മുഖാമുഖം-2 സാംസ്ക്കാരിക പ്രവർത്തകൻ എ.ഗോപിനാഥ് സാർത്ഥകം ന്യൂസിനോട് സംവദിക്കുന്നു.



വർഗ്ഗപരമായ ധ്രുവീകരണത്തിന്‌ ശക്തിയും വേഗവും വർദ്ധിപ്പിക്കുക



വിവരസാങ്കേതിക രംഗത്തേയും മറ്റു ശാസ്ത്രസാങ്കേതിക മാധ്യമങ്ങളുടെയും ഫലപ്രദമായി ,തങ്ങൾക്കനുകൂലമായി ഉപയോഗിക്കാൻ മൂലധനശക്തികൾക്ക് കഴിയുന്നുണ്ട്‌.ബാഹ്യമായി സ്വീകാര്യമാകുന്ന രീതിയിൽ‘ ആഗോളീകരണം’എന്ന പരികൽപ്പനയുടെ അപകടകരമാകുന്ന നടത്തിപ്പിലൂടെ ലോകത്തെ മുഴുവൻ സാമ്പത്തികമായും, ബൌദ്ധികമായും കീഴടക്കുമ്പോൾ,അവർ തന്നെയാണ്  ജനശത്രു എന്ന തിരിച്ചറിവുണ്ടാക്കാനും,അതിനെതി
രെ ശക്തമായ ഒരു പ്രതിരോധനിര കെട്ടിപ്പടുക്കുവാനും പീഡിതർക്ക് കഴിയുന്നില്ല എന്നത് വസ്തുതയാണ് . അതിവേഗം വളർന്നു വന്ന ചൂഷിത സമൂഹത്തിന്റെ ലക്ഷ്യബോധത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ, അവകാശബോധവികാസങ്ങൾ, സമരങ്ങൾ എന്നിവയെ തളർത്താനും,പ്രതിരോധങ്ങളെ ദുർബ്ബലമാക്കാനും അധീശശക്തികൾ ക്കു കഴിയുന്നു. പകരം വർഗ്ഗീയത, വംശീയത, ജാതീയത, ലൈംഗീകത മുതലായ ഇടുങ്ങിയ ചിന്തകളുടെ പരിസരങ്ങളിലേക്കാണ്  മനുഷ്യൻ നയിക്കപ്പെടുന്നത്`. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനങ്ങളെ മൂലധനശക്തികൾ  തന്നെ വിലയ്ക്കെടുത്തുകൊണ്ട് നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ വക്താക്കളായി അരാഷ്ട്രീയത അതിവിദഗ്ദ്ധമായി പ്രചരിക്കപ്പെടുകയും ചെയ്യുന്നു. മാധ്യമങ്ങൾ വിതരണം ചെയ്യുന്ന, പരസ്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മനഷ്യനാണിന്ന്‌. വൈവിദ്ധ്യവൈരുദ്ധ്യങ്ങളുടെ സങ്കീർണ്ണതകൾ നിറയുന്ന ഇന്ത്യയിൽ വർഗ്ഗ വിരുദ്ധപ്രവർത്തനം എളുപ്പമാണ്‌. വിശ്വാസവും,അന്ധവിശ്വാസവും,ആൾദൈവപ്രീണനവും.ആത്മീയവിപണനവും ആൾക്കൂട്ടങ്ങളെ അരാഷ്ട്രീയരാക്കുന്നു. സാമ്രാജ്യത്വ സാമ്പത്തിക വ്യവസ്ഥ അടിച്ചേൽ പ്പിക്കുന്നതിലൂടെ,അവരുടെ ചീഞ്ഞളിഞ്ഞ സംസ്ക്കാരത്തിന്റെ ജാരഗർഭവും ഈ ജനത ഏറ്റെടുക്കേണ്ടിവരുന്നു.


