ഓ.എൻ.വി - കാൽപ്പനികതയുടേയും ഗ്രാമ ഭംഗിയുടേയും കരുത്ത്‌

                           ഡോ: സുകുമാർ അഴീക്കോട്                                    

കാൽപ്പനികതയുടേയും, ഗ്രാമഭംഗിയുടേയും കരുത്ത്‌ കവിത യിലേക്കാവാഹിച്ച ഓ.എൻ.വി. എന്നും പുരോഗമന ചിന്തകൾക്കൊപ്പം നിലകൊണ്ട വ്യക്തിയാണ്‌ എന്ന്‌ സുകുമാർ അഴീക്കോട്‌` അഭിപ്രായ പ്പെട്ടു. മലയാള ഭാവുകത്വങ്ങളിൽ സോഷ്യലിസ്റ്റു ദർശനം ചാലിച്ചെടുത്ത്‌ കവിതയേയും, സാംസ്ക്കാരിക ബോധത്തേയും ചുവപ്പിച്ച ഓയെൻവിക്ക്‌ ആറാമത്‌ വാഗ്ഭടാനന്ദ പുരസ്ക്കാരം സമ്മാനിച്ചുകൊണ്ട്‌ സുകുമാർ അഴീക്കോട്‌ സംസാരിക്കുകയായിരുന്നു. തൃശൂർ, പേരാമംഗലത്ത്‌ ചികിത്സ യിൽ കഴിയുന്ന സുകുമാർ അഴീക്കോടിനെ ആശുപത്രിയിൽ സന്ദർശിക്കാൻ ഓ.എൻ.വി. എത്തുന്ന വിവരമറിഞ്ഞ്‌, വാഗ്ഭടാനന്ദ ട്രസ്റ്റ്‌ അധികൃതർ, ആശുപത്രിയിൽ വെച്ച്‌ പ്രസ്തുത സമ്മാനദാനം നിർവ്വഹിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇരുപത്തഞ്ചായിരം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്ക്കാരം. എം.മുകുന്ദൻ മുഖ്യാതിഥിയായി രുന്നു.

അധികാരത്തിനു വേണ്ടിയും പ്രീതിപ്പെടുത്താൻ വേണ്ടിയും താനും അഴീക്കോടും ആരേയും തേടിപ്പോയിട്ടില്ലെന്ന്‌ ഓ.എൻ.വി. പറഞ്ഞു. ആദ്യ കാലങ്ങളിൽ വിരുദ്ധ ചേരി യിലായിരുന്നെങ്കിലും മനുഷ്യ സ്നേഹ ത്തിനായിരുന്നു രണ്ടു പേരും നില കൊണ്ടതെന്നും, എന്നും സൗഹൃദം നില നിർത്തിയിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജ്ഞാനപീഠം അവാർഡിനു പുറമേ, ഈ വർഷം പദ്മഭൂഷൺ പുര സ്ക്കാരവും ഓ.എൻ.വി.യെ തേടിയെത്തിയിരുന്നു.

വിമർശകരെല്ലാം ഏകമനസ്സോടെ അഴീക്കോടിനെ കാണാൻ ആശുപത്രി യിലെത്തുന്നത്‌ സമാനതകളില്ലാത്ത സംഭവമാണെന്ന്‌ എം.മുകുന്ദൻ പറഞ്ഞു. "അഴീക്കോടിന്റെ ശതാഭിഷേക സ്മരണിക" ഓ.എൻ.വി ക്കും, എം.മുകുന്ദനും, ജയരാജ്‌ വാര്യർക്കും സുകുമാർ അഴീക്കോട്‌ സമ്മാനിച്ചു.