സാക്ഷരത

                                                     വി.എൻ.പ്രതാപൻ
         ഈയിടെ നവാഗതനായ ഒരെഴുത്തുകാരന്റെ വിലാപം ഒരു വാരികയിൽ വായിക്കുകയുണ്ടായി. :ഒരു പുതിയ പുസ്തകത്തിന്‌ എത്ര വായന ക്കാരുണ്ടാകുമെന്നും അഞ്ചു കൊല്ലത്തിനുള്ളിൽ എത്ര എഡിഷൻ പുറത്തിറങ്ങുമെന്നും" !
മൂന്നേകാൽ കോടി ജനതയിൽ നൂറു ശതമാനം സാക്ഷരതയിൽ ഏറി വന്നാൽ ഒരു നാലായിരം അയ്യാ യിരം ആളുകൾ ഒരെഴുത്തുകാരനെ അറിയും. അല്ലാത്തവർ വളരെ വളരെ അപൂർവ്വ്വം. " വിജയനും വി.കെ.എന്നും കോവിലനും മരിച്ചപ്പോൾ ആരാണിവർ എന്ന്‌ മൂക്കത്ത്‌ വിരൽ വെച്ചിട്ടുണ്ടാകും ഭൂരിപക്ഷം ജനത.
ഈ അയ്യായിരം പേരിൽ നിന്നൊരാൾ അതായത്‌ വിദേശത്തുള്ള ഒരു ബന്ധു നാട്ടിൽ ലീവിന്നു വന്നു പോകുന്നതിന്റെ തലേന്നാൾ അടുത്തുള്ള നഗരത്തിലൊന്നു പോകും. കുറേ ഹാന്റിക്രാഫ്റ്റ്സ്‌ ഐറ്റംസ്‌ വാങ്ങുന്ന തിന്നിടെ ബുക്ക്സ്റ്റാളിൽ കയറി ഒരു നാലയ്യായിരം ഉറുപ്പികയുടെ നല്ല പുസ്ത കങ്ങൾ വാങ്ങിക്കാനും മറക്കാറില്ല. മലയാളത്തിനെ സ്നേഹിക്കുന്ന മറുനാട്ടുകാരുടെ തലമുറ അന്യം നിന്നിട്ടില്ലെന്ന സന്തോഷത്തിൽ പങ്കു ചേരും. കേരളത്തിനേക്കാൾ കൂടുതൽ സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടക്കുന്നത്‌ മലയാളിയുള്ള മറുനാട്ടിലാണെന്ന്‌ തോന്നാറുണ്ട്‌. ഇവരുടെ മക്കൾ എന്നെങ്കിലും തങ്ങളുടെ വേരുകൾ തേടി പുഴകളും കായലുകളും പച്ചപ്പുകളും നിറഞ്ഞ പിതൃഭൂമിയിൽ എത്തുമ്പോഴാണ്‌` മലയാളം രക്ഷപ്പെടുക എന്ന ഒരുൾവിളി പലപ്പോഴും തോന്നാറുണ്ട്‌. പക്ഷേ, അപ്പോഴേക്കും ഭാഷ ഇവരുടെ നാവിൽ നിന്ന്‌ വഴുതി പ്പോയിട്ടുണ്ടാകും. ഭാഷയെ നിലനിർത്തുക എന്ന മൗലികമായ കാഴ്ച്ചപ്പാട്‌` മറുനാടൻ മലയാളികളായ രക്ഷിതാ ക്കളുടെ ഉത്തര വാദിത്വത്തിൽ നിക്ഷിപ്പ്തമാണ്‌`. നമ്മുടെ സംസ്ക്കൃതി -പൈതൃകം ഒക്കെ വീണ്ടെ ടുക്കാൻ പുതുതലമുറയെ ബോധവാന്മാരേക്കേണ്ടത്‌ ഈ രക്ഷിതാക്കളുടെ കടമയാണ്‌. തലമുറ കളുടെ വിടവിന്നും സങ്കീർണ്ണമായ ജീവിത പശ്ച്ചാത്തലത്തിനും അപ്പുറത്ത്‌ ആരേക്കാളും മോശ മല്ലാത്ത വണ്ണം മനുഷ്യനും , ഭാഷയും മാടി വിളിക്കുന്നുണ്ടെന്ന ബോധം...!
ഇനിയൊരു പതിവു സംഭവം. കോളിംങ്ങ്‌ ബെൽ കേട്ട്‌ വാതിൽ തുറക്കുമ്പോൾ ഫുൾ സ്യൂട്ടിൽ ടൈ ഒക്കെ കെട്ടി ഒരു കൗമാരക്കാരൻ. സാർ, എം.ബി.എ.ക്കു പഠിക്കുന്നു. പ്രോജക്റ്റിന്റെ ഭാഗമായാണ്‌ ഈ വിൽപ്പന എന്ന പതിവു വാചകം. ചോദ്യം ചെയ്യാൻ മുതിർന്നില്ല. ജീവിത പ്രശ്നമല്ലേ! എന്തെങ്കിലും വാങ്ങിക്കാമെന്നു വെച്ചാൽ സോപ്പോ, ചീർപ്പോ, കണ്ണാടിയോ, സന്ധി വേദന മാറ്റുന്ന മുൾച്ചെരിപ്പോ ആവി പിടിക്കുന്ന ഇൻഹെയ്‌ലറോ ഒന്നുമില്ല. മൂന്നു നാലു വലിയ തടിച്ച പുസ്തകങ്ങൾ. ഒന്നാംന്തരം ബൈന്റിംഗ്‌.ബഹുവർണ്ണ കവർ. എൻസൈക്ലോപ്പീഡിയ രൂപത്തിൽ. വലിയ വിലയിൽ.ഡിസ്കൗണ്ട്‌ ഉണ്ട്‌. അയ്യോ സുഹൃത്തേ ഇവിടെ ആരും റിസർച്ച്‌ ചെയ്യുന്നില്ല. ഞങ്ങൾ വല്ല നോവലോ, കഥയോ, കവിതയോ സീരിയലോ ഒക്കെ വായിച്ചിരിക്കും.
ഈയൊരു പരിപാടി ആർക്കും ചെയ്യാവുന്നതാണ്‌. ലീഡിങ്‌ പബ്ലിഷേഴ്സിനുപോലും. കൊക്കിലൊ തുങ്ങുന്ന വിലകളാകുമ്പോൾ ആൾക്കാർ വാങ്ങാൻ തയ്യാറാകും. വായിക്കാനും വിമുഖത കാണിക്കില്ല. പണ്ട്‌ പരിഷത്തുകാർ വിജയകരമായി ഇത്‌ നടപ്പാക്കിയിരുന്നു. മൂന്നേകാൽ കോടി ജനതയിൽ ഒരു ലക്ഷം വായനക്കാരെ സൃഷ്ടിക്കാൻ കഴിയുമോയെന്ന ഒരു കർമ്മ പരിപാടി വേണ്ടപ്പെട്ടവരും പരിചയസമ്പന്നരും പ്രായോഗിക മാക്കിയാൽ വിജയിക്കാ വുന്നതാണ്‌. കുറേയേറെ തൊഴിലവസര ങ്ങളുമുണ്ടാകും. വലിയ എഴുത്തുകാരുടെ കൃതികൾ ദന്തഗോപുരത്തിൽ പോയി മാത്രമേ വാങ്ങാൻ പാടുള്ളു എന്നില്ലല്ലോ. സംഭവം കുറേയേറെ ജനകീയമാക്കാനും കഴിയും.
 പറഞ്ഞുവന്നത്‌ ഇത്രമാത്രം..അഭ്യസ്തവിദ്യരുടെ ഒരു സമൂഹവും, വായനാശീലവും സമരസ പ്പെട്ടുപോകുമ്പോൾ വല്ലാത്ത ഒരു പരി വർത്തനത്തിന്‌ അത്‌` പ്രചോദനമാകും. ഒരു ഭാഷ രക്ഷ പ്പെടുകയും ഒരു സമൂഹം മുഴുവൻ അതിന്റെ പ്രയോജനം അനുഭവിക്കുകയും ചെയ്യും.
 രാഷ്ട്രീയക്കാർ പറയാറുണ്ട്‌; വീടു കയറിയിറങ്ങിയാൽ സംഭാവന കിട്ടും. പൈസക്കു പ്രയാസ മാവില്ല. പക്ഷേ പോകാൻ ആളു വേണ്ടേ........!