ഈ രാഷ്ട്രീയവസ്തുതകളു ടെ കാതൽ ചികഞ്ഞ് വർഗ്ഗപരമായ ധ്രുവീകരണത്തിന്‌ സജ്ജരാക്കുന്ന ദിശാബോധമുള്ള  പ്രസ്ഥാനങ്ങൾ ഉയർന്നു വരണം. വൈയക്തിക വിയോജിപ്പുകൾക്ക് അവധി കൊടുത്തുകൊണ്ട് ആശയപരവും,ആദർശനിഷ്ഠയുമുള്ള സംവാദങ്ങൾക്ക് വേദിയൊരുക്കാനും ബോധപൂർവ്വ ശ്രമങ്ങൾ ഉണ്ടായേ തീരു. അതിന്‌ ശക്തിയും വേഗവും വർദ്ധിപ്പിക്കുക എന്നതാണ്‌ വർത്തമാനകാലം ആവശ്യപ്പെടുന്നത്‌. ശ്രീ ഗോപിനാഥ് പറഞ്ഞു നിർത്തി.

1967-ൽ എസ്.എസ്.എൽ.സി പാസ്സായി ഗുരുവായൂരിൽ നിന്ന്‌ ബാംഗ്ളൂരിലേക്ക് വണ്ടി കയറിയതാണ് . ഐ.ടി.ഐയുടെ നാലു വർഷത്തെ മെക്കാനിക്കൽ കോഴ്സ്‌(.നാഷണൽ അപ്പ്ര ന്റിസ് ഷിപ്പ് ) പാസ്സായി.ഐ.ടി.ഐയിൽതന്നെ ജോലിയിൽ പ്രവേശിച്ചു. തുടർന്നുള്ള ജീവിതം പൂർണ്ണമായും ജനങ്ങൾക്കിടയിൽ. 1969-ൽ പത്തൊൻപതാം വയസ്സിൽ ബൈപ്പനഹള്ളി കേരള സമാജത്തിന്റെ വൈസ് പ്രസിഡണ്ട്‌,ജന:സെക്രട്ടരി എന്നീ സ്ഥനങ്ങൾ ഏറ്റെടുത്ത്‌ മലയാളികളു ടെ തോഴനായി. 73 മുതൽ ഐ.ടി.ഐ.എംബ്ളോയീസ് യൂണിയനിൽ എക്സിക്യൂട്ടീവ് അം ഗമായി. 26 വർഷം,ഒരിക്കൽ പോലും തോൽക്കാതെ വർക്കിംഗ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു മലയാളിയില്ല. 76 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്(മാർക്സിസ്റ്റ്)പാർട്ടിയിൽ അംഗമാണ്‌. കെ.എൻ.ഇ.ട്രസ്റ്റിലെ ട്രസ്റ്റീ,സെൻട്രൽ കൾച്ചറൽ അസോസിയേഷൻ,...ദൂരവാണിനഗർ കേരളസമാജം.റൈറ്റേഴ്സ് ഫോറം,ശാസ്ത്ര സാഹിത്യപരിഷത്ത് തുടങ്ങി പന്ത്രണ്ട് സംഘടനകളിൽ ആജീവനാന്ത അംഗത്വമുണ്ട്‌. 5 വർഷം മുമ്പ് അശരണരുടെ കണ്ണീ രൊപ്പുന്ന “കാരുണ്യ  ബംഗ്ളൂരു” എന്ന സംഘടനക്ക് രൂപം കൊടുത്തു. ഈ സംഘട നയുടെ ബുദ്ധികേന്ദ്രവും നട്ടെല്ലുമാണ്‌ എ.ഗോപിനാഥ്. നഗരത്തിലെ ഏറ്റവും വലിയ മലയാളിപ്രസ്ഥനങ്ങളി ലൊന്നായിമാറിക്കഴിഞ്ഞു ഈ പ്രസ്ഥാനം. ജാതി-മത-ഭാഷാചിന്തകൾ ക്ക തീതമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും ഈ അറുപത്തിമൂന്നുകാരന്റെ കണ്ണുകളിൽ വിപ്ളവബോധത്തിന്റെ ചുവപ്പു നിറം തിളങ്ങിനിൽക്കുന്നുണ്ട്‌.