മനസ്സ്


സുഷമാശങ്കർ


നിന്റെ മനസ്സൊരു എഴുത്തായിരുന്നെങ്കിൽ
ഞാനത് തുറന്നുവായിച്ചേനെ
നിന്റെ മനസ്സൊരു സുന്ദരകവിതയായിരുന്നെങ്കിൽ
എന്റെ ഭാവനക്കനുസരിച്ച് രചിച്ചേനെ

നിന്റെ മനസ്സൊരു മനോഹര  ചിത്രമായിരുന്നെങ്കിൽ
എന്റെ ഇഷ്ടചായം മാത്രം തേച്ചേനെ
നിന്റെ  മനസ്സൊരു മണി വീണയായിരുന്നെങ്കിൽ
ഞാനിഷ്ടപ്പെട്ട രാഗം മാത്രം മീട്ടിയേനെ
നിന്റെ മനസ്സൊരു മയിൽ പീലിയായിരുന്നെങ്കിൽ
ഞാനെടുത്തെന്റെ ഹൃദയപ്പുസ്തകത്തിൽ
സൂക്ഷിച്ചുവെച്ചേനെ

നിന്റെ മനസ്സിതൊന്നുമല്ല! എന്റേയും
മനസ്സു മനസ്സുമാത്രമാണ്‌.
ആർക്കും മനസ്സിലാക്കാൻ കഴിയാത്ത
മനസ്സു മാത്രം...!