എം.കെ. സാനു
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ പ്‌രൊഫസ്സർ എം.കെ. സാനുവിന്റെ
വാക്കുകളാണ് തലവാചകം. "കേരളത്തിനു ലഭിച്ച അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്"`.
അദ്ദേഹം വാചകം മുഴുവനാക്കി എഴുതുമ്പോൾ നമുക്കൊരു ഉൾക്കാഴ്ച്ച ഉണരും. അങ്ങനെയൊരു
ഉൾക്കാഴ്ച്ചയിൽ എനിക്ക് അനുഭവപ്പെട്ടതാണ് " ആൾക്കൂട്ടത്തിനു നടുവിലും ബഷീർ
ഏകാകി യായിരുന്നുവെന്ന്"."ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ" എന്ന കൃതി എഴുതാനുള്ള
പ്രേരണയും ശക്തിയും എം.കെ. സാനുവിനുണ്ടായത് ബഷീറിനെ അവഗാഹമായി
പഠിച്ച തോടെയായിരുന്നു. നീണ്ട കാലത്തെ നിത്യപരിചയം , സൗഹൃദം, കൃതികളിലൂടേയുള്ള
സഞ്ചാര ങ്ങൾ, ബഷീറിന്റെ ഉമ്മയും, സഹോദരിയുമടങ്ങുന്ന കുടുംബവുമായുള്ള നിരന്തര ബന്ധം- രണ്ടു വർഷത്തെ നിരന്തരപരിശ്രമത്തിന്റെ പരിണതഫലമായിരുന്നു പ്രസ്തുത ഗ്രന്ഥം.
അയ്യപ്പപ്പ ണിക്കരുടെ കൃതികളിലൂടെയാണ് ഇപ്പോൾ സാനുമാഷ് സഞ്ചരിക്കുന്നത്. മറ്റൊരു
കൃതിയുടെ പിറവിയിലേക്കുള്ള വഴി തുറക്കുകയാണ്.