുറഞ്ഞും
കാണാവുന്നതാണ്. ആഗോളവത്ക്കരണത്തിന്റേയും, ഉദാരീകരണത്തിന്റേയും, ഫലമായി ലോകത്തിന്റെ
അതിരുകൾ ചുരുങ്ങി ലോകമേ തറവാട് എന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ട അവസ്ഥയാണ്`
ഇന്നുള്ളത്. ഈ ലോകപരിസരത്തിൽ നിന്നുകൊണ്ടായിരിക്കണം യുവജനതയെ അറിയാനും
മനസ്സിലാക്കാനും ശ്രമിക്കേണ്ടത്. ജീവിതാവസ്ഥ അളമുട്ടി നിൽക്കുന്ന
വർത്തമാനകാലസാഹചര്യത്തിൽ ജീവിതം എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനു വിഘാതമായി
നിൽക്കുന്ന ശക്തികളോട് കലഹിക്കുന്ന മനസ്സിൽ ഉണ്ടാക്കുന്ന വ്യവസ്ഥിതിയോടുള്ള
വെറുപ്പും., വൈരാഗ്യവും, വിവരണാതീതമാണ്. അറിവും, വിവരങ്ങളും ലഭിക്കുന്നതിനുള്ള
നിരവധി സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി മനസ്സിനെ ഉണർത്തിവെച്ചവരാണ്.
ലിംഗഭേദമെന്യേ അന്യോന്യം ഇടപഴകുന്നതിനും ആശയവിനിമയം നടത്തുന്നതിനും
യുവതല മുറക്ക് ഇന്ന് സാധ്യമാണ്. ഈ സാഹചര്യം ആരോഗ്യപരമായും കുറ്റമറ്റതായും
സഹവർത്തിക്കുന്ന അനേകം ചെറുപ്പക്കാർ ഉണ്ട്. പക്ഷേ നിഷ്ക്കപടതയും , ആത്മാർത്ഥതയും
തുറന്ന സമീപനവും മുഖമുദ്രയാകേണ്ട ഇത്തരം കൂട്ടായ്മകളെ ചൂഷണത്തിനു വിധേയമാക്കുന്ന
അൽപ്പം ചില കുടില മനസ്സുകൾ ഉണ്ട് എന്നത് സത്യമാണ്`. അവരെ കണ്ടറിഞ്ഞ്
മാറ്റിനിർത്തുക മാത്രമാണ് പോം വഴി. യുവജനത പൊതുവേ സത്യസന്ധരും, താരതമ്യേന കാപട്യം
ഇല്ലാത്തവരും അദ്ധ്വാനിക്കാൻ സന്നദ്ധത ഉള്ളവരും ആണ്. ഈ അദ്ധ്വാന ശീലത്തെ ശരിക്കും
ചൂഷണം ചെയ്യുന്നത് വിവര സാങ്കേതിക രംഗത്തെ തൊഴിൽദായകരാണ്.
പ്രശ്നങ്ങളെ
അതീവജാഗ്രതയോടും, സൂക്ഷ്മനിരീക്ഷണത്തോടേയും മനസ്സിലാക്കി ഫലപ്രാപ്തി
കൈവരിക്കുന്നതിനുള്ള പാടവം എടുത്തുപറയേണ്ട കഴിവാണ്. ഫലപ്രാപ്തിക്കുവേണ്ടി ജീവിതം
മുഴുവൻ അഥവാ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥയോട് ഒട്ടും യോജിക്കുന്നവരല്ല
യുവതലമുറ. ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന ജീർണ്ണതക്ക് പരിഹാരം കാണുന്നതിനും മേലാള
കീഴാള അവസ്ഥ ഇല്ലായ്‌മ ചെയ്യാനും ആത്മാർത്ഥമായി ആഗ്രഹിക്കുകയും അഴിമതി
നിർമാർജ്ജനത്തിന് അരയും തലയും മുറുക്കി രംഗത്തു വന്നതും അവരാണ്`. അമേരിക്കയിൽ
വാൾസ്ട്രീറ്റ് സമരം തൊടുത്തുവിട്ടതും ആ സമരം യൂറോപ്പിലേക്ക് വ്യാപിപ്പിച്ചതും
യുവജനതയാണ്. ഇന്ത്യയിൽ അണ്ണാഹസാരെ നേതൃത്വം കൊടുത്ത അഴിമതി വിരുദ്ധസമരത്തിലും
യുവജനതയുടെ ആത്മവീര്യം കാണാവുന്നതാണ്.
യുവതലമുറയിൽ അധികമായി കണ്ടുവരുന്ന
ഒരു വിപത്താണ്` വിവാഹമോചനം.സ്നേഹിച്ചു വിവാഹിതരയവരിലും മുതിർന്നവർ
നിശ്ച്ചയിച്ചുറപ്പിച്ച് വിവാഹിതരായവരിലും ഒരു പോലെ കണ്ടുവരുന്ന വേർപ്പിരിയൽ
പ്രത്യേക പഠനം ആവശ്യപ്പെടുന്ന ഒരു പ്രതിഭാസമാണ്. സ്ത്രീയിലെ സ്വത്വബോധം
പരിഗണിക്കാത്തതുകോണ്ടും , അഭിരുചിവ്യത്യാസങ്ങളിൽ നിന്നുണ്ടായ അസ്വാര സ്യ ങ്ങൾ കൊണ്ടും
ഉണ്ടാകുന്ന വേർപ്പിരിയൽ കാരണങ്ങളിൽ ചിലതു മാത്രമാണ്
യുവസമൂഹത്തിൽ
പരന്ന വായന ഇല്ലെന്നു തന്നെ പറയാം. പക്ഷേ ഗൗരവമായ വായന ഇഷ്ടപ്പെടുന്ന ഒരു നല്ല
വിഭാഗം ചെറുപ്പങ്ങൾ ഇന്നും ഉണ്ട്. ഭൂരിഭാഗവും വായന നിറവേറ്റുന്നത് നെറ്റിൽ
കൂടിയാണ്. വായനയുടെ സർഗ്ഗാത്മകത ഇത്തരം വായനയിൽ നിന്നും ലഭിക്കുന്നില്ല. വായന
ഇവിടെ ഉപരിപ്‌ളവമാകുന്നു. ഇതിന്നുത്തരവാദി വിദ്യാഭ്യാസരീതിയും,
പാഠ്യപദ്ധതി കളുമാണ്. മക്കളെ പ്രോഫഷണൽസ് മാത്രമാക്കി വളർത്തിക്കൊണ്ടുവരുന്ന
രക്ഷിതാക്കളും , യുവ മനസ്സുകളെ ജീൻ കെട്ടിയ കുതിരയെപ്പോലെ മുന്നോട്ടു നോക്കാൻ മാത്രം
പ്രേരിപ്പിക്കുന്ന രക്ഷിതാക്കളും ആണ്.
യുവതലമുറയെ ആശങ്കയോടെ നോക്കി
കാണേണ്ട അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തേണ്ട ഒരാവശ്യവും ഇല്ല.
കാലഘട്ടത്തിന്റെ മിടിപ്പും തുടിപ്പും അവരിൽക്കൂടിയാണ് സമൂഹ ത്തിൽ എത്തുന്നത്.
തലമുറയുടെ വിടവിന്റെ പേരിൽ പെരുന്തച്ചൻ(അറിഞ്ഞോ, അറിയാതേയോ) സമീപനം അനുവർത്തിക്കാതെ
യുവതലമുറയെ ചേർത്തു നിർത്തി മുൻതലമുറക്കു ലഭിച്ച അനുഭവസമ്പത്ത് പ്‌അകർന്നു
കൊടുക്കുന്നതാണ് ക്ഷേമൈശ്വര്യമായ നടപടി, കാലഘട്ടത്തിന്റെ ആവശ്യവും